ഹൃദയരാഗം 10 [Achu Siva] 675

അവളിൽ ഒരായിരം സംശയങ്ങൾ നിറഞ്ഞു …ഇത് വരെ പിടിച്ചു നിർത്തിയ സങ്കടമൊക്കെ ഒരു പെരുമഴ പോലെ പെയ്തിറങ്ങി …ഇന്നലെ മുതലേ അവളുടെ മനസ്സ് ശാന്തമല്ലായിരുന്നു …വൈകിട്ടുണ്ടായ കാര്യങ്ങൾ ഓർത്തു ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് വിനയ്ടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പെരുമാറ്റവും …അവൾക്ക് ആകെക്കൂടി ഭ്രാന്ത്‌ പിടിക്കുന്നതായി തോന്നി …എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാലോ എന്ന് പോലും ചിന്തിച്ചു …എത്ര കരഞ്ഞിട്ടും ഒന്നും മനസ്സിൽ നിന്നു പോകുന്നില്ല ..അവൾ ബെഡിൽ കിടന്നു തലയിണയിൽ മുഖം ചേർത്ത് കരഞ്ഞു ..

താഴേക്ക് ഇറങ്ങി വന്ന വിനയ് ദേഷ്യവും സങ്കടവും അടക്കാൻ പാടുപെട്ടു …ഈ ബന്ധനത്തിൽ നിന്നും എന്നെ ഒന്ന് മോചിപ്പിക്കുമോ എന്ന വാക്കുകൾ തലയ്ക്കു ചുറ്റും ഓടി കളിക്കുന്നത് പോലെ ….സമാധാനം നശിച്ച വിനയ് തന്റെ കാറിന്റെ കീയും എടുത്ത് വീടിനു വെളിയിലേക്ക് ഇറങ്ങി …

കാറിൽ കയറി എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോയി …കൺമുന്നിൽ വാസുകിയുടെ മുഖവും …മനസ്സിൽ അവളുടെ വെറുപ്പ് കലർന്ന വാക്കുകളും മാത്രമായിരുന്നു ആ രാത്രിയിൽ അയാൾക്ക്‌ കൂട്ട് …

സ്പീഡ്മീറ്ററിൽ മൂന്നക്കം കടന്നിട്ടും അയാളുടെ മനസ്സിലെ ദേഷ്യത്തിന്, നിരാശയ്ക്കു യാതൊരു വിധ അയവും സംഭവിച്ചില്ല …അത്  മുന്നിലേക്ക് തന്നെ പൊയ്ക്കൊണ്ടിരുന്നു ..അയാൾ  തൊട്ടടുത്തു കണ്ട ഒരു ഇടുങ്ങിയ മൺപാതയിലേക്ക്   കാർ  ഓടിച്ചു കയറ്റി …ചീറി പാഞ്ഞ അയാളുടെ വണ്ടി കൂടുതൽ കൂടുതൽ ദൂരങ്ങൾ പിന്നിട്ടു …അഗാധമായ കൊക്കയുടെ തൊട്ട് പിറകിലായി ടയറുകൾ ഉരയുന്ന ശബ്ദത്തോടെ അത് sudden break ഇട്ടു നിന്നു …സ്റ്റീയറിങ്ങിൽ തല ചായ്ച്ചു വെച്ച് കുറെ നേരം വിനയ് അവിടെ തന്നെ ഇരുന്നു …കുറച്ചു സമയത്തിന് ശേഷം ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങിയ വിനയ് ബോട്ടിലിൽ നിന്നു വെള്ളം എടുത്ത് മുഖം ഒകെ കഴുകി …അതിനു ശേഷം കാറിന്റെ ബോണറ്റിൽ കയറി കിടന്നു ….

തൊട്ടു മുൻപ് അരങ്ങേറിയ സംഭവങ്ങൾ അനുവാദം ചോദിക്കാതെ വീണ്ടും വീണ്ടും മൈൻഡിലേക്ക് കയറി വന്നു കൊണ്ടേ ഇരുന്നു …

എന്തിനാണ് വാസു നീ എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നത് …എന്നിൽ നിന്നും നിനക്ക് പോകണം അല്ലേ …ഞാൻ നിന്നിൽ എന്റെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുകയാണ് അല്ലേ …എന്റെ ഈ ഹൃദയത്തിന്റെ ഓരോ തുടിപ്പിലും നീ മാത്രമാണ് വാസു ..ആ തുടിപ്പ് എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് നീ എന്നോട് പല തവണയായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് …

അയാൾ ആകാശത്തു തന്നെ നോക്കി കണ്ണ് ചിമ്മുന്ന ഒറ്റ നക്ഷത്രത്തിലേക്ക് നോക്കി കിടന്നു …

“അമ്മേ ,അമ്മയുടെ കുഞ്ചൂസിനു എന്നിൽ നിന്നും മോചനം വേണം എന്ന് പറയുന്നു …കൊടുത്തേക്കട്ടെ …..അമ്മ സമ്മതിക്കുമോ അതിനു …??

ആ നക്ഷത്രത്തിന്റെ തിളക്കം പെട്ടന്ന്  മങ്ങി പോയത് പോലെ അവനു തോന്നി …

എന്നോട് പിണങ്ങിയിട്ടൊന്നും കാര്യമില്ല …അമ്മ തന്നല്ലേ ഈ കുറുമ്പിയെ എന്നിലേക്ക് എത്തിച്ചത് ….കുറുമ്പിന്നു വെച്ചാൽ ഒരൊന്നൊന്നര കുറുമ്പി …സത്യത്തിൽ അതൊക്കെ ഈ നിമിഷം വരെയും ഞാൻ ആസ്വദിക്കുകയായിരുന്നു …പക്ഷേ ഇത് ഇത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ..

അവൾക്ക് എന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്ന് ഞാനിപ്പോ മനസിലാക്കുന്നു  . ..ഒരിക്കലും ആ കണ്ണുകളിൽ എന്നോടുള്ള പ്രണയത്തിന്റെ ഒരംശം പോലും കണ്ടെത്താൻ എനിക്ക്  കഴിഞ്ഞിട്ടില്ല …എങ്കിലും ഓരോ തവണയും ഞാൻ അത് തിരഞ്ഞു കൊണ്ടേ ഇരുന്നു ….തോറ്റു പോയി ഞാൻ …

ഞാൻ എന്ന ബന്ധനത്തിൽ നിന്നും മോചനം കൊടുക്കാൻ ഞാൻ തയ്യാറാണ് .സ്നേഹം പിടിച്ചു വാങ്ങാൻ പറ്റാത്തതാണെന്ന യാഥാർഥ്യം എത്രത്തോളം സത്യമാണെന്നു ഞാൻ ഇന്ന് തിരിച്ചറിഞ്ഞു …എന്നെ ഉൾകൊള്ളാൻ കഴിയില്ലെങ്കിൽ അവളുടെ ജീവിതം അവൾ തന്നെ

48 Comments

  1. Kollam mwuthee

    1. Thanks mwuthee❤️❤️

  2. അച്ചു ശിവ ♥️♥️♥️

    എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട്‌ ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???

    നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!

    ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???

    വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?

    എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????

    -മേനോങ്കുട്ടി

    1. എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..

      ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….

      ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ്‌ കാണുമ്പോൾ ?????

      ഒരുപാട് നന്ദി ????

      ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️

  3. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി

    1. ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️

  4. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി

  5. ശിവ..

    ഈ ഭാഗവും നന്നായിട്ടുണ്ട്,.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Thank you ZAYED❤️❤️❤️❤️

  6. ❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

    1. പോരാളി ?????????????

  7. കുട്ടപ്പൻ

    അഹ് പൊളി ?.

    ഈ ഈ പാർട്ടും ഇഷ്ടായി ❤

    1. കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??

  8. ?❤️❤️❤️???❤️❤️❤️?

    1. ♥️♥️♥️♥️♥️♥️

  9. ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
    പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
    വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
    അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
    സ്നേഹം,❤️

    1. ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??

      സ്നേഹം @ragendu♥️♥️♥️♥️

  10. എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ ❤️

    1. നിറയെ സ്നേഹം ആരാധകൻ…… ?????

  11. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤❤❤❤??

    1. Thanks bro???

  12. Angane killadi vaasu is in lub
    Ini avante kashtakaalam aarikkum ????
    Snehichu vaasu vinayde parippedukkum
    ???
    Waiting…
    4 next ????

    1. ഉണ്ണി sir…… ????

  13. ❤️❤️❤️❤️❤️❤️

  14. Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha

    1. കൂടെ കാണണം ❤️❤️❤️

      വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???

      സ്നേഹം ??

  15. ??

    1. ❤️❤️❤️

  16. പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി

    1. സ്നേഹം ബ്രോ……. ????
      Crct കാര്യമാണ് പറഞ്ഞത് ???

  17. ♨♨ അർജുനൻ പിള്ള ♨♨

    ???

  18. ?‌?‌?‌?‌?‌?‌?‌?‌?‌

    കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
    അതാണല്ലോ പതിവ്???
    പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
    .
    .
    അപ്പൊ വായിച്ചിട്ട് പറയാം.

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      ചിലരുടെ പതിവ്
      #നീ അല്ലാട്ടോ?

      1. പാവം ഞ്യാൻ…

        ♥️♥️♥️♥️♥️♥️♥️

  19. ❤️❤️❤️❤️❤️

  20. ഇന്ദുചൂഢൻ

    ???

  21. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.