സൗണ്ട് കേട്ടപ്പോഴേ കോൾ എടുത്തത് ഇന്ദുവാണെന്നു അവൾക്കു മനസ്സിലായി….
ഇന്ദു : ” ഹലോ “….
വാസുകി : ” ചേച്ചി “….
ഇന്ദു : ” ആരാ സംസാരിക്കുന്നത് ? ”
വാസുകി : ” ഞാനാ ഇന്ദുവേച്ചി, വാസുകി…. എന്റെ സൗണ്ട് കേട്ടിട്ടു ചേച്ചിക് മനസ്സിലായില്ലേ ? “….
ഇന്ദു : ” ഇല്ല മനസ്സിലായില്ല…. അതിനു നീ ഏതാ ? ”
അവള്‍ അല്‍പ്പം ഈര്‍ഷ്യയോടെ ചോദിച്ചു….
വാസുകി : ” ചേച്ചിയെന്താ ഇങ്ങനൊക്കെ സംസാരിക്കുന്നേ ? “….
മനപ്പൂര്‍വ്വം പറഞ്ഞതാണെന്ന് മനസ്സിലായെങ്കിലും സങ്കടത്തോടെ അവള്‍ ചോദിച്ചു….
ഇന്ദു : ” പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം…. കുറച്ചു നാള് ഞങ്ങടെ വീട്ടിൽ വന്നു വലിഞ്ഞു കേറി താമസിച്ചു…. പിന്നെ ഞങ്ങടെ ഔദാര്യത്തിൽ വല്യ കൊമ്പത്തെ ബന്ധം കിട്ടിയപ്പോൾ അവൾക്ക് ഞങ്ങളെ ഒന്നും കണ്ണിനു പിടിക്കില്ലായിരുന്നു…. വിരുന്നിനു വന്നപ്പോ നീ കാട്ടി കൂട്ടിയതൊന്നും ഞാൻ മറന്നിട്ടില്ല “….
ഇന്ദു ദേഷ്യത്തിൽ വീണ്ടും പറഞ്ഞു….
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????