ഹരിനന്ദനം.9 [Ibrahim] 192

ആദ്യത്തെ ബെലിൽ എടുത്തില്ല വീണ്ടും വിളിച്ചപ്പോൾ എടുത്തു..

ഹരി നീ എവിടെയാ..

ആദ്യം അവൾ ഒന്നും മിണ്ടിയില്ല അവൻ ദേഷ്യം പിടിച്ചു കൊണ്ടാണ് ഞാൻ ചോദിച്ചത് കേട്ടില്ലേ എന്ന് ഒരിക്കൽ കൂടി ചോദിച്ചത്…

ആ കേട്ടു. ഞാൻ എന്റെ വീട്ടിലാണ്..

നിന്റെ വീട്ടിലോ നീ ഈ രാത്രി എന്തിനാ അങ്ങോട്ട് പോയത്..

നിന്റെ ഭർത്താവ് എന്ന് പറയുന്ന ഒരുത്തൻ ഈ വീട്ടിൽ ഉണ്ടായിരുന്നല്ലോ ഉറക്കെ ഒന്ന് വിളിച്ചാൽ കേൾക്കുന്ന അകലത്തിൽ അല്ലെങ്കിൽ ഇവിടെ നിന്ന് പോകുന്നു എന്ന് പറയാൻ പോലും നിന്റെ ഫോൺ നീ ഉപയോഗിച്ചില്ലല്ലോ…

എന്തായാലും പോയതല്ലേ സ്ഥിരമായി അവിടെ തന്നെ നിന്നോ എന്തായാലും നിന്നെ അന്വേഷിച്ചു ഞാൻ വരുമെന്ന് നീ ഒരിക്കലും പ്രദീക്ഷിക്കേണ്ട..

അവളുടെ മറുപടി ക്ക് കേൾക്കാതെ അവൻ ഫോൺ കട്ടാക്കി…

ദേഷ്യം കൊണ്ട് അവൻ സ്വയം മറന്നു പോയിരുന്നു..

ഹരി പക്ഷെ അതൊന്നും അല്ലായിരുന്നു പ്രദീക്ഷിച്ചത്. അമ്മയെ ഒന്ന് നന്നാക്കാൻ കൂടെ നില്കും എന്ന് വിചാരിച്ചു പക്ഷെ അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു..

തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്ന പോലെ..

കുറച്ചു സമയം കഴിഞ്ഞപ്പോൾ അത് കണ്ണുനീരായി പുറത്തേക്ക് വരാൻ തുടങ്ങി. തനിക്ക് ഇത്രയും കണ്ണുനീർ ഉണ്ടെന്ന് അവൾ പോലും മനസിലാക്കിയ നിമിഷങ്ങൾ ആയിരുന്നു അത്…

രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവൾ വേണ്ടെന്നു പറഞ്ഞു കൊണ്ട് അവിടെ തന്നെ കിടന്നു. കണ്ണുനീർ അടക്കാൻ ശ്രമിച്ചിട്ടും കഴിയുന്നുണ്ടായിരുന്നില്ല…

നന്ദൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. കിച്ചു വും അങ്ങനെ തന്നെ ആയിരുന്നു. അർച്ചന ഫോൺ കൊണ്ട് പോയിരുന്നില്ല അച്ഛനെ വിളിച്ചപ്പോൾ മേലാൽ വിളിച്ചു പോകരുതെന്ന് താക്കീത് കിട്ടി..

നന്ദന്റെ കയ്യിൽ ഉണ്ടായിരുന്ന ഹരി യുടെ ബൺ കണ്ടപ്പോൾ അവന് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു..

മൂന്നു വീടുകളിൽ അന്ന് ഉറക്കം നഷ്ടപ്പെട്ട രാത്രി ആയിരുന്നു….

രാവിലെ എഴുന്നേറ്റപ്പോൾ എല്ലാവരുടെയും മുഖം വീർത്തിരുന്നു. ഏറ്റവും കൂടുതൽ കരഞ്ഞത് കിച്ചുവും ഹരിയും ആയിരിക്കും..

എന്തൊക്കെ അമ്മ പറഞ്ഞാലും തന്റെ ചേർത്തു പിടിക്കലിൽ എല്ലാം മറക്കുന്ന തന്റെ ഭാര്യ…

അവളെക്കുറിച്ച് ഓർക്കുമ്പോൾ ഒക്കെയും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

രണ്ടാളും രാവിലെ തന്നെ എഴുന്നേറ്റു വന്നു. അമ്മ ഒന്നും ഉണ്ടാക്കിയിരുന്നില്ല. അമ്മയെ എവിടെയും കാണാത്തത് കൊണ്ട് തന്നെ രണ്ടാളും ഓഫീസിലേക്ക് പോയി..

തുടരും

 

 

 

 

10 Comments

  1. Super Waiting for next part

  2. ഇതെന്താ documentary അണോ

  3. അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?

    അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.

  4. Kadhayude poku vere levelilot anello adutha part ayacho

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. Super

  7. Track change ayallo.avarae verpedutharuth pls

  8. വായനാഭൂതം

    Now story become interesting

  9. Man with Two Hearts

    അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്

    Waiting for next part ❤️‍?

  10. കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?

Comments are closed.