നന്ദൻ വീട്ടിലേക്ക് വരുമ്പോൾ കിച്ചു ഉമ്മറത്തു തന്നെ ഉണ്ട്. ഇങ്ങേർക്ക് ഇന്ന് പണി ഒന്നുമില്ലേ എന്ന് ചിന്തിച്ചു കൊണ്ടാണ് കയറി വരുന്നത് തന്നെ..
രാവിലെ തന്നെ ഓഫീസിൽ ഇരിക്കാൻ തോന്നുന്നില്ലായിരുന്നു. അത് കൂടെ ജോലി ചെയ്‌യുന്നവർ ശ്രദ്ധിക്കുകയും ചെയ്തു എന്ന് ഉച്ചക്ക് ശേഷം ഒട്ടും ഇരിക്കാൻ പറ്റാത്തപോഴാണ് മനസിലായത്..
രാവിലെ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു നിനക്കെന്താ നന്ദ വയ്യേ എന്നു ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞുവെങ്കിലും വയ്യെങ്കിൽ വീട്ടിൽ പോയി റസ്റ്റ് ചെയ്യെടാ എന്ന് പറഞ്ഞു. എങ്കിൽ പിന്നെ അതാണ് നല്ലത് തോന്നി വന്നതാണ്. അമ്മ കണ്ടാൽ എന്തൊക്കെ ചൊറിയും എന്നറിയില്ല..
കല്യാണവും വിരുന്നുo കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞ അമ്മ ഇന്നലെ തന്നെ വന്നത് കല്യാണ ചെക്കനും പെണ്ണും ഇന്നലെ തന്നെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ദുബായ് ക്ക് പോയത് കൊണ്ടാണ്…
പഴയ ചിന്താഗതി ഉള്ള അമ്മക്ക് അത് അംഗീകരിക്കാൻ തന്നെ കഴിഞ്ഞില്ല. മക്കളെ തോന്നുന്ന പോലെ വിടുന്നു പറഞ്ഞു കൊണ്ട് അമ്മ അവിടെ ബഹളം വെച്ചു പോലും. കയറി വന്ന മരുമകളുടെ ഗുണം പിന്നെ പറയാനും ഇല്ല എന്ന് പറഞ്ഞപ്പോൾ അമ്മക്ക് അഭിമാനത്തിന് ഏറ്റ ക്ഷതത്തിൽ ആണ് ഇന്നലെ വന്നത് അതിനുള്ള മറുപടി ആയിരുന്നു ഇന്നലെ ഇവിടെ അരങ്ങേറിയത്. കഷ്ടം തന്നെ നന്ദൻ ഓർത്തു..
ഹരി യെ നോക്കിയാണ് അടുക്കളയിൽ ചെന്നത്. ഏട്ടത്തി ഉണ്ട് അടുക്കളയിൽ. പാവത്തിന് പിന്നെ വേറെ ഒരു സ്തലവും അറിയില്ല തോന്നുന്നു മുഴുവൻ സമയത്തു അടുക്കള..
ആ നീ വന്നോ….
ഭക്ഷണം കഴിച്ചതാണോ
അതേ ഏട്ടത്തി..
എന്നാൽ ഇത് കുടിച്ചോ പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ് പായസം അവന് നീട്ടി…
ആഹാ ഇന്ന് പായസം ഒക്കെ ഉണ്ടോ….
മ്മ് നീ നേരത്തെ വരുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ചിരിയോടെ അത് പറയുമ്പോൾ നന്ദൻ ആകെ ചമ്മി നിൽക്കുകയായിരുന്നു.
പായസം കുടിച്ചു കൊണ്ട് സിറ്റ് ഔട്ടിൽ വന്നപ്പോൾ കിച്ചു അവനെ തന്നെ നോക്കുന്നുണ്ട്…
പായസം ഒക്കെ വെച്ചിട്ട് എനിക്ക് മാത്രം തന്നില്ലല്ലോ വിചാരിച്ചു കിച്ചു അടുക്കളയിൽ ചെന്നപ്പോൾ അമ്മയും ഉണ്ട് അടുക്കളയിൽ..
അമ്മേ എനിക്ക് മാത്രം പായസം കിട്ടിയില്ല..
അത് കേട്ടപ്പോൾ അമ്മ അവനെ തറപ്പിച്ചു കൊണ്ട് ഒന്ന് നോക്കി..
അമ്മ എന്താ നോക്കുന്നത് ശരിക്കും കിട്ടിയില്ല.
നിനക്ക് ഇന്ന് പായസം ഇല്ല. ഞാൻ ഇത്രയും നാണം കെട്ട ദിവസം ജീവിതത്തിൽ ഉണ്ടായിട്ടില്ല അതും പറഞ്ഞു കൊണ്ട് അവർ മുഖം തിരിച്ചു..
Super Waiting for next part
ഇതെന്താ documentary അണോ
അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?
അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.
Kadhayude poku vere levelilot anello adutha part ayacho
❤️❤️❤️
Super
Track change ayallo.avarae verpedutharuth pls
Now story become interesting
അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്
Waiting for next part ❤️?
കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?