വാസുകി : ” അതൊക്കെ അന്ന് അറിയാതെ പറ്റിപോയതാ…. ഒന്നും മനസ്സിൽ വെക്കല്ലേ ചേച്ചി “….
അവള്‍ക്ക് വീണ്ടും വിഷമം വന്നു….
ഇന്ദു : ” അയ്യടാ എന്തൊരു പഞ്ചപാവം…. ആ, വിളിച്ച കാര്യം പറ ”
തുടര്‍ന്ന് സംസാരിക്കാൻ താല്‍പ്പര്യമില്ലാത്ത മട്ടില്‍ ഇന്ദു പറഞ്ഞു….
വാസുകി : ” ചേച്ചി…. ഞാൻ ഇപ്പോ നമ്മുടെ വീട്ടിലാണുള്ളത്…. ഇവിടെ വന്നപ്പോഴാ നിങ്ങളൊക്കെ ഏതോ കല്യാണത്തിന് പോയിരിക്കുകയാണെന്നു അറിഞ്ഞത്…. അപ്പച്ചിയുടെ കൈയിൽ ഒന്നു ഫോൺ കൊടുക്കാമോ ? “….
ഉള്ളില്‍ വന്ന സങ്കടം അടക്കിക്കൊണ്ട് അവള്‍ ചോദിച്ചു….
ദൈവമേ, ഈ കുരിശ് ഇപ്പൊ എന്തിനാ വീട്ടിലേക്ക് കെട്ടിയെടുത്തത്…. ശല്യം ഒഴിഞ്ഞു പോയെന്നു കരുതി സമാധാനിച്ചതാ…. സംസാരം കേട്ടിട്ടു സ്നേഹം കൂടാനുള്ള വരവാണെന്നു തോന്നുന്നല്ലോ…. ഏതായാലും ഇത് ഞാനായിട്ട് പ്രോത്സാഹിപ്പിക്കാൻ പാടില്ല….
ഇന്ദു മനസ്സിൽ കണക്ക് കൂട്ടി….
ഇന്ദു : ” അല്ല എന്താ ഇപ്പൊ പെട്ടന്ന് ഒരു സ്നേഹം അപ്പച്ചിയോടു ,എന്താ കാര്യം ? ”
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????