ഹൃദയരാഗം 12
Author : അച്ചു ശിവ
കലങ്ങി മറിഞ്ഞ മനസ്സുമായി അയാൾ ആ വീട് വിട്ടു പോയപ്പോൾ വാസു തന്റെ വിനയ് ഏട്ടനെ പറ്റി കൂട്ടുകാരികളുടെ മുന്നിൽ വാ തോരാതെ സംസാരിക്കുന്ന തിരക്കിലായിരുന്നു…
അപ്പൊ ഇതൊക്കെ ആയിരുന്നു അല്ലേ നിന്റെ പ്രശ്നങ്ങൾ …നവീൻ ചേട്ടനോട് അങ്ങനെയൊക്കെ പെരുമാറിയതിന്റെ പൊരുൾ ഇപ്പഴാ ഞങ്ങൾക്ക് മനസ്സിലാകുന്നത് ….പക്ഷേ വാസു നീ ഇത് ഞങ്ങളോട് തുറന്നു പറയുന്നതിനേക്കാൾ മുൻപേ ഇതൊക്കെ അറിയേണ്ട ആൾ നവീൻ ചേട്ടനായിരുന്നില്ലേ ….എന്തിനാ നീ ഇട്ട് ഇങ്ങനെ വട്ട് കളിപ്പിച്ചത് …നവീൻ ചേട്ടൻ നിന്നെ ഇപ്പോഴും ജീവനെ പോലെ സ്നേഹിക്കുന്നു എന്നതു ഞങ്ങളെ പോലെ നിനക്കും അറിയാവുന്നതല്ലേ …എത്രയും വേഗം ഇതൊക്കെ പറഞ്ഞു തിരുത്തുകയല്ലേ നീ ആദ്യം ചെയ്യേണ്ടിയിരുന്നത് ….
ഇനി ഇപ്പൊ ഇതൊക്കെ അറിഞ്ഞാൽ തന്നെ എങ്ങനെ ആയിരിക്കും പ്രതികരിക്കുക …ആർക്കെങ്കിലും ക്ഷമിക്കാൻ പറ്റുന്ന കാര്യമാണോ ഇതൊക്കെ …വിവാഹം കഴിഞ്ഞു എന്നുള്ള സത്യം മറച്ചു വെയ്ക്കുക …എന്നിട്ട് മറ്റൊരാളെ വീണ്ടും പ്രണയത്തിന്റെ പേരിൽ പുറകെ നടത്തിക്കുക …ഛെ …ഇതൊക്കെ എവിടെ പോയി അവസാനിക്കും വാസുകി …ഒരേ സമയം നീ രണ്ടു പേരെയും രണ്ടു രീതിയിൽ ചതിച്ചു കൊണ്ടിരിക്കുകയായിരുന്നു …
അഞ്ജു ……വാസു ദേഷ്യത്തോടെ വിളിച്ചു …
Sorry …ടീ ….നിനക്ക് വിഷമം അയാലും ശെരി …ഞാൻ പറയാനുള്ളത് പറയും …ഞങ്ങൾ നിന്നോട് ഷെമിച്ചു എന്ന് വരും ….പക്ഷേ നവീൻ ചേട്ടൻ …നീ വെറുമൊരു പൊട്ടനാക്കി കളഞ്ഞില്ലേ …ഇനി എന്തൊക്കെ ഉണ്ടായാലും സഹിച്ചേ പറ്റു …അല്ലെങ്കിൽ ഫസ്റ്റ് ഡേ കോളേജിൽ വന്നപ്പോ തന്നെ നീ തുറന്നു പറയണമായിരുന്നു ഇതൊക്കെ …അതിനു പകരം നീ എന്തൊക്കെയാ കാട്ടി കൂട്ടിയതെന്നു ഓർമ ഉണ്ടോ ….
അഞ്ജനയുടെ ചോദ്യങ്ങൾക്കു മറുപടി ഇല്ലാതെ വാസുകി ഗീതുവിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി ….
ഇപ്പൊ മോങ്ങിയിട്ടൊന്നും കാര്യമില്ല . ഓരോന്ന് ചെയ്തു കൂട്ടുമ്പോ ആലോചിക്കണമായിരുന്നു …
അഞ്ജു pls…നീ എന്നെ ഇങ്ങനെ ഒരു കുറ്റക്കാരി ആക്കി സംസാരിക്കല്ലേ ..ഞാൻ പറഞ്ഞല്ലോ വിനയേട്ടനോട് എന്റെ ഉള്ളിലുള്ള വികാരം എന്തെന്നു അന്നൊന്നും എനിക്ക് തിരിച്ചറിയാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല …പിന്നെ പറഞ്ഞ കള്ളങ്ങൾ ഒന്നും അത്ര പെട്ടന്ന് തിരുത്തി പറയാൻ എന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല ….നവീനേട്ടനെ ഞാൻ അകറ്റി നിർത്തിയിട്ടെ ഉള്ളൂ …സത്യങ്ങൾ തുറന്നു പറഞ്ഞാലോ എന്ന് പലവട്ടം ഞാൻ ആലോചിച്ചിരുന്നു …എന്തോ അപ്പോഴൊന്നും എന്റെ നാവ് ചലിച്ചില്ല .പക്ഷേ ഇപ്പൊ നവീനേട്ടന്റെ പെരുമാറ്റം കണ്ടിട്ട് എനിക്ക് എന്തോ പേടിയാവുന്നു …എത്രയും വേഗം എനിക്കിതൊക്കെ തുറന്നു പറയണം …പറ്റിയാൽ അടുത്ത ദിവസം തന്നെ …ആ മനസ്സിൽ നിന്നും എന്നെ പൂർണമായും പറിച്ചു മാറ്റണം …
അതെ വാസുട്ട ,അത് തന്നെയാണ് വേണ്ടത് …അല്ലെങ്കിൽ ഒരുപക്ഷേ നിനക്ക് നിന്റെ വിനയേട്ടനെ പോലും നഷ്ടപ്പെട്ടെന്ന് വരും …എത്രയും വേഗം അറിയിക്കേണ്ടതെല്ലാം അറിയിക്കണം …എല്ലാത്തിനും ഒരു അവസാനം കാണണം …
????????
വിഷു സമ്മാനം എവിടെ…?
കൊള്ളാം
Speed koodunnuddo?