ഹൃദയരാഗം 12 [Achu Siva] 527

അതൊക്കെ പോട്ടെ ,നീ നിന്റെ വിനയേട്ടനോട് നിന്റെ ഉള്ളിലുള്ളതൊക്കെ പറഞ്ഞോ …അതോ പഴയ പോലെ കീരിയും പാമ്പും തന്നാണോ ഇപ്പഴും …

ഇല്ല ….ഇത് വരെയും ഒന്നും പറഞ്ഞിട്ടില്ല …കഴിഞ്ഞ ദിവസം ഒരു കാര്യവും ഇല്ലാതെ എന്നോട് ദേഷ്യപ്പെട്ടു .. ഞാനും അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി …അതിനു എന്നോട് പിണങ്ങി നടക്കുവാ ആള് …എന്നോട് മിണ്ടുക പോലുമില്ല ..

നീ ഇത് പിന്നെയും പിന്നെയും കുളമാക്കുമോടി  …അല്ല എന്താ മോൾടെ ഉദ്ദേശം …

അതൊക്കെ ഉണ്ട് ……….

അയ്യാ അവളുടെ ഒരു നാണം കണ്ടില്ലേ …ഇത്രയും  ഒക്കെ ഒപ്പിച് വെച്ചിട്ട് ഇളിക്കണ ഇളി കണ്ടില്ലേ …ഒന്നങ്ങു തന്നാൽ ഉണ്ടാലോ …മര്യാദക്ക് പറഞ്ഞോ ….എന്താ നീ മനസ്സിൽ കരുതിയിരിക്കണേ ???

എടി ഗീതു monday ഞാൻ നവീൻ ഏട്ടനെ മീറ്റ് ചെയ്യുന്നു. …എല്ലാം തുറന്നു പറയുന്നു ഓക്കേ ആക്കുന്നു ..അതിന്റെ പിറ്റേന്ന് എന്റെ വിനയേട്ടന്റെ പിറന്നാൾ ആണ് …അന്ന് ഞാൻ ഈ ബോംബ് അങ്ങ് പൊട്ടിക്കും …മനസ്സിൽ ഒരു കളങ്കവും ഇല്ലാതെ പൂർണ പരിശുദ്ധിയോടെ  എനിക്ക് എന്റെ പ്രണയം വിനയേട്ടനെ അറിയിക്കണം …

അത് വേണം വാസൂട്ട ….ഇനി ഒന്നും വെച്ചു താമസിപ്പിക്കരുത് ….നവീൻ ചേട്ടനെ പറഞ്ഞു മനസ്സിലാക്കി നീ വിനയ് sirനൊപ്പം സന്തോഷായി ജീവിക്കണം .അല്ല sir ഇവിടെ ഇല്ലേ ..

നീ എപ്പഴും ഇങ്ങനെ sir sir എന്ന് വിളിച്ചു കഷ്ടപ്പെടേണ്ട എന്റെ അഞ്ചൂസേ …രാവിലെ തന്നെ എങ്ങോട്ടോ പോയിട്ടുണ്ട് …നിങ്ങള് വരുന്ന കാര്യം ഞാൻ പറഞ്ഞിരുന്നു അതിനു മുങ്ങിയതാണെന്നു തോന്നുന്നു …

പാവം മനുഷ്യൻ …മുഖത്ത് നോക്കിയല്ലേ അന്ന്  അപ്പച്ചിയുടെ മകൻ ആണെന്ന് പറഞ്ഞത് …ഇനിയും സ്വയം കോമാളി ആകണ്ടാന്നു കരുതിയിട്ടുണ്ടാവും …എന്നാലും ഇതു പോലൊരു  നല്ല മനസ്സിന്റെ ഉടമയെ  തിരിച്ചറിയാൻ നിനക്ക് ഇത്രയ്ക്കും  സമയം വേണ്ടി വന്നല്ലോടി …

അഞ്ജു മതി നിർത്തു ….അവൾ എല്ലാം ഏറ്റു പറഞ്ഞില്ലേ …ഇനിയും വിഷമിപ്പിക്കണ്ട …അവളുടെ തെറ്റുകൾക്ക് അവൾ തന്നെ പരിഹാരം കണ്ടോളും …എടി വാസു ഞങ്ങളെ ഈ വീടെല്ലാം ഒന്നു കാണിച്ചു താടി …

ശരി നിങ്ങള് വാ ……വാസു അവരെയും കൊണ്ടു റൂം വിട്ട് ഇറങ്ങി …

താഴെ അടുക്കളയിൽ ശാരദാമ്മ കൊണ്ടു പിടിച്ച പണിയിൽ ആണ് …അവർ മൂന്നും കൂടെ അങ്ങോട്ടേക്ക് ചെന്നു …

വിനയ് കുഞ്ഞു എന്താ മോളെ പെട്ടന്ന് അങ്ങ് പോയത് ?

30 Comments

  1. വിഷു സമ്മാനം എവിടെ…?

  2. കൊള്ളാം
    Speed koodunnuddo?

Comments are closed.