ഹൃദയരാഗം 10 [Achu Siva] 675

ഇനി തിരഞ്ഞെടുത്തോട്ടെ …ഞാനായി ഒരിക്കലും അറിഞ്ഞു കൊണ്ടു ഇനി എന്നിലേക്ക് വലിച്ചടുപ്പിക്കില്ല ….പക്ഷേ അതുവരെയും അവളുടെ നിഴലായി ഞാൻ കൂടെ തന്നെ ഉണ്ടാവും ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സൂക്ഷിച്ചിരിക്കും ഞാൻ അവളെ   ..

ഇന്ന് ഞാൻ കണ്ട കാഴ്ച്ച അത് …അത് എന്നെ വല്ലാതെ ഭ്രാന്ത്‌ പിടിപ്പിക്കുന്നു …വേറെ ആരുടെ കൂടെ അവളെ കണ്ടാലും ഒരു പക്ഷേ ഞാൻ ഷെമിച്ചെന്നു വരും .നിങ്ങൾ തമ്മിൽ എന്താണ് റിലേഷൻ എന്ന് എനിക്ക് ഇപ്പഴും അറിയില്ല വാസുകി  .  കുറച്ചു ദിവസമായി എന്തൊക്കെയോ നീ എന്നിൽ നിന്നും ഒളിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട് …എന്നിൽ നിന്നും അകലാൻ ശ്രെമിക്കുന്നു …അതിന്റെ ഒക്കെ അർത്ഥം എന്താണ് …….ഇല്ല വാസുകി ….ഒരിക്കലും ഞാൻ  അതിനു സമ്മതിക്കില്ല …ഒരിക്കലും ..അയാൾ എന്തെന്നില്ലാത്ത ദേഷ്യത്തോടെ പുലമ്പി കൊണ്ടേ ഇരുന്നു ..

പതിയെ അവിടെ നിന്നും എഴുനേറ്റു …
ഞാൻ എന്താണീ ചെയ്തു കൊണ്ടിരിക്കുന്നത് …ഈ രാത്രിയിൽ ആ വല്യ വീട്ടിൽ എന്റെ വാസു ഒറ്റക് …ഛെ ….വിനയ് ബോധമണ്ഡലത്തിലേക്ക് തിരിച്ചു വരുകയായിരുന്നു  …

അവൾക്കു ഇരുട്ടിനോടുള്ള പേടി അന്ന് ഞാൻ ഒരിക്കൽ  കണ്ടതാണ് …ഞാൻ ഇന്ന് ഒരുപാട് ഓവർ ആയി സംസാരിക്കുകയും ചെയ്തു …അവൾക്കു സങ്കടം ആയിട്ടുണ്ടാവില്ലേ …എത്രയും വേഗം മടങ്ങി ചെല്ലണം …അല്ലെങ്കിൽ പഴയത്  പോലെ വീണ്ടും ….അയാൾ എന്തെന്നില്ലാത്ത വെപ്രാളത്തോടു തന്റെ കാറിൽ കയറി വീടിനെ ലക്ഷ്യമാക്കി പാഞ്ഞു …

ഇങ്ങോട്ട് വന്നതിന്റെ ഇരട്ടി വേഗത്തിൽ അത് വീടിന്റെ മുറ്റത്തു ചെന്നു നിന്നു …അയാൾ വേഗത്തിൽ അതിൽ നിന്നും ചാടി ഇറങ്ങി ..ഡോർ വെറുതെ ചാരി ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ …അന്നത്തെ ഓർമ്മകൾ അയാളിൽ ഒരു വിറയൽ സൃഷ്ടിച്ചു …സമയം വെളുപ്പിനെ 2 മണിയോട് അടുപ്പിച്ചു ആയിരിക്കുന്നു …വിനയ്ടെ കാലുകൾ തങ്ങളുടെ റൂം ലക്ഷ്യമാക്കി പാഞ്ഞു …റൂമിലേക്ക് ഓടി കയറി …അവിടെ ബെഡിൽ പുതച്ചു കിടന്നു ഉറങ്ങുന്ന വാസുകിയെ കണ്ടു വേഗത്തിൽ മിടിച്ചു കൊണ്ടിരുന്ന അവന്റെ ഹൃദയതാളം പൂർവ സ്ഥിതി പ്രാപിച്ചു …

അയാൾ അവളുടെ അടുത്തേക്ക് ചെന്നു …അവൾ ഉറക്കത്തിൽ എന്തൊക്കെയോ അവ്യക്തക്തമായി പുലമ്പുന്നുണ്ട് …അവൻ ബെഡിനു അരികിലായി ഇരുന്നു അവളുടെ വാക്കുകൾക്ക് കാതോർത്തു ….അച്ഛാ ,അമ്മ ,ഏട്ടൻ എന്നൊക്കെ ചില പൂർത്തീകരിക്കാത്ത പദങ്ങൾ അവളുടെ നാവിൽ നിന്നും ഉതിർന്നു വീണു …നന്നായി കരഞ്ഞിട്ടുണ്ടെന്നു മുഖം കണ്ടാൽ തന്നെ അറിയാം …എങ്കിലും നല്ല ഉറക്കത്തിലാണ് കക്ഷി .. കരഞ്ഞു കരഞ്ഞു ഷീണിച്ചു പോയിട്ടുണ്ടാകും …

എന്തിനാണ് വാസു നീ ഇങ്ങനെയൊക്കെ …….??? വിനയ് മനസ്സിൽ ചോദിച്ചു കൊണ്ടു അവളുടെ തലയിൽ തലോടി …നെറ്റിയിൽ കൈ തട്ടിയപ്പോൾ ചെറിയൊരു ചൂട് അനുഭവപ്പെട്ടു ..വിനയ് അവളുടെ നെറ്റിയിൽ കൈ വെച്ച് വീണ്ടും നോക്കി …നല്ല പനിയുണ്ട് …കുളിരുന്നത് പോലെ ചുണ്ടൊക്കെ ചെറുതായി വിറ കൊള്ളുന്നുമുണ്ട് …

ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ …സമാധാനമായി അവളോട്‌ സംസാരിച്ചു അവളുടെ മനസ്സിൽ എന്താണെന്നു അറിയേണ്ടതിനു പകരം ….ഛെ …എന്റെ ഇത് പോലുള്ള പ്രവൃത്തികൾ തന്നെയാണ് അവളുടെ വെറുപ്പിന് കാരണവും     …..ഇനി …ഇനി ഇപ്പൊ എന്താ ചെയ്ക ….ഹോസ്പിറ്റലിൽ കൊണ്ടു പോണോ ?

മനസ്സിൽ ഒരു ആയിരം ചോദ്യങ്ങളുമായി വിനയ് വീണ്ടും അവളുടെ അരികിൽ വന്നിരുന്നു …വീണ്ടും അവളുടെ നെറ്റിയിലൊക്കെ തൊട്ടു നോക്കി …ഹേയ് ..പേടിക്കാനും മാത്രം ഒന്നും ഉണ്ടെന്നു തോന്നണില്ല …വല്ലാതെ സങ്കടപ്പെട്ടതിന്റെ ആവും …ഞാൻ വന്നത് ഒന്നും അറിഞ്ഞിട്ട് കൂടി ഇല്ല ..നല്ല ഉറക്കത്തിലാ …ശല്യം ചെയ്യണ്ട …രാവിലെ ആകട്ടേ …പനി കൂടുതലാണെങ്കിൽ അപ്പൊ ഹോസ്പിറ്റലിൽ കൊണ്ടു പോകാം …ചെലപ്പോ എന്നോടുള്ള ദേഷ്യം കൊണ്ടു എന്റെ കൂടെ വരാൻ കൂട്ടാക്കിയില്ലെന്നും വരാം ..ഹും കാന്താരി …വിനയ് അവളുടെ നെറുകയിൽ തലോടി കൊണ്ടു പറഞ്ഞു …

48 Comments

  1. Kollam mwuthee

    1. Thanks mwuthee❤️❤️

  2. അച്ചു ശിവ ♥️♥️♥️

    എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട്‌ ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???

    നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!

    ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???

    വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?

    എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????

    -മേനോങ്കുട്ടി

    1. എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..

      ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….

      ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ്‌ കാണുമ്പോൾ ?????

      ഒരുപാട് നന്ദി ????

      ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️

  3. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി

    1. ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️

  4. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി

  5. ശിവ..

    ഈ ഭാഗവും നന്നായിട്ടുണ്ട്,.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Thank you ZAYED❤️❤️❤️❤️

  6. ❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

    1. പോരാളി ?????????????

  7. കുട്ടപ്പൻ

    അഹ് പൊളി ?.

    ഈ ഈ പാർട്ടും ഇഷ്ടായി ❤

    1. കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??

  8. ?❤️❤️❤️???❤️❤️❤️?

    1. ♥️♥️♥️♥️♥️♥️

  9. ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
    പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
    വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
    അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
    സ്നേഹം,❤️

    1. ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??

      സ്നേഹം @ragendu♥️♥️♥️♥️

  10. എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ ❤️

    1. നിറയെ സ്നേഹം ആരാധകൻ…… ?????

  11. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤❤❤❤??

    1. Thanks bro???

  12. Angane killadi vaasu is in lub
    Ini avante kashtakaalam aarikkum ????
    Snehichu vaasu vinayde parippedukkum
    ???
    Waiting…
    4 next ????

    1. ഉണ്ണി sir…… ????

  13. ❤️❤️❤️❤️❤️❤️

  14. Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha

    1. കൂടെ കാണണം ❤️❤️❤️

      വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???

      സ്നേഹം ??

  15. ??

    1. ❤️❤️❤️

  16. പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി

    1. സ്നേഹം ബ്രോ……. ????
      Crct കാര്യമാണ് പറഞ്ഞത് ???

  17. ♨♨ അർജുനൻ പിള്ള ♨♨

    ???

  18. ?‌?‌?‌?‌?‌?‌?‌?‌?‌

    കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
    അതാണല്ലോ പതിവ്???
    പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
    .
    .
    അപ്പൊ വായിച്ചിട്ട് പറയാം.

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      ചിലരുടെ പതിവ്
      #നീ അല്ലാട്ടോ?

      1. പാവം ഞ്യാൻ…

        ♥️♥️♥️♥️♥️♥️♥️

  19. ❤️❤️❤️❤️❤️

  20. ഇന്ദുചൂഢൻ

    ???

  21. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.