അത് ….അത് ഒന്നുമില്ല കിരൺ ചേട്ടാ …എനിക്കിവിടെ അടുത്തു ഒരാളെ കാണാൻ ഉണ്ടാരുന്നു …
അവൻ അവിടെ ചുറ്റിലും നോക്കി …അധികം ആളുകൾ ആരും തന്നെ ഇല്ല …പെട്ടന്ന് തന്നെ കിരൺ അവളെ പിടിച്ചു വലിച്ചു വണ്ടിക്കുള്ളിലാക്കി ഡോർ അടച്ചു …
വണ്ടി എടുക്കെടാ …അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആളോടായി ആക്രോശിച്ചു …അത് നവീന്റെ തന്നെ ഗാംഗിലുള്ള രോഹിത് ആയിരുന്നു …
ഹേയ് എന്നെ വിട് നിങ്ങൾ എന്താ ഈ കാണിക്കുന്നേ …എന്നെ എങ്ങോട്ടാ ഈ കൊണ്ടു പോകുന്നെ …മര്യാദക്ക് എന്നെ ഇറക്കി വിടുന്നുണ്ടോ …അവൾ അതിൽ കിടന്നു അലറി വിളിക്കാൻ തുടങ്ങി …
അടങ്ങിയിരിക്കടി പുല്ലേ .. കിരൺ അവളുടെ വായ കൈ കൊണ്ടു പൊത്തി …അവൾ അവന്റെ കൈയിൽ കടിച്ചു …കിരൺ അവളുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു …
അവൾ ഉറക്കെ കരയാൻ തുടങ്ങി ..
നവീനേട്ടൻ അറിഞ്ഞാൽ നിന്നേ ഒന്നും ജീവനോടെ വെച്ചേക്കില്ല …എന്നെ വിടാനാ പറഞ്ഞെ …
ഇതൊന്നും ആരും അറിയാൻ പോകുന്നില്ല മോളെ ….ഇനി നിന്റെ സൗണ്ട് ഇവിടെ കേട്ടാൽ തീർത്തു കളയും ഞാൻ …അവൻ കൈയിൽ ഉണ്ടായിരുന്ന കത്തി അവളുടെ കഴുത്തിലേക്ക് വെച്ചു …പിന്നെ പേടിച്ചു അവൾ അനങ്ങിയില്ല … അവൾക്കു പരിചിതമല്ലാത്ത ഏതൊക്കെയോ ഊടുവഴികളിലൂടെ അവർ സഞ്ചരിച്ചു ….ഒടുവിൽ ആൾപ്പാർപ്പ് ഇല്ലാത്ത വിജനമായ സ്ഥലത്തെ ഒറ്റപ്പെട്ട ഒരു വീടിനു അടുത്തു ആ സ്കോർപിയോ വന്നു നിന്നു …
അവൾ രണ്ടു പേരും കൂടെ ബലം പ്രയോഗിച്ചു അവളെ വണ്ടിയിൽ നിന്നും ഇറക്കി …എന്നിട്ട് ആ വീടിനുള്ളിലേക്ക് കൊണ്ടു പോയി …
ഒരു റൂമിലേക്ക് തള്ളി ഇട്ടു ….അവൾ ആരുടെയോ കാൽ ചുവട്ടിൽ ചെന്നു വീണു …നവീൻ അവളെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു …അവൾ വല്ലാത്ത അമ്പരപ്പോടെ അവനെ നോക്കി …
നീയൊക്കെ എന്ത് വൃത്തികേടാ ഈ കാണിക്കുന്നത് ?നവീൻ അവരോടു കയർത്തു ..
ടാ നവി ഇവള് കുറേക്കാലമായി നിന്നേ ഇട്ട് വട്ട് തട്ടുന്നു …ഇന്ന് അവസരം ഒത്തു കിട്ടിയപ്പോ നൈസ് ആയിട്ട് അങ്ങ് പൊക്കി …ഇനി ഇപ്പോ നിങ്ങളുടെ കല്യാണം കൂടെ കൂടിയിട്ടേ ഞങ്ങൾ അടങ്ങു …പിന്നെ വണ്ടിയിൽ കിടന്നു തൊള്ള തൊറന്നപ്പോ ചെറുതായിട്ട് ഒന്നു പൊട്ടിക്കേണ്ടി വന്നു അത് നീയങ്ങു ക്ഷമിച്ചേക്ക് …
അവൻ ഇത് കേട്ടു കിരണിന്റെ കോളറിൽ കുത്തിപ്പിടിച്ചു …എന്തിനാടാ എന്തിനാടാ എന്റെ കൊച്ചിനെ തല്ലിയത് ….അവൻ ദേഷ്യത്തോടെ കിരണിനെ പിടിച്ചു മുന്നിലേക്ക് തെള്ളി …എന്നിട്ട് വാസുകിയുടെ അടുത്തേക്ക് ചെന്നു …
????????
വിഷു സമ്മാനം എവിടെ…?
കൊള്ളാം
Speed koodunnuddo?