അമ്മേ അവിടെ ആദ്യായിട്ട് വന്ന ദിവസം തന്നെ എന്നൊക്കെ പറഞ്ഞു അർച്ചന അവിടെത്തന്നെ നിന്നിരുന്നെങ്കിലും അമ്മ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അവൾ വേഗം മുകളിലേക്ക് പോയി…
എല്ലാവരും കഴിച്ചു കഴിഞ്ഞ് പാത്രവും ബാക്കിയുള്ള പാത്രങ്ങളും ഗ്ലാസും ഒക്കെ ഹരിത തന്നെ അടുക്കളയിൽ കൊണ്ടുവെച്ചു. ശേഷം പാത്രങ്ങൾ ഓരോന്നായി കഴുകാൻ തുടങ്ങി. തിന്ന പാത്രം കഴുകാനുള്ള മടികൊണ്ട് അമ്മയും അച്ഛനും തിന്നുന്ന സമയത്ത് വായിൽ കാണിച്ചുകൊടുക്കുന്ന ശീലമുള്ള അവൾക്ക് മുട്ടൻ പണി തന്നെ കിട്ടിയതുപോലെ തോന്നി. ടേബിള് തുടച്ച് വൃത്തിയാക്കി പാത്രങ്ങളൊക്കെ കഴുകി വെച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഈ സ്ലാബ് ഒക്കെ ക്ലീൻ ചെയ്യാൻ പിന്നെ വേറെ ആള് വരുമോ എന്നു ചോദിച്ച് അമ്മ പിന്നെയും ചൂടായി.
“””ഇതിന് ഉള്ളത് മുഴുവൻ ആയിട്ടും നിങ്ങളെ മകന് കൊടുത്തോളാം കേട്ടോ തള്ളെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഹരി അവിടെ മുഴുവനും ക്ലീൻ ചെയ്തു. അപ്പോഴേക്കും അവർ ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച് ഒരു ഗ്ലാസ് പാൽ എടുത്ത് ഹരിയുടെ കയ്യിൽ കൊടുത്തിരുന്നു.
“”” കുറെ പാല് കുടിക്കാത്ത ഇനി “”എന്ന് മനസ്സിൽ വിചാരിച്ചു ഹരി മുകളിലേക്ക് കയറി. അർച്ചനയുടെ റൂമിലെ വാതിൽ അടഞ്ഞു ഇരിക്കുകയായിരുന്നു അവൾ വാതിലിൽ തട്ടി വിളിച്ചു.
വാതിൽ തുറന്ന് അർചന കാണുന്നത് പാൽ ഗ്ലാസും പിടിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ഹരി യെ ആണ്..
“” എന്താ ഹരി””
“” ഏയ് ഒന്നുമില്ല ചേച്ചി ഉറങ്ങിയിരുന്നുവോ “”
ഇല്ല കിടക്കാൻ നോക്കുവായിരുന്നു “”
എന്നാൽ ഇന്ന ഈ പാൽ ചേച്ചി കുടിച്ചോ അതും പറഞ്ഞു കൊണ്ട് ഹരി പാൽ ഗ്ലാസ് അവൾക്കുനേരെ നീട്ടി പക്ഷേ അർച്ചന അത് വാങ്ങിയില്ല വേണ്ട മോളെ അത് നിങ്ങൾക്ക് വേണ്ടി കുടിക്കാൻ തന്നതാ…
എനിക്ക് പാലുകുടിച് ശീലമൊന്നുമില്ല ചേച്ചി. ചേച്ചി കുടിച്ചോ എന്നും പറഞ്ഞ് അവൾ ബലമായി തന്നെ അർച്ചനയുടെ കയ്യിൽ പിടിപ്പിക്കാൻ നോക്കി. എന്നാൽ അത് കണ്ടുവന്ന കിച്ചു അവളുടെ കയ്യിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി. ഈ സമയത്ത് അമ്മയുടെ കുഞ്ഞിന് മാത്രമല്ല അമ്മയുടെ അച്ഛനും നല്ല ആരോഗ്യം വേണം എന്ന് പറഞ്ഞു കൊണ്ട് ആ പാൽ ഒറ്റവലിക്ക് കുടിച്ചു തീർത്തു. ഹരി നേരെ റൂമിലേക്ക് ചെന്നു.
കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.
പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ ??
ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ ??
???
Kollam
?
Super
Thanks
രസമുണ്ട്
Thanks?
സൂപ്പർ
❤❤❤
♥️♥️♥️
കൊള്ളാം എന്ന് പറയാം
??
Kollaam kollaamm …..??❤️❤️
???
Full comedy ആണല്ലോ?❤️
പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്??
ശ്രദ്ധിക്കാം ?