ഹൃദയരാഗം 12 [Achu Siva] 527

ഏ?…അതിനു വിനയേട്ടൻ വന്നിരുന്നോ ഇവിടെ ?

അപ്പൊ നിങ്ങള് കണ്ടില്ലേ …വെളിയിലേക്ക് ഇറങ്ങി പോകുന്നതാ ഞാൻ കണ്ടത് …എന്നോടൊന്നും മിണ്ടിയിയതുമില്ല …

ടീ വാസു നീ ഇങ്ങട്ട്  വന്നേ ….ഗീതു അവളെയും കൂട്ടി ഹാളിലേക്ക് വന്നു …

ടീ നിന്റെ വിനയേട്ടൻ എന്താ വന്നിട്ട് ഉടനെ തന്നെ പോയത് …നമ്മൾ സംസാരിച്ചതൊക്കെ ഇനി  കേട്ടിട്ടുണ്ടാവുമോ ….എന്നാ നിന്റെ സർപ്രൈസും പ്ലാനിങ്ങും എല്ലാം തീർന്നു മോളെ ..

ഉയ്യോ കേട്ടിട്ടുണ്ടാകുമോ ? ഹേയ്യ് നമ്മൾ അവിടെങ്ങും കണ്ടില്ലലോ .മുകളിലേക്ക് വന്നു കാണില്ല …എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വന്നതാകും …അതല്ലേ പെട്ടന്നു തിരിച്ചു പോയത് ….എന്നാലും ഇനി കേട്ടിട്ടുണ്ടാകുമോ ????……

നീ അവിടെ ഇരുന്നോ കിടന്നോ ഒക്കെ ആലോചിക്ക് …ഇപ്പൊ ഞങ്ങക്ക് വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ ഐറ്റംസ് എല്ലാം ഇങ്ങ്  പോന്നോട്ടെ …നിന്റെ കദന കഥ കേട്ട് എനിക്ക് വല്ലാത്ത സങ്കടായി …അതോണ്ട് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട് …വേഗം ആയിക്കോട്ടെ …ഗീതു ഡൈനിങ്ങ് ടേബിളിൽ ചെയർ വലിച്ചിട്ടു ഇരുന്നു ….വാ അഞ്ജു ഇവിടെ വന്നിരിക്കുന്നു നമ്മുടെ വാസൂട്ടന്റെ പ്രണയം പൂവിടാൻ പോവല്ലേ …അത് നമ്മൾ ഇന്ന് ശെരിക്കും ആഘോഷിക്കുന്നു …പിന്നെ ഇതിൽ ഒന്നും ഒതുക്കിയാൽ  പോരാട്ടോ …

ഈ പെണ്ണിന്റെ ഒരു കാര്യം …വാസു ചിരിച്ചു കൊണ്ടു കിച്ചണിലേക്ക് പോയി …

ശാരദാമ്മയും വാസുവും കൂടി രണ്ടിനെയും ശെരിക്കും സൽക്കരിച്ചു  അവരുടെ വയറും മനസ്സും നിറച്ചു …..അതിനു ശേഷം അവരെ കൊണ്ടു വെളിയിൽ ഇറങ്ങി അവിടെ എല്ലാം ചുറ്റി നടന്നു കാണിച്ചു …അവർ ആ ഡേ ഫുൾ നന്നായി എൻജോയ് ചെയ്തു  വൈകിട്ടാണ് മടങ്ങി പോയത് ….

30 Comments

  1. വിഷു സമ്മാനം എവിടെ…?

  2. കൊള്ളാം
    Speed koodunnuddo?

Comments are closed.