ഹൃദയരാഗം 10 [Achu Siva] 675

ഇന്നലെ രാത്രി നിനക്ക് നല്ല ചൂടും പനിയുമൊക്കെ ഉണ്ടായിരുന്നു വാസുകി …ഇപ്പോൾ എങ്ങനെയുണ്ട് …എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം …പിണക്കവും ദേഷ്യവും ഒക്കെ കുറെ നേരത്തേക്ക് മാറ്റി വെക്കണം .വിനയ് അവളോടായി പറഞ്ഞു …

ചെറിയ ഒരു തലവേദന …ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ..അത് തനിയെ മാറിക്കോളും …അവൾ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു …

ഉം .ഏതായാലും ഇന്നിനി കോളേജിൽ പോകണ്ട .റെസ്റ് എടുത്തോളൂ …ഞാൻ താഴെ ഉണ്ടാകും …എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ …അല്ല ശാരദാമ്മയോടു പറഞ്ഞാൽ മതി …ഞാൻ ഇങ്ങോട്ടേക്കു പറഞ്ഞു വിടാം .ok

വിനയ് താഴേക്ക് പോയി ..

വീണ്ടും ബെഡിലേക്ക് ഇരുന്ന വാസുകിയുടെ നെറ്റിയിൽ നിന്നും വെള്ളം വറ്റി ഉണങ്ങിയ തുണി താഴേക്ക് അടർന്നു വീണു …അവൾ അതു കൈയിൽ എടുത്ത് പിടിച്ചു ..മനസ്സിൽ പലതും കടന്നു വന്നു ..

ഇനിയും ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാവില്ല ..എല്ലാ പ്രശ്നങ്ങൾക്കും ഒരു അവസാനം കാണണം …എത്രയും വേഗം തന്നെ ….അവളുടെ  മനസ്സ്  എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിക്കുന്ന തിരക്കിലായിരുന്നു ………

അവൾ ടേബിളിൽ ഇരുന്ന തന്റെ മൊബൈൽ എടുത്ത് നോക്കി …നവീന്റെ കോളുകളും മെസ്സേജുകളും കണ്ടപ്പോ അവൾക്കു വല്ലാത്ത ദേഷ്യം തോന്നി …അവൾ അതിൽ എന്താണെന്നു പോലും ഓപ്പൺ ചെയ്തു നോക്കിയില്ല …മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു അവിടെ തന്നെ വെച്ചു …

അവൾ കുറെ കഴിഞ്ഞു താഴേക്ക് ഇറങ്ങി ചെന്നു …ശാരദാമ്മ വന്നു അവളെ കഴിക്കാൻ വിളിച്ചു ..അവൾ ചെയറിൽ  വന്നിരുന്നു …വിനയ് അവൾക്കു opposite ആയും ഇരുന്നു  ….

പനിയുടെ ക്ഷീണം കാരണം അവൾക്കു ഒന്നും  കഴിക്കാൻ തോന്നിയില്ല …വിനയ് ഇതൊന്നും ശ്രെദ്ധിക്കാതെ നല്ല രീതിയിൽ അയാളുടെ പ്ലേറ്റ് കാലിയാക്കുന്നുണ്ട് …

അവൾ ഒന്നും കഴിക്കാതെ പാത്രത്തിൽ വിരൽ ഇട്ട് ഇളക്കി കൊണ്ടിരിക്കുന്നത് കണ്ട ശാരദാമ്മ അവളുടെ അടുത്തേക്ക് വന്നു …

മോൾക്ക്‌ അമ്മ പൊടിയരി കഞ്ഞി ഉണ്ടാക്കി തരാം …

അമ്മ എന്ന് പറഞ്ഞത് കേട്ട വാസുകി അവരെ ഒന്ന് തല ഉയർത്തി നോക്കി …പക്ഷേ ആ നോട്ടത്തിൽ പണ്ടത്തെ പോലെ ദേഷ്യം ഒന്നും അധികം ഉണ്ടായിരുന്നില്ല …

അല്ല ഞാൻ …പിന്നെ ….പനി ഉള്ളപ്പോ കഞ്ഞി കുടിക്കുന്നതാണ് നല്ലത് …അത് കൊണ്ടു പറഞ്ഞതാ ….അവൾക്കു താൻ പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതി ശാരദാമ്മ വേഗത്തിൽ അവിടെ നിന്നും പോയി …

അവൾ വീണ്ടും വീണ്ടും വിനയ്ന്റെ മുഖത്തേക്ക് നോക്കി ….തന്നെ മൈൻഡ് പോലും ചെയ്യുന്നില്ല ….

48 Comments

  1. Kollam mwuthee

    1. Thanks mwuthee❤️❤️

  2. അച്ചു ശിവ ♥️♥️♥️

    എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട്‌ ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???

    നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!

    ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???

    വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?

    എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????

    -മേനോങ്കുട്ടി

    1. എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..

      ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….

      ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ്‌ കാണുമ്പോൾ ?????

      ഒരുപാട് നന്ദി ????

      ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️

  3. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി

    1. ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️

  4. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി

  5. ശിവ..

    ഈ ഭാഗവും നന്നായിട്ടുണ്ട്,.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Thank you ZAYED❤️❤️❤️❤️

  6. ❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

    1. പോരാളി ?????????????

  7. കുട്ടപ്പൻ

    അഹ് പൊളി ?.

    ഈ ഈ പാർട്ടും ഇഷ്ടായി ❤

    1. കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??

  8. ?❤️❤️❤️???❤️❤️❤️?

    1. ♥️♥️♥️♥️♥️♥️

  9. ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
    പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
    വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
    അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
    സ്നേഹം,❤️

    1. ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??

      സ്നേഹം @ragendu♥️♥️♥️♥️

  10. എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ ❤️

    1. നിറയെ സ്നേഹം ആരാധകൻ…… ?????

  11. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤❤❤❤??

    1. Thanks bro???

  12. Angane killadi vaasu is in lub
    Ini avante kashtakaalam aarikkum ????
    Snehichu vaasu vinayde parippedukkum
    ???
    Waiting…
    4 next ????

    1. ഉണ്ണി sir…… ????

  13. ❤️❤️❤️❤️❤️❤️

  14. Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha

    1. കൂടെ കാണണം ❤️❤️❤️

      വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???

      സ്നേഹം ??

  15. ??

    1. ❤️❤️❤️

  16. പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി

    1. സ്നേഹം ബ്രോ……. ????
      Crct കാര്യമാണ് പറഞ്ഞത് ???

  17. ♨♨ അർജുനൻ പിള്ള ♨♨

    ???

  18. ?‌?‌?‌?‌?‌?‌?‌?‌?‌

    കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
    അതാണല്ലോ പതിവ്???
    പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
    .
    .
    അപ്പൊ വായിച്ചിട്ട് പറയാം.

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      ചിലരുടെ പതിവ്
      #നീ അല്ലാട്ടോ?

      1. പാവം ഞ്യാൻ…

        ♥️♥️♥️♥️♥️♥️♥️

  19. ❤️❤️❤️❤️❤️

  20. ഇന്ദുചൂഢൻ

    ???

  21. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.