ഹൃദയരാഗം 25 [Achu Siva] 1023

” ആരാ മോളേ വിളിച്ചത് ? “….

മൊബൈലും കൈയിൽ പിടിച്ചു എന്തോ ചിന്തിച്ചു കൊണ്ട് നിൽക്കുന്ന ഇന്ദുവിന്റെ അടുത്തേക്ക് രുക്മിണി നടന്നു വന്നു കൊണ്ട് ചോദിച്ചു….

 

” ഓ, അത്…. അത് ഏതോ റോങ്ങ്‌ നമ്പർ ആയിരുന്നു അമ്മേ…. ഓരോരോ ശല്യങ്ങൾ “…..

അതും പറഞ്ഞു മൊബൈൽ അവരുടെ കൈയിൽ കൊടുത്ത് ഇന്ദു ഉള്ളിലേക്ക് കയറി പോയി….

 

ഇന്ദു ഫോൺ കട്ട് ചെയ്തപ്പോൾ ആകെ നിരാശയിലേക്ക് ആണ്ട് പോയിരുന്നു അവളുടെ മനസ്സ്….

വിളിക്കാതെ വരാൻ തോന്നിയ പൊട്ടത്തരത്തെ ഓർത്തു പരിതപിച്ചു കൊണ്ട് വാസുകി ആ വീട് വിട്ട് ഇറങ്ങി….

 

തിരികെ ഉള്ള ബസ് യാത്രയിൽ അവൾ ആകെപ്പാടെ സങ്കടത്തിൽ ആയിരുന്നു…. വിനയ്നോട് കള്ളം പറഞ്ഞു ഇറങ്ങിയിട്ട് വന്ന കാര്യം സാധിക്കാൻ പറ്റാഞ്ഞതും, ആ അയൽക്കാരിയുടെയും, ഇന്ദുവിന്റേയും സംസാരവും, എല്ലാം അവളെ വേദനിപ്പിച്ചു…..

അല്ലെങ്കിലും എന്ന് വിനയേട്ടനോട് കള്ളം പറഞ്ഞു ഇറങ്ങിയിട്ടുണ്ടോ അന്നൊക്കെ ഇത് പോലെ ഓരോ പണി കിട്ടിയിട്ടുമുണ്ട്. അവൾ നെടുവീർപ്പിട്ടു…

 

അവൾ അഞ്ജനയെ വിളിച്ചു നടന്ന സംഭവങ്ങൾ എല്ലാം അറിയിച്ചു…. ഇനി ഇത് പോലെ മണ്ടത്തരം കാട്ടാതെ അവർ വന്നതിന് ശേഷം, വിളിച്ച് നോക്കിയിട്ട് ഒന്നുകൂടി പോകാമെന്നു പറഞ്ഞു അഞ്ജന അവളെ ആശ്വസിപ്പിച്ചു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.