ഹരിനന്ദനം.9 [Ibrahim] 193

എന്ത് നാണക്കേട്. ഞാൻ എന്റെ ഭാര്യക്ക് ഒരുമ്മ കൊടുത്തതാണോ ഇത്രയും നാണം കെടാൻ എന്ന് വിചാരിച്ചു.

ഇങ്ങന പല പല ഉമ്മകൾ കൊടുത്തത് കൊണ്ടാണ് കൊഞ്ചിക്കാൻ ഒരു പേരക്കുട്ടിയെ കിട്ടാൻ പോകുന്നത് എന്നും പറയാൻ വന്നതാണ്. പക്ഷെ വേണ്ടെന്നു വെച്ചു..

തറയിൽ വീണ പാത്രത്തിന്റെ ചില്ലുകൾ മൊത്തത്തിൽ വാരി കളഞ്ഞത് പോരാഞ്ഞിട് അടുക്കള മുഴുവൻ തുടപ്പിച്ചു. ചില്ലുകൾ തെറിച്ചു പോയിട്ടുണ്ടെങ്കിൽ കാലിൽ കൊള്ളും എന്നും പറഞ്ഞു കൊണ്ട്.

നാലു പ്ലേറ്റ് പൊട്ടിയതിന് പകരം ആറു പ്ലേറ്റ് വാങ്ങിച്ചു…

എന്നിട്ടും അവളുടെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്ന് രക്ഷ കിട്ടിയില്ല. അമ്മയുടെ മുന്നിൽ വെച്ച് അവളെ അപമാനിച്ചു പോലും….

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞതിന്നു ശേഷം ഉള്ള റസ്റ്റ്‌ ടൈമിൽ അനുനയിപ്പിക്കാം എന്ന് വിചാരിച്ചതായിരുന്നു പക്ഷെ അവൾ റൂമിലേക്ക് പോലും വന്നില്ല..
ഒരു ലീവ് അങ്ങനെ വെറുതെ ആയി..

നന്ദൻ റൂമിൽ ചെന്നപ്പോൾ ഹരി അവിടെ ഉണ്ടായിരുന്നു
അവനെ ഫേസ് ചെയ്യാൻ പറ്റാത്ത കൊണ്ട് അവൾ പെട്ടെന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങി..

ഞാൻ ഫ്രഷ് ആയിട്ട് വരുമ്പോഴേക്കും ഒരുങ്ങി നിക്ക് നമുക്ക് ഒന്ന് പുറത്ത് പോയി വരാം..

അപ്പോഴാണ് മുഖം ഉയർത്തി അവനെ നോക്കിയത്….

അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നപ്പോൾ അവൻ രണ്ടു കണ്ണുകളും ചിമ്മി കാണിച്ചു..

വല്ല ജീൻസോ മറ്റോ മതീട്ടോ നന്ദൻ ബാത്‌റൂമിൽ കയറുന്നതിനു മുമ്പ് വിളിച്ചു പറഞ്ഞു. അല്ലെങ്കിൽ തനിക്ക് ഇഷ്ടം ആണെന്ന് വിളിച്ചു കൊണ്ട് അവൾ സാരി യോ മറ്റോ ഉടുത്താൽ ശരിയാവില്ല അതാണ് ..

കറുപ്പ് ഷർട്ടും നീല ജീനും ഇട്ടു റെഡി ആകുന്ന ഹരി യെ ആണ് നന്ദൻ കാണുന്നത്. അതേ കളറിൽ ഉള്ള ഡ്രസ്സ്‌ തന്നെ അവനും എടുത്തിട്ടു..

സിന്ദൂരമോ പോട്ടോ അവളുടെ നെറ്റിയിൽ ഉണ്ടായിരുന്നില്ല നന്ദനായിട്ട് ഇടാനും പറഞ്ഞില്ല..

താഴെ എത്തിയപ്പോൾ അമ്മയോട് പറഞ്ഞു പോയി വരാമെന്നു. അവരുടെ നോട്ടം കണ്ടപ്പോൾ അർച്ചന വേഗത്തിൽ തന്നെ സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ തൊട്ട് കൊടുത്തു. അർച്ചനയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അവൾ നന്ദി പറഞ്ഞു..

ബുള്ളറ്റിൽ ആണ് പോയത്. രണ്ടു ഭാഗത് കാലിട്ട് ഇരുന്നു കൊണ്ട് ഹരി നന്ദന്റെ കാലിൽ കൈകൾ വെച്ചു. കൈ വെച്ചില്ലേലും അവൾക്ക് കുഴപ്പമില്ല പക്ഷെ കൈകൾ എവിടെ വെക്കും എന്നത് പ്രശ്നം ആയത് കൊണ്ട് വെച്ചതാണ്….

ബീച്ചിൽ ആണ് പോയത്. ഹരി യും നന്ദനും ഒന്നും മിണ്ടാതെ തീരത്തു കൂടി നടക്കുകയാണ്. രണ്ടു പേരുടെയും കാലുകൾ നനച്ചു കൊണ്ട് പിൻവാങ്ങുന്നുണ്ട് തിരകൾ.

10 Comments

  1. Super Waiting for next part

  2. ഇതെന്താ documentary അണോ

  3. അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?

    അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.

  4. Kadhayude poku vere levelilot anello adutha part ayacho

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. Super

  7. Track change ayallo.avarae verpedutharuth pls

  8. വായനാഭൂതം

    Now story become interesting

  9. Man with Two Hearts

    അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്

    Waiting for next part ❤️‍?

  10. കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?

Comments are closed.