ഹരിനന്ദനം.9 [Ibrahim] 192

നന്ദൻ ഹരി യുടെ മുടിയിൽ കെട്ടിയിരുന്ന ബൺ അഴിച്ചു മാറ്റി. അവൾ നോക്കിയപ്പോൾ ഇതാണ് നല്ലത് പറഞ്ഞു..
ബൺ അവന്റെ കയ്യിൽ ഇട്ടു.

 

കടൽ കാറ്റിൽ ഹരി യുടെ മുടി ഇഴകൾ നന്ദന്റെ മുഖത്തേക്ക് ആകുന്നുണ്ടായിരുന്നു…

കുറച്ചു നേരം കഴിഞ്ഞു അവിടെ നിന്ന് പോയി. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടാണ് അവർ വീട്ടിൽ എത്തിയത്…

 

 

ഹരി വെള്ളം എടുക്കാൻ ആയിരുന്നു അടുക്കള ഭാഗത്ത്‌ പോയത് അപ്പോഴാണ് അടക്കി പിടിച്ച കരച്ചിൽ അടുക്കളയിൽ നിന്ന് കേട്ടത്…

അർച്ചന കരയുന്നതാണ് ഹരി കണ്ടത്. അടുത്ത് തന്നെ മുഖം വീർപ്പിച്ചു കൊണ്ട് അമ്മയുമുണ്ട്..

ഹരിക്ക് ദേഷ്യം തിളച്ചു കയറി.

നിങ്ങൾക്ക് ഇത് എന്തിന്റെ കേടാണ്. ഇങ്ങനെ ദ്രോഹിക്കാൻ മാത്രം ഞങ്ങൾ എന്താണ് ചെയ്യുന്നത് ഇവിടെ…

എന്റെ കാര്യം പോട്ടെ എന്ന് വെക്കാം ഇവരൊ…

നീ ഇതിൽ ഇടപെടേണ്ട കാര്യമല്ല അമ്മ കലിപ്പിൽ പറഞ്ഞു..

ഞാൻ ഇടപെടും കാരണം നാളെ എനിക്കും ഇതുപോലെ ഒരു അവസ്ഥ വരുമ്പോൾ നിങ്ങൾ ഇതുപോലെ തന്നെ പെരുമാറും..

. ഹരി വേണ്ട എന്നൊക്കെ അർച്ചന പറയുന്നുണ്ട്..

ഈ വീട്ടിൽ ഞാൻ പറയുന്നത് മാത്രമെ നടക്കൂ അതിന് പറ്റാത്തവർക്ക് ഈ വീട്ടിൽ നിന്ന് പോകാം.

ഞാൻ പോകുന്നുണ്ടെങ്കിൽ നന്ദനെയും കൊണ്ടേ പോകുള്ളൂ ഹരി യും വിട്ടു കൊടുത്തില്ല..

എങ്കിൽ അതൊന്ന് കാണണം..

കാണാൻ ഒന്നുമില്ല സ്വന്തം മക്കൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ പറ്റാത്ത ഒരു അമ്മ നിങ്ങൾ മാത്രമെ കാണൂ..
അല്ലെങ്കിലും എനിക്ക് സംശയം ഉണ്ട് അവര് നിങ്ങളുടെ മക്കളാണോ എന്ന്. അത് പറഞ്ഞത് മാത്രമേ ഹരിക്ക് ഓർമയുള്ളൂ മുഖമടച്ചു ഒരു അടി ആയിരുന്നു മറുപടി.

10 Comments

  1. Super Waiting for next part

  2. ഇതെന്താ documentary അണോ

  3. അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?

    അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.

  4. Kadhayude poku vere levelilot anello adutha part ayacho

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. Super

  7. Track change ayallo.avarae verpedutharuth pls

  8. വായനാഭൂതം

    Now story become interesting

  9. Man with Two Hearts

    അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്

    Waiting for next part ❤️‍?

  10. കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?

Comments are closed.