ഹൃദയരാഗം 25 [Achu Siva] 1023

അല്‍പ്പം ശങ്കയോടെ അവള്‍ ഓര്‍ത്തു….

“അല്ലെങ്കില്‍ വേണ്ട…… ”

 

എന്തോ ആലോചിച്ച ശേഷം അത് വേണ്ട എന്ന് തീരുമാനിച്ചിട്ട്, ശകലം മടിയോടെ അവള്‍ നടക്കാൻ തുടങ്ങി….

നടക്കുമ്പോഴും ചിന്തകളാൽ നിറയുകയായിരുന്നു അവളുടെ മനസ്സ്…. പുറകില്‍ ഒരു ഹോണ്‍ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോഴാണ് താൻ റോഡിലേക്ക് അല്പം കയറിയാണ് നടക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായത്….

 

പെട്ടന്ന് തന്നെ റോഡിന് താഴേക്ക് ഇറങ്ങി നടന്നു തുടങ്ങിയ അവള്‍ ആ ഹോണ്‍ മുഴക്കിയ വണ്ടി കടന്ന് പോയി കഴിഞ്ഞ്‌, വീണ്ടും യാദൃച്ഛികമായി തിരിഞ്ഞു നോക്കി….

അപ്പോഴാണ് ഒരു കറുത്ത ജീപ്പ് മോഡൽ വണ്ടി അല്പം അകലെയായി പതുക്കെ വരുന്നത്‌ അവള്‍ കണ്ടത്…. നടക്കുന്നതിന് ഒപ്പം വെറുതെ ആ വണ്ടിയെ ഒന്ന് കൂടി നോക്കിയശേഷം അവള്‍ വീണ്ടും നടപ്പ് തുടർന്നു….

 

കുറച്ചു സമയത്തിന് ശേഷം മറ്റൊരു വണ്ടി അവളെ കടന്നു പോയപ്പോഴാണ് നേരത്തെ കണ്ട കറുത്ത വണ്ടി ഇപ്പോഴും പോയില്ലല്ലോ എന്ന് ആലോചിച്ചു കൊണ്ട് അവള്‍ വീണ്ടും തിരിഞ്ഞു നോക്കിയത്….

അപ്പോഴാണ് ആ വണ്ടി അതേ അകലത്തിൽ ഇപ്പോഴും വരുന്നതായി അവള്‍ കണ്ടത്…. തന്നെ പിന്തുടരുന്ന പോലെ…. എന്നാൽ അത് ഏത് വണ്ടി ആണെന്നോ, വണ്ടിയുടെ നമ്പറോ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ലായിരുന്നു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.