ഹൃദയരാഗം 10 [Achu Siva] 675

ഹും …എനിക്ക് ഒരു തെറ്റായ ധാരണയും ഇല്ല …നീ നിന്റെ മനസ്സിനോട് തന്നെ കള്ളം പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുകയാണ് വാസുകി …അല്ലെങ്കിൽ പിന്നെ എന്തിനാണ് എന്നോട് അടുക്കുന്നതിൽ നീ ഇത്ര  ഭയപ്പെടുന്നത് …വേറെന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഞാൻ അറിയാത്തതായി …ഉണ്ടെങ്കിൽ ഇപ്പൊ ഇവിടെ വെച്ചു പറയണം ….

അവൾ അതിനു മറുപടി ഒന്നും പറയാതെ മൗനമായി നിന്നു …

എന്താ മറുപടി ഇല്ലേ ..പിന്നെ ഇന്നലെ സംഭവിച്ചത് …അതിനു ഞാൻ ഇന്നലെ മുതൽ എത്ര തവണ ക്ഷമ ചോദിച്ചിരിക്കുന്നു .ഒരു തവണ എങ്കിലും ആ call ഒന്നു എടുത്ത് എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണമായിരുന്നു  …അനുവാദമില്ലാതെ നിന്റെ കൈയിൽ കടന്നു പിടിച്ചത് തെറ്റ് തന്നെയാണ് …really am sorry…ഞാൻ മറ്റൊന്നും ഉദേശിച്ചു ചെയ്തതല്ല …

ശെരിക്കും തന്റെ പ്രശ്നം എന്താണെന്നു എനിക്ക് മനസ്സിലാകുന്നില്ലടോ ….നിന്റെ  സമ്പത്തോ സൗന്ദര്യമോ ഒന്നുമായിരുന്നില്ല എന്റെ സ്നേഹത്തിന്റെ അളവുകോൽ …എപ്പഴോ വല്ലാണ്ടങ്ങു  ഇഷ്ടപ്പെട്ടു പോയി …സത്യം പറയാലോ എനിക്ക് ഇപ്പഴും ഒന്നും മറക്കാൻ കഴിഞ്ഞിട്ടില്ല …പിന്നെ ഫ്രണ്ട് ആയി കാണണമെന്ന് പറഞ്ഞത് അങ്ങനെയെങ്കിലും എന്നോട് ഒന്നു മിണ്ടുമല്ലോ എന്ന് കരുതിയിട്ടാണ് …നിന്റെ എന്ത് കുറവുകളും സഹിക്കാൻ ഞാൻ തയ്യാറാണ് വാസുകി …ഇനിയെങ്കിലും ഇതൊന്നും കണ്ടില്ലാന്നു നടിക്കരുത് …ഇനിയും പിണങ്ങി നടക്കാനാണ് ഭാവമെങ്കിൽ ഞാൻ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് എനിക്ക് തന്നെ അറിയില്ല …കേട്ടല്ലോ ..

നവീൻ എനിക്ക് പറയാനു….അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും അവൻ അവിടെ നിന്നും പോയിട്ടുണ്ടായിരുന്നു …

ഇല്ല ..ഇനിയും ഒന്നും ഒളിച്ചു വെക്കാനാകില്ല …എല്ലാ സത്യങ്ങളും എല്ലാവരെയും അറിയിക്കണം ..എത്രയും വേഗം തന്നെ …അവൾ ക്ലാസ്സിലേക്ക് പോയി .

ഡി എന്താ നിങ്ങൾ തമ്മിൽ പ്രശ്നം …ഒരു വക ഞങ്ങളോട് പറയില്ല …നീ totally ഞങ്ങളോട് എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട് …നീ ഇവിടെ വന്നപ്പോ മുതൽ ഞങ്ങളോട് പറഞ്ഞോണ്ടിരിക്കുന്നത് എല്ലാം തന്നെ കല്ല് വെച്ച നുണയാണ് …ആർക്കുമറിയാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ നിന്റെ ഉള്ളിൽ കിടന്നു തിളച്ചു മറിയുന്നുണ്ട് …നീ താമസിക്കുന്ന വീട് പോലും ഞങ്ങക്ക് എവിടെയാണെന്ന് ഇതുവരെ അറിയില്ല ..മതി നിർത്തിക്കോ …ഇവിടെ വെച്ചു നിർത്തിക്കോ ഈ frndship…ഇങ്ങനെ ഒരുത്തിയെ കൂട്ടത്തിൽ കൊണ്ടു നടക്കാൻ ഞങ്ങൾക്ക് ഇനി ബുദ്ധിമുട്ടുണ്ട് …ഗീതുവും അഞ്ജനയും നിയന്ത്രണം വിട്ട് അവളോട്‌ കയർത്തു ….

“ഞാൻ എല്ലാം പറയാം ….എല്ലാം ….ഇനി ഒന്നും ഒളിക്കാനില്ല ”

എങ്കിൽ പറ …ഞങ്ങക്ക് അറിയണം ..

ഇപ്പോൾ ഞാൻ അതിനുള്ള മാനസികാവസ്ഥയിൽ അല്ല …നാളെ saturday  അല്ലേ …ഞാൻ നിങ്ങളെ രണ്ടിനെയും എന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു …നിങ്ങൾ വരണം …എന്റെ ലൈഫിൽ നടന്ന എല്ലാ കാര്യങ്ങളും ഞാൻ നാളെ നിങ്ങളെ അറിയിച്ചിരിക്കും …

അതിനു നിന്റെ വീട് എവിടാണെന്നു ഞങ്ങൾക്ക് അറിയില്ലലോ …

വാസുകി തന്റെ വീട്ടിലേക്ക് വരാനുള്ള വഴി എല്ലാം അവർക്ക് പറഞ്ഞു കൊടുത്തു  അവരുടെ പിണക്കം എല്ലാം മാറ്റി …അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി …

====== ===== ===== ===== ===== ==== ==
ഇത്രയും നാളും പറഞ്ഞു കൊണ്ടിരുന്ന കള്ളത്തിനു നാളെ ഒരു അറുതി വരുമെന്ന സന്തോഷത്തിൽ അവൾ വീട്ടിൽ തിരിച്ചു വന്നു …

കുളിയൊക്കെ കഴിഞ്ഞു നേരെ ശാരദാമ്മയുടെ അടുത്തേക്ക് ചെന്നു …

ശാരദാമ്മേ ,അവൾ അവരെ വിളിച്ചു …

48 Comments

  1. Kollam mwuthee

    1. Thanks mwuthee❤️❤️

  2. അച്ചു ശിവ ♥️♥️♥️

    എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട്‌ ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???

    നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!

    ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???

    വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?

    എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????

    -മേനോങ്കുട്ടി

    1. എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..

      ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….

      ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ്‌ കാണുമ്പോൾ ?????

      ഒരുപാട് നന്ദി ????

      ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️

  3. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി

    1. ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️

  4. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി

  5. ശിവ..

    ഈ ഭാഗവും നന്നായിട്ടുണ്ട്,.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Thank you ZAYED❤️❤️❤️❤️

  6. ❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

    1. പോരാളി ?????????????

  7. കുട്ടപ്പൻ

    അഹ് പൊളി ?.

    ഈ ഈ പാർട്ടും ഇഷ്ടായി ❤

    1. കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??

  8. ?❤️❤️❤️???❤️❤️❤️?

    1. ♥️♥️♥️♥️♥️♥️

  9. ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
    പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
    വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
    അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
    സ്നേഹം,❤️

    1. ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??

      സ്നേഹം @ragendu♥️♥️♥️♥️

  10. എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ ❤️

    1. നിറയെ സ്നേഹം ആരാധകൻ…… ?????

  11. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤❤❤❤??

    1. Thanks bro???

  12. Angane killadi vaasu is in lub
    Ini avante kashtakaalam aarikkum ????
    Snehichu vaasu vinayde parippedukkum
    ???
    Waiting…
    4 next ????

    1. ഉണ്ണി sir…… ????

  13. ❤️❤️❤️❤️❤️❤️

  14. Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha

    1. കൂടെ കാണണം ❤️❤️❤️

      വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???

      സ്നേഹം ??

  15. ??

    1. ❤️❤️❤️

  16. പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി

    1. സ്നേഹം ബ്രോ……. ????
      Crct കാര്യമാണ് പറഞ്ഞത് ???

  17. ♨♨ അർജുനൻ പിള്ള ♨♨

    ???

  18. ?‌?‌?‌?‌?‌?‌?‌?‌?‌

    കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
    അതാണല്ലോ പതിവ്???
    പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
    .
    .
    അപ്പൊ വായിച്ചിട്ട് പറയാം.

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      ചിലരുടെ പതിവ്
      #നീ അല്ലാട്ടോ?

      1. പാവം ഞ്യാൻ…

        ♥️♥️♥️♥️♥️♥️♥️

  19. ❤️❤️❤️❤️❤️

  20. ഇന്ദുചൂഢൻ

    ???

  21. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.