രാത്രി ഏറെ വൈകിയിട്ടും വിനയ് വീട്ടിൽ തിരികെ എത്തിയില്ല ….വാസുകി അയാളെ കാത്തു തലങ്ങും വിലങ്ങും ടെൻഷനോടെ നടന്നു …
ഈ മനുഷ്യന് കുറച്ചു ദിവസം കൊണ്ടു ഇത് തന്നെ പണി …നേരത്തും കാലത്തും വീട്ടിൽ വന്നു കേറില്ല …ഒന്നുമില്ലേലും ഞാൻ ഇവിടെ ഒറ്റക്കാണെന്നെങ്കിലും ഓർത്തു കൂടെ ….അങ്ങേരുടെ ഒരു രാത്രി സഞ്ചാരം ….എന്താ ഇത്രക്കങ്ങു മല മറിക്കാൻ ഉള്ളത് … അവൾ കുറെ സമയം കൂടി നോക്കി ഇരുന്നിട്ട് ഡോർ അടച്ചു മുകളിലേക്ക് പോയി .വിനയ്നെ കുറെ തവണ ഫോൺ ചെയ്തു നോക്കി ….പക്ഷേ അറ്റൻഡ് ചെയ്തില്ല …അവൾക്കു എന്തെന്നില്ലാത്ത പേടി തോന്നി …അവൾ ആഹാരം പോലും കഴിക്കാതെ അയാൾക്ക് വേണ്ടി കാത്തിരുന്നു …
കുറെ സമയം കഴിഞ്ഞപ്പോൾ calling ബെലിന്റെ സൗണ്ട് കേട്ട് അവൾ വേഗത്തിൽ താഴേക്ക് ഇറങ്ങി ചെന്നു ഡോർ തുറന്നു …
വിനയ് അവളെ നോക്കാതെ അകത്തേക്ക് കയറി …
വിനയേട്ടൻ എന്താ ഇത്രയും ലേറ്റ് ആയത് ….ഞാൻ എത്ര മാത്രം ടെൻഷൻ അടിച്ചുന്നു അറിയു…call പോലും എടുത്തില്ലല്ലോ ….ഞാൻ അങ്ങ് പേടിച്ചു പോയി ….
അതെന്താ ഞാൻ അങ്ങ് ചത്തെന്നു കരുതിയോ ? അതിനു എന്തിനു പേടിക്കണം …സന്തോഷിക്കുകയല്ലേ വേണ്ടത് .
എന്താ ഇങ്ങനൊക്കെ സംസാരിക്കണേ ?ഞാൻ അന്ന് അപ്പോഴത്തെ ദേഷ്യത്തിനു അറിയാതെ പറഞ്ഞു പോയതാ ….കാര്യമില്ലാതെ എന്നെ തല്ലാൻ കൈ ഓങ്ങിയപ്പോ സങ്കടം കൊണ്ടു പറ്റി പോയതാ ….അതിനു ഇത്രയൊക്കെ വേണോ …ഞാൻ അതിനു വിനയേട്ടനോട് ക്ഷമ ചോദിക്കുന്നു …മതി പിണക്കം pls …വിനയേട്ടൻ പോയി ഫ്രഷ് ആയിട്ട് വാ …ഞാൻ ആഹാരം എടുത്ത് വെയ്ക്കാം …
വേണ്ട ഞാൻ കഴിച്ചു ….വിനയ് മുകളിലേക്ക് പോയി
ഞാൻ ഇവിടെ വിശന്നു പൊരിഞ്ഞു വഴി കണ്ണുമായി കാത്തിരുന്നിട്ട് അങ്ങേരു പുറത്തൂന്നു കഴിച്ചിട്ട് വന്നിരിക്കുന്നു …ദുഷ്ടൻ ….വിനയ്ടെ പെരുമാറ്റം അവളുടെ വിശപ്പിനെ പോലും കത്തിച്ചു കളഞ്ഞിരുന്നു …
കുറെ കഴിഞ്ഞു വിനയ് ഹാളിലുള്ള സോഫയിലായി വന്നു ഇരുന്നു എന്തൊക്കെയോ ചിന്തയിൽ മുഴുകി …അവിടേക്കു തന്നെ കിടന്നു …ഇത് കണ്ട വാസുകി അങ്ങോട്ടേക്ക് ചെന്നു …
അല്ല നിങ്ങളെന്താ ഇവിടെ കിടക്കുന്നെ …റൂമിലേക്ക് വരുന്നില്ലേ ?
????????
വിഷു സമ്മാനം എവിടെ…?
കൊള്ളാം
Speed koodunnuddo?