എല്ലാം ഇപ്പൊ നിന്നേ ബോധിപ്പിക്കണമെന്നുണ്ടോ ??ദയവു ചെയ്തു ശല്യം ചെയ്യരുത് …എനിക്ക് അല്പം സമാധാനം വേണം …
നിങ്ങൾക്ക് തലയിൽ നെല്ലിക്ക തളം വയ്‌ക്കേണ്ട സമയം ഒക്കെ ആയി വരുന്നുണ്ടെന്നാ തോന്നുന്നത് .മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറഞ്ഞൂടെ ..ഇവിടെ ആക്കണ്ട ആ മുറ്റത്തേക്ക് ഇറങ്ങി കിടക്കു …അവിടെ ഇതിനേക്കാൾ വിശാലത ഉണ്ട് …ഓരോരോ ഇളക്കങ്ങൾ …എന്തേലും കാണിക്കു …അവൾ ദേഷ്യത്തോടെ പടികൾ കയറി പോയി …ഈ മൂരാച്ചിയെ ആണല്ലോ എന്റെ മഹാദേവ ഞാൻ ഞെട്ടിക്കാൻ നടക്കുന്നത് …അവൾ മനസ്സിൽ പഴിച്ചോണ്ടു പോയി …
അവൾ റൂമിൽ ചെന്നു കയറി വാതിൽ അടച്ചു .. എന്നിട്ട് സ്വയം എന്തൊക്കെയോ പിറു പിറുത്തു …അന്ന് അങ്ങനൊക്കെ പറഞ്ഞതിനു ഞാൻ ക്ഷമ ചോദിച്ചില്ലേ …എന്നിട്ടും എന്തിനാണ് ഇത്ര തലക്കനം …ഇത് കുറച്ചു കൂടുതൽ അല്ലേ .
വാസുകി റൂമിലേക്ക് കയറി അൽപ സമയം കഴിഞ്ഞപ്പോ വിനയ് മുകളിൽ ബാൽക്കണിയിൽ വന്നിരുന്നു .അവൾ അത് അറിഞ്ഞില്ല .
വാസുകിയുടെ മൊബൈൽ റിങ് ചെയ്തു ..നോക്കിയപ്പോ നവീൻ …ദേ അടുത്ത കുരിശു …ഇതിനൊന്നും ഉറക്കവും ഇല്ലേ . .അവൾ call കട്ട് ചെയ്തു …വീണ്ടും call വന്നു ..
എടുത്ത് സംസാരിച്ചാലോ …monday മീറ്റ് ചെയ്യുന്ന കാര്യത്തെ പറ്റി ഒന്നു സൂചിപ്പിച്ചേക്കാം അതാണ് നല്ലത് …എല്ലാം പറഞ്ഞു സോൾവ് ആക്കണം …
അവൾ തന്റെ ഫോൺ എടുത്ത് റൂം വിട്ട് ഇറങ്ങി ബാൽക്കണിയുടെ സൈഡിലുള്ള ഡോറിന്റെ തൊട്ട് പിറകിലായി വന്നു നിന്നു ..വീണ്ടും നവീന്റെ വിളി വന്നപ്പോൾ അവൾ അത് അറ്റൻഡ് ചെയ്തു …
Hello ……
Hello വാസുകി ..താൻ call എടുക്കുമെന്നു ഞാൻ തീരെ പ്രതീക്ഷിച്ചില്ല …അല്ല അതാണല്ലോ പതിവ് …
നവീൻ ഏട്ടാ ഞാൻ ഇപ്പോ എടുത്തത് ഒരു അത്യാവശ്യ കാര്യം പറയാൻ ആണ് ..എനിക്ക് ഏട്ടനോട് ഒന്നു തുറന്നു സംസാരിക്കണം …അത് നമ്മുടെ രണ്ടു പേരുടെയും ലൈഫിനെ ബാധിക്കുന്ന പ്രശ്നത്തെ പറ്റിയാണ് …ഫോണിൽ കൂടി പറയാൻ കഴിയില്ല …monday ക്ലാസ് കഴിഞ്ഞു ഒന്നു കാണാൻ പറ്റുമോ …പുറത്ത് എവിടെയെങ്കിലിം വെച്ച് ….
അതിനെന്താടോ താൻ വിളിച്ചാൽ പിന്നെ ഞാൻ വരാതിരിക്കുമോ …എനിക്കും തന്നോട് കുറേയധികം കാര്യങ്ങൾ മനസ്സ് തുറന്നു പറയാനുണ്ട് …
????????
വിഷു സമ്മാനം എവിടെ…?
കൊള്ളാം
Speed koodunnuddo?