ജീപ്പിന്റെ ഷേപ്പിലുള്ള ആ കറുത്ത വണ്ടിയെ അവള്‍ വീണ്ടും സൂക്ഷിച്ചു നോക്കി…. അത് താന്‍ നടക്കുന്നതിന് അനുസരിച്ച് മുന്നോട്ട് നീങ്ങുന്നതായി അവള്‍ക്ക് തോന്നി….
അന്ന് നവീന്റെ ഫ്രണ്ട്സ് ഒരു ബ്ലാക്ക് മഹീന്ദ്ര സ്കോർപ്പിയോയില് പിടിച്ചു വലിച്ചു കയറ്റിക്കൊണ്ട് പോയത് അവളുടെ മനസ്സിലേക്ക് പെട്ടെന്ന് വന്നു..തുടർന്നു നടന്ന സംഭവങ്ങളും …. എന്തോ ഒരു ഭയം അവളുടെ ഉള്ളില്‍ നിറഞ്ഞു…
അവള്‍ നടക്കുന്നതിന്റെ വേഗത കൂട്ടി…. ഇടയ്ക്ക് അറിയാത്ത മട്ടില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒക്കെ അതേ ദൂരത്തില്‍ തന്നെ ആ വണ്ടി പിന്തുടരുന്നതായി അവള്‍ക്ക് തോന്നി….
വേഗതയില്‍ വഴിയില്‍ ശ്രദ്ധിക്കാതെ നടന്നപ്പോള്‍ അവളുടെ വലത്തെ കാലിന്റെ വിരലുകള്‍ എവിടെയോ പെട്ടന്ന് തട്ടി….
നല്ല വേദന തോന്നിയ അവള്‍ നടക്കുന്നത് നിര്‍ത്തിയിട്ട് കാല്‍ തട്ടിയ ഭാഗം പരിശോധിക്കാന്‍ തുടങ്ങി…. അവള്‍ നോക്കിയപ്പോള്‍ മുറിവൊന്നും ഇല്ലായിരുന്നു…. എന്നാല്‍ ചെറുതായി ചതഞ്ഞ പോലെ ഉണ്ടായിരുന്നു….
വിരല്‍ ഒന്ന് അമര്‍ത്തി തടവിക്കൊണ്ട് അവള്‍ പുറകിലേക്ക് ഒന്ന് പാളി നോക്കി…. അപ്പോൾ ആ വണ്ടി അതേ ദൂരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി അവള്‍ക്ക് മനസ്സിലായി….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????