ഹൃദയരാഗം 12 [Achu Siva] 527

ഞാൻ ഇതൊന്നും ചോദിച്ചില്ലല്ലോ വാസുകി …നീ എവിടാന്നു വെച്ചാൽ പൊയ്ക്കോളൂ ..

വിനയേട്ടന് ഇന്ന് പോകണ്ടേ ?

എനിക്ക് ഇന്ന് ലേറ്റ് ആയിട്ട് പോയാൽ മതി …നീ റെഡി ആകാൻ നോക്ക് …

ഉം …അവൾ അവിടെ നിന്നും പോയി …

അഭിനയിക്കാനും കള്ളം പറയാനും നിനക്ക് ഇത്ര മിടുക്ക് ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല വാസുകി  ..വിനയ് അവൾ പോയ വഴിയേ നോക്കി മനസ്സിൽ പറഞ്ഞു …

കോളേജിൽ എത്തിയ വാസു എങ്ങനെയെങ്കിലും ഒന്നു വൈകുന്നേരം ആയാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു …വാസു എല്ലാ കാര്യങ്ങളും അഞ്ചുനോടും ഗീതുനോടും പറഞ്ഞു …വിനയ്ടെ പെരുമാറ്റം ഉൾപ്പെടെ …അതൊക്കെ നാളത്തെ ഒറ്റ ദിവസം കൊണ്ടു മാറ്റിയെടുക്കാം എന്ന് അവർ അവളെ പറഞ്ഞു സമാധാനിപ്പിച്ചു …നവീനെ കണ്ടു സംസാരിക്കാം എന്നുള്ള അവളുടെ തീരുമാനത്തെ അവർ സപ്പോർട്ട് ചെയ്യുകയും ചെയ്തു ….നവീൻ ഇന്ന് കോളേജിൽ വന്നിട്ടില്ല …ഇറങ്ങും മുൻപ് വിളിച്ചു നോക്കാം എന്ന് ചിന്തിച്ചു ക്ലാസ്സിൽ ഇരുന്നു …

അങ്ങനെ കോളേജ് വിട്ടു .അവൾ നവീനെ ഫോൺ ചെയ്തു ബട്ട്‌ എടുത്തില്ല .അത് അവളിൽ നിരാശ ഉളവാക്കി …ഏതായാലും മുൻകൂട്ടി തീരുമാനിച്ച സ്ഥലത്തേക്ക് പോയി നോക്കാൻ തന്നെ അവൾ തീരുമാനിച്ചു …വരാമെന്നു സമ്മതിച്ച സ്ഥിതിക് വാക്ക് മാറ്റാൻ സാധ്യതയില്ല  …അവൾ ബസ് ഇറങ്ങി മുൻപോട്ട് നടന്നു . പെട്ടന്ന് അവളുടെ അടുത്തായി ഒരു ബ്ലാക്ക് മഹിന്ദ്ര സ്കോർപിയോ  വന്നു നിന്നു …അവൾ ഒന്നു ഞെട്ടി പോയി അതിൽ നിന്നു ഇറങ്ങുന്ന ആളെ കണ്ടു അവൾക്കു സമാധാനം ആയി …നവീന്റെ ഫ്രണ്ട് കിരൺ …

എന്താ വാസുകി ?ഇയാളിത് എങ്ങോട്ടാ ഒറ്റക്  നടന്നു പോകുന്നത് ?

30 Comments

  1. വിഷു സമ്മാനം എവിടെ…?

  2. കൊള്ളാം
    Speed koodunnuddo?

Comments are closed.