നെറ്റിയിൽ സിന്ദൂരം തൊടാൻ വിചാരിച്ചു ഇച്ചിരി എടുത്തു വിരലിലാക്കി. പിന്നെ കയ്യിൽ ഉണ്ടായിരുന്നത് കൈകൾ കൊണ്ട് തന്നെ തിരുമ്മി പോക്കി…
മുന്നോട്ടു നടന്നു പോയി പിന്നെ തിരിച്ചു വന്നിട്ട് സിന്ദൂരം വീണ്ടും എടുത്തു നെറ്റിയിൽ ഇട്ടു. പിന്നെ നന്ദന്റെ കാലിൽ തൊടാതെ കൈ കൊണ്ട് തൊടുന്നത് പോലെ ആക്കി കണ്ണിൽ വെച്ചു. അത് കൂടി ആയപ്പോൾ അടക്കി വെച്ചിരുന്ന ചിരി പുറത്തേക്കൊഴുകി അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ നോക്കി..
അവൾ പോടാ ന്നു പറഞ്ഞു കൊണ്ട് തോളിൽ ഉണ്ടായിരുന്ന ടവൽ എടുത്തു നന്ദന് നേർക്ക് എറിഞ്ഞു…
ഹരി അടുക്കളയിൽ ചെന്നപ്പോൾ അർച്ചന ഇഡലി തട്ടിലേക്ക് ഇഡ്ഡലി മാവ് ഒഴിക്കുന്നുണ്ടായിരുന്നു…
ഹരിയെ കണ്ട് അർച്ചന പുറത്ത് ഇറങ്ങി നോക്കി..
എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കിയപ്പോൾ
അല്ല വല്ല കാക്കയുo മലർന്നു പറക്കുന്നുണ്ടോ എന്ന് നോക്കിയതാ പറഞ്ഞു കൊണ്ട് അവൾ ചിരിക്കാൻ തുടങ്ങി…
ദേ വയറ്റിൽ എന്റെ കുഞ്ഞുണ്ടായിപോയി അല്ലെങ്കിൽ എടുത്തു തോണ്ടി പുറത്തിട്ടേനെ പറഞ്ഞു ഹരി..
ഭക്ഷണം കഴിക്കാൻ നന്ദൻ ഹരിയുടെ അടുത്തിരുന്നു. എല്ലാവരും ഉണ്ട് ടേബിളിൽ..
ഹരി യുടെ അടുത്തിരുന്നപ്പോൾ നല്ല ഒരു സ്മെല് അവനെ പൊതിഞ്ഞു.. ഇത് ഏത് പെർഫ്യൂം ആണെന്ന് ഓർത്ത് കൊണ്ട് അവൻ ആഞ്ഞു ശ്വാസം എടുത്തു.
അമ്മയുടെയും അച്ചന്റെ യും കിച്ചു വിന്റെയും നോട്ടം തന്നിലാണെന്ന് അവന് മനസിലായി..
ഞാൻ ഒന്ന് ശ്വാസം എടുത്തതാണ്..
നോട്ടങ്ങൾക്ക് മറുപടി ആയി നന്ദൻ പറഞ്ഞു..
മ്മ് അന്ത്യ ശ്വാസം ആകാതിരുന്നാൽ മതി…
കിച്ചു വിന്റെ വാക്കുകൾ കേട്ടപ്പോൾ അവൻ പല്ല് കടിച്ചു..
മിണ്ടാതിരുന്നു കഴിക്കെടാ പറഞ്ഞു കൊണ്ട് അമ്മ ശബ്ദം ഉയർത്തി..
ഇവളിത് എവിടെ പോയി അർച്ചനെ എന്ന് കിച്ചു ഉച്ചത്തിൽ വിളിച്ചു..
കയില്ലേ നിനക്ക് എല്ലാം ഇവിടെ ഉണ്ടല്ലോ ഒറ്റക്ക് എടുത്തു കഴിച്ചൂടെ…
Super Waiting for next part
ഇതെന്താ documentary അണോ
അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?
അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.
Kadhayude poku vere levelilot anello adutha part ayacho
❤️❤️❤️
Super
Track change ayallo.avarae verpedutharuth pls
Now story become interesting
അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്
Waiting for next part ❤️?
കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?