ഹൃദയരാഗം 25 [Achu Siva] 1026

അത് കണ്ടതോടെ അവള്‍ക്ക് ഒരു വല്ലാത്ത ഭയം ഉള്ളില്‍ തോന്നി…. അവള്‍ വീണ്ടും നടക്കാൻ ആരംഭിച്ചു…. വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴും ആ വണ്ടി പുറകില്‍ അതേ ദൂരത്തില്‍ ഉള്ളതായി അവള്‍ക്കു തോന്നി….

 

വീടിന്റെ ഗേറ്റിനു അരികിലെത്തിയപ്പോഴാണ് അവള്‍ക്ക് ശ്വാസം നേരെ വീണത്…. ഗേറ്റില്‍ പിടിച്ചു നിന്നുകൊണ്ട് അവള്‍ കിതച്ചു…. കൈയുടെ പുറം ഭാഗം കൊണ്ട് മുഖത്തേയും, കഴുത്തിലേയും വിയര്‍പ്പ് ഒപ്പിക്കൊണ്ട് അവള്‍ ശ്വാസം വലിച്ചു വിട്ടു….

ആ വണ്ടി അപ്പുറത്തെ റോഡിലൂടെ കടന്നു പോകുന്നുണ്ടോ, അതോ ഇങ്ങോട്ട് വരുന്നുണ്ടോ എന്നറിയാനായി അവള്‍ അവിടെ നിന്നുകൊണ്ട് തന്നെ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ എത്തി വലിഞ്ഞു നോക്കി….

 

എന്നാല്‍ അല്‍പ്പനേരം നോക്കി നിന്നിട്ടും ആ വണ്ടി കടന്നു പോകുന്നത് അവള്‍ക്ക് കാണാന്‍ സാധിച്ചില്ല…. അവള്‍ ആശ്വാസത്തോടെ ഒന്ന് നെടുവീര്‍പ്പിട്ടു….

ഇനി എനിക്ക് തോന്നിയതാണോ…. എന്നെ പിന്തുടരുക അല്ലായിരുന്നോ ആ വണ്ടി…. ഇനി വേറെ ഏതെങ്കിലും വീട് തിരഞ്ഞ് പതുക്കെ വന്നതാണോ…. എല്ലാം എന്റെ തോന്നല്‍ ആയിരുന്നോ….

 

അതെല്ലാം മനസ്സിലിട്ട് ആലോചിച്ചു കൊണ്ട്‌ അവള്‍ പതിയെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.