ഹരി റൂമിൽ ഫോണിൽ തോണ്ടി ഇരിക്കുമ്പോൾ ആണ് നന്ദൻ കയറി വരുന്നത്. ഫോണിൽ നിന്ന് തല ഉയർത്തി നോക്കി പിന്നെയും അതിലേക്ക് തന്നെ ഊളിയിട്ടു..
നന്ദൻ പ്ലേറ്റ് ടേബിളിൽ വെച്ചിട്ടു ഫ്രഷ് ആകാൻ പോയി. പ്ലേറ്റിൽ എന്താ എന്ന് ഹരി നോക്കിയില്ല. നന്ദൻ ഫ്രഷ് ആയി വന്നിട്ടും ഹരി അതേ ഇരുപ്പായിരുന്നു. ഒരു മുണ്ട് എടുത്തു ഉടുത്തു ഒരു ബനിയനും ഇട്ടു നന്ദൻ. റെഡ് കളർ ബനിയൻ. അത് കണ്ടപ്പോൾ ഹരി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. അവളും റെഡ് ഒരു ബനിയൻ ആണ് ഇട്ടത്..
അടച്ചു വെച്ച പ്ലേറ്റ് എടുത്തപ്പോൾ നല്ലൊരു മണം വന്നു ഹരിക്ക് അപ്പോൾ വിശപ്പ് തോന്നി. താഴെ പോയി കഴിക്കാനും വയ്യ.
.
അവളുടെ നോട്ടം കണ്ടിട്ടാണ് വേണോ എന്ന് ചോദിച്ചത്.അവൾ കൈ നീട്ടിയപ്പോൾ ഞാൻ തരാമെന്നു പറഞ്ഞു കൊണ്ട് അവൻ ഭക്ഷണം അവൾക്ക് നേരെ നീട്ടി…
അവൾക്ക് പിന്നെ അതാണ് ഇഷ്ടം. അതാകുമ്പോൾ വേണേൽ ഒന്ന് വായ കഴുകിയാൽ മതിയല്ലോ..
അവൾ വായ് തുറന്നപ്പോൾ വായിൽ മൊത്തം നാക്ക് മാത്രമേ ഉള്ളല്ലോ എന്നായിരുന്നു അവൻ പറഞ്ഞത്. രണ്ടാമത്തെ ഉരുളക്ക് തന്നെ പല്ലുകളും ഉണ്ടെന്ന് അവൾ കാണിച്ചു കൊടുത്തു…
ഭക്ഷണം കഴിഞ്ഞു നന്ദൻ പാത്രം കഴുകി വെച്ചു ഫ്രഷ് ആയി വന്നു..
നീ ഫ്രഷ് ആവുന്നില്ലേ എന്ന് നന്ദൻ ചോദിച്ചത് കൊണ്ട് മാത്രം ഒന്ന് പല്ല് തേക്കാമെന്ന് കരുതി അവൾ ബാത്‌റൂമിലേക്ക് പോയി….
നന്ദൻ കാര്യമായിട്ടുള്ള ആലോചനയിലാണ്. എന്നാലും എന്തായിരിക്കും അവളുടെ അരയിൽ തടഞ്ഞത്….
അവൾ പുറത്തു വരുമ്പോഴും നന്ദൻ ആലോചനയിൽ തന്നെയാണ്…
ആലോചനയുടെ കാര്യം ഹരിക്ക് നന്നായി അറിയാം. ആകെ ഇഷ്ടം ഉള്ളത് ആ അരഞ്ഞാണം ആണ്. അത് പറഞ്ഞു കൊണ്ട് അന്ന് മേഘ ഒത്തിരി കളിയാക്കിയിരുന്നു….
പക്ഷെ തനിക്ക് അറിയാമായിരുന്നു നന്ദൻ ഒരിക്കലും അതോന്നും കാണില്ല എന്ന് പക്ഷെ ഇന്നത്തെ അവന്റെ ആലോചന അത് കാണുമ്പോൾ തന്റെ ചിന്തകൾ തെറ്റായി പോകുമോ എന്നൊരു ഡൌട്ട്…
അവൾ തന്നെ ആണ് നോക്കുന്നത് എന്നറിഞ്ഞപ്പോൾ നന്ദൻ ആലോചന നിർത്തി..
ഞാൻ ഒരു കാര്യം ചോദിക്കട്ടെ…
വേണ്ട…
ഹരി അപ്പോൾ തന്നെ മറുപടി കൊടുത്തു.
ഹാ എന്താ എന്ന് കേൾക്കുക പോലും ചെയ്യാതെ..
മ്മ് ചോദിക്കു എന്നാ വലിയൊരു മൈൻഡ് കൊടുക്കാതെ അവൾ പറഞ്ഞു..
അതേയ് ഞാൻ എങ്ങാനും മരിച്ചു പോയാൽ ദൈവം വിചാരിക്കില്ലേ കല്യാണo കഴിഞ്ഞിട്ടും എന്താ കന്യകൻ ആയി വന്നതെന്ന്..
Super Waiting for next part
ഇതെന്താ documentary അണോ
അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?
അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.
Kadhayude poku vere levelilot anello adutha part ayacho
❤️❤️❤️
Super
Track change ayallo.avarae verpedutharuth pls
Now story become interesting
അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്
Waiting for next part ❤️?
കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?