ഹൃദയതാളം നീ [നൗഫു] 2940

 

ഞാൻ കൂടേ വരണോ എന്നുള്ള ആസിഫിന്റെ ചോദ്യത്തിന്.. കടയിൽ മറ്റാരും ഇല്ലാത്തത് കൊണ്ട് തന്നെ വേണ്ടാ.. എന്തേലും ഉണ്ടേൽ വിളിക്കാമെന്ന് മാത്രം പറഞ്ഞു…

കാറിൽ കയറിയപ്പോ മുതൽ ആദിലിന്റെ കാലുകൾ വിറക്കാൻ തുടങ്ങിയിരുന്നു.. ജീവിതത്തിൽ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനിൽ കയറാൻ പോകുന്നത്.. ഹെൽമെറ്റ്‌ വെക്കാതെയോ.. എന്തിന് ബൈക്കിൽ ഗ്ലാസ് വെക്കാതെയോ പോകുന്നതിനുള്ള ഒരു പെറ്റി കേസ് പോലും ഇത് വരെ ആദിൽ നേരിട്ടിട്ടില്ല..

ആകെ സ്റ്റേഷനുമായുള്ള ബന്ധം എന്ന് പറയുന്നത്… പാസ്പോർട്ട്‌ എടുക്കാൻ വന്നപ്പോൾ ഒരു പോലീസുകാരൻ വന്നതാണ്..

അന്ന് അയാൾ കുറെ നേരെ ആദിലിനെ കുടഞ്ഞിരുന്നു.. അവന്റെ പേരിൽ കേസ് ഉണ്ടെന്നു പറഞ്ഞു.. പാസ്സ് പോർട്ട്‌ കിട്ടില്ലെന്നും..

പിന്നെ ഒരു കൂട്ടുകാരൻ പറഞ്ഞപ്പോൾ ആയിരുന്നു അത് അവർക്ക് അഞ്ഞൂറ് കിട്ടാനുള്ള അടവ് ആണെന്നും.. അഞ്ഞൂറ് കൊടുത്താൽ സാക്ഷാൽ ബിൽ ലാദാന് വരെ ഓല് പാസ്പോര്ട് കൊടുക്കുമെന്നും…

ഓരോരോ കീഴ്വയക്കങ്ങളെ…

2 Comments

  1. ❤❤❤❤❤❤

  2. രണ്ടു page കഥ 8 page il ആക്കിയിട്ടുണ്ട്.. ആ വിദ്യ ഇവിടെയൊന്നു share ചെയ്യണം ???

Comments are closed.