ഹൃദയതാളം നീ 4 [നൗഫു] 2915

 

“ടോ… താനൊന്നും ഒരിക്കലും നന്നാവില്ല എന്നെനിക്കറിയാം….

 

ഈ നിൽക്കുന്ന മനുഷ്യനെ കണ്ടോ…

 

എന്നെ കുറച്ചു നിമിഷം മുമ്പ് ശാപ വാക്കുകൾ കൊണ്ട് കുറ്റപെടുത്തിയ ഉപ്പയെ… എന്റെ ബാപ്പൂനെ…”

 

റഹീന ഹാജിയരെ ചൂണ്ടി കൊണ്ട് അയാളെ ബാപ്പൂ എന്ന് വിളിച്ചത് കേട്ടപ്പോൾ തന്നെ… അയാളുടെ ഹൃദയം തേങ്ങി കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി…

 

റഹീന ഉപ്പയെ ബാപ്പൂ എന്നായിരുന്നു വിളിച്ചത്.. ചെറിയ കുട്ടി ആയിരുന്നപ്പോൾ ആരോ അയാളെ അങ്ങനെ വിളിച്ചത് കേട്ടു ക്ഷീലിച്ചതായിരുന്നു അവൾ…

 

റഹീന വീണ്ടും തുടർന്നു…

 

“എന്നെ തള്ളി പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന എന്റെ ഉപ്പയില്ലേ…

 

എന്റെ സ്വന്തം ബാപ്പു…

 

എനിക്ക് പതിനെട്ടു വയസ് പൂർത്തിയാക്കുന്നത് വരെ എന്നെ പൊന്ന് പോലെ കൊണ്ട് നടന്ന ബാപ്പു…

 

അത് പോലെ ഒരു ഈർക്കിളി കൊണ്ട് പോലും ഇത് വരെ നോവിക്കാതെ ഇരുന്നു എന്റെ ഉമ്മയും..

 

ചെറു പ്രായത്തിൽ ഇത്താത്ത, ഇത്താത്ത എന്ന് വിളിച്ചു എന്റെ വാലിൽ തൂങ്ങി നടന്ന എന്റെ അനിയനും..

 

അവർക്കറിയാം എനിക്കൊരു തെറ്റ് പറ്റിയതാണെന്ന്.. അവർക്ക് അതെല്ലാം പൊറുക്കാൻ കഴിയും…”

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.