ഹൃദയരാഗം 12 [Achu Siva] 527

എങ്കിൽ നമുക്ക് ബീച്ചിൽ വെച്ച് കണ്ടാലോ …വൈകിട്ട് ഞാൻ അങ്ങോട്ടേക്ക് വരാം …

Ok…താൻ ഇറങ്ങുമ്പോ വിളിച്ചാൽ മതി ..ഞാൻ അവിടെ വെയിറ്റ് ചെയ്യാം ..

Ok..gdnt

അല്ല എന്താ ഇത്ര തിടുക്കം …ഏതായാലും കോൾ  എടുത്ത സ്ഥിതിക്ക് എന്തെങ്കിലും ഒകെ ഒന്നു പറഞ്ഞൂടെ …

എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല .ഓക്കേ .bye..
അവൾ ഫോൺ വെച്ചു ഉറങ്ങാനായി പോയി …

വിനയ്ടെ അസാന്നിധ്യം അവളിലൊരു വേദന സൃഷ്ടിച്ചു …പതിയെ വിശപ്പിന്റെ വിളിയും തുടങ്ങിയിരുന്നു …എങ്കിലും തന്റെ വിനയേട്ടനോട് തന്റെ ഇഷ്ടം അറിയിക്കുന്ന ആ സുന്ദരമായ നിമിഷത്തെ താലോലിച്ചു കൊണ്ടു അവൾ കിടന്നു ….

അടുത്ത ദിവസവും ഇതൊക്കെ തന്നെ ആവർത്തിച്ചു ….പിറന്നാൾ ദിവസം ഇതിനുള്ളതെല്ലാം കൂടെ ചേർത്ത് തിരിച്ചു കൊടുക്കണം എന്ന സമാധാനത്തിൽ അവളും വലുതായി മൈൻഡ് ചെയ്തില്ല …എങ്കിലും രാത്രി അയാൾ റൂമിലേക്ക് വരാത്തത് അവളിൽ ഒരു തേങ്ങൽ സൃഷ്ടിച്ചു …എങ്കിലും ഒരു ദിവസം കൂടി എങ്ങനെയും തള്ളി നീക്കണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു നിയന്ത്രിച്ചു ..

പിറ്റേന്ന് രാവിലെ സിറ്റ്ഔട്ടിൽ ഇരുന്നു പത്രം വായിക്കുകയായിരുന്ന വിനയ്ടെ അരികിലേക്ക് അവൾ വന്നു . 

വിനയേട്ടാ ഇന്ന് വൈകിട്ട് ഞാൻ കുറച്ചു ലേറ്റ് ആകും …

അതിന് ?

അല്ല ,വിനയേട്ടൻ നേരത്തെ വെല്ലോം വരികയാണെങ്കിൽ എന്നെ ഇവിടെ കണ്ടില്ലെങ്കിൽ ടെൻഷൻ അടിക്കണ്ടാണ് കരുതി പറഞ്ഞതാ …

എനിക്കെന്ത് ടെൻഷൻ വാസുകി ….അയാൾ ചെറിയൊരു പുച്ഛത്തോടെ പറഞ്ഞു …

അല്ല ഞാൻ പറഞ്ഞെന്നെ ഉള്ളൂ …എന്റെ ഫ്രണ്ട് അഞ്ജന ഇല്ലേ …അവളുടെ birthday ആണ് …അവൾക്കു കൊടുക്കാൻ ഒരു ഗിഫ്റ്റ് വാങ്ങാൻ എനിക്ക് ഗീതുവിനോടൊപ്പം ഷോപ്പിൽ ഒന്നു പോകണം …

30 Comments

  1. വിഷു സമ്മാനം എവിടെ…?

  2. കൊള്ളാം
    Speed koodunnuddo?

Comments are closed.