അത്രയും വേഗത്തില്‍ നടന്നതിനാലും, ഉള്ളില്‍ ഉടലെടുത്ത ഭയവും എല്ലാം കാരണം അവള്‍ ആകെ വിയര്‍ത്തു കുളിച്ചിരുന്നു…. കാലിലെ വേദന കാരണം അവള്‍ ചെറുതായി മുടന്തി ആണ് നടന്നിരുന്നത്…..
അപ്പച്ചിയെ കാണാൻ പറ്റാത്ത നിരാശയും, യാത്രയും, വിശപ്പും, ഇപ്പോള്‍ ഉണ്ടായ സംഭവും, ആ നടപ്പും എല്ലാം കൂടെ അവളെ ആകെ തളര്‍ത്തിയിരുന്നു….
അവള്‍ ഗേറ്റിന് അടുത്ത് നിന്ന് കാട്ടിക്കൂട്ടുന്നതും, അവളുടെ പരിസരം മറന്നുള്ള വരവും, മുടന്തിയുള്ള നടപ്പുമെല്ലാം മുകളില്‍ നിന്ന് വിനയ് ശ്രദ്ധിക്കുന്നത് വാസുകി കണ്ടില്ല….
ഡോര്‍ തുറന്ന് ഉള്ളിലേക്ക് കയറിയ അവള്‍, കൈയിലിരുന്ന ബാഗ് ടീപ്പോയിൽ വെച്ചു…. അതിനു ശേഷം ഫാനിട്ടിട്ട്, സോഫയിലേക്ക് ചാരിയിരുന്ന് കണ്ണുകള്‍ അടച്ചു….
” നീ എന്താ ആകെ വല്ലാതിരിക്കുന്നത് ? “…..
വിനയ് യുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്ന് ഉണര്‍ത്തിയത്….
അവള്‍ വരുന്നത് കണ്ട് താഴേക്ക് ഇറങ്ങി വന്നതായിരുന്നു വിനയ്…..
” ഏ…. വിനയേട്ടൻ എന്താ ചോദിച്ചത് ? “….
അവള്‍ ഞെട്ടിപ്പിടച്ച് എഴുന്നേറ്റു കൊണ്ട് ചോദിച്ചു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????