വാസുകി : ” ചേച്ചി പ്ലീസ്….. ഒന്നു ഫോൺ കൊടുക്കുമോ…. എനിക്ക് അത്യാവശ്യമായി അപ്പച്ചിയോടു ഒന്നു സംസാരിക്കണം….
അവള്‍ അപേക്ഷ പോലെ പറഞ്ഞു….
ഇന്ദു : ” ആ അത്…. ആ, അമ്മ ഇപ്പൊ അകത്തു എന്തോ തിരക്കിൽ ആണ്…. അച്ഛന്റെ ഏതോ ബന്ധുക്കളുമായി സംസാരിച്ചു അപ്പുറത്ത് എവിടെയോ ആണ്…. നീ പിന്നെങ്ങാനും വിളിക്ക്…. അല്ലെങ്കിൽ തന്നെ നിന്റെ പേര് കേൾക്കുന്നത് പോലും അമ്മയ്ക്ക് ഇപ്പോ കലിപ്പാണ് “….
ഇന്ദു ഫോൺ കൊടുക്കാൻ താല്‍പ്പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു….
അത് കേട്ട് കൂടുതല്‍ സങ്കടം അവള്‍ക്ക് വന്നു….
വാസു : നിങ്ങൾ എപ്പോഴാ തിരിച്ചു വരുന്നത് ?
ഇന്ദു : ” ആ മൂന്നാലു ദിവസം പിടിക്കും…. ശരി എന്നാൽ “….
അതും പറഞ്ഞു ഇന്ദു ഫോൺ കട്ട് ചെയ്തു ..
” ഓ…. അവള് സ്നേഹാന്വേഷണം നടത്താന്‍ വന്നിരിക്കുന്നു “….
ഇന്ദു ദേഷ്യം കൊണ്ട് പിറുപിറുത്തു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????