നിങ്ങളാരും കഴിക്കുന്നില്ല എന്ന് ഹരി ചോദിച്ചപ്പോൾ”” ഹാവൂ ശബ്ദം എങ്കിലും പെണ്ണിന്റെ ഉണ്ടല്ലോ എന്ന് കിച്ചു പറഞ്ഞു””..
നന്ദൻ അവനെ ദേഷ്യത്തോടെ നോക്കി പോടാ തെണ്ടീ എന്ന് ശബ്ദമില്ലാതെ പറഞ്ഞു.
അമ്മയും അച്ഛനും എന്താ നോക്കിനിൽക്കുന്നത് ഇരുന്ന് കഴിക്ക് അമ്മയെ എന്നുപറഞ്ഞ് കിച്ചു അവരെ ഇരുത്തി. അർച്ചന അപ്പോഴും ഇരുന്നില്ലായിരുന്നു. നീ എന്താടി നോക്കിനിൽക്കുന്നത് എന്നും ചോദിച്ചു കിച്ചു അവളെയും ഇരുത്തി…
ആരും ഒന്നും സംസാരിക്കാതെ ആണ് ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. നന്ദനെ ദഹിപ്പിക്കാൻ പാകത്തിലുള്ള നോട്ടമായിരുന്നു അമ്മയുടെ അടുത്തു നിന്നും വന്നത്. അത് ചെയ്തിട്ട് എന്നുള്ള ഭാവം നന്ദനിൽ നിറഞ്ഞുനിന്നു…
ഞാൻ കണ്ടിട്ടുള്ള ഹരിത ഇങ്ങനെ ഒന്നും അല്ലായിരുന്നു എന്ന് പറയാൻ മനസ്സിൽ വിചാരിച്ചിരുന്നു പക്ഷേ ഇനി പറയാതിരിക്കുന്നതാണ് നല്ലത് എന്ന് നന്ദന തോന്നി ഒരു പരിചയവും ഇല്ലാതെ അമ്മ മാത്രം തേടി കണ്ടുപിടിച്ച് പെണ്ണായിട്ട് കൂടി തന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്ന ഉണ്ടെങ്കിൽ പരിചയം ഉണ്ടെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ എന്തായാലും തനിക്ക് ചിത ഒരുക്കിയേനെ…
എല്ലാവരും വേഗം തന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റ് കൈ കഴുകി. അവൾ കൈ കഴുകുന്നത് കണ്ടിട്ട് അമ്മ വിചാരിച്ചു വേഗം അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് പക്ഷേ ഭക്ഷണത്തിന് വേസ്റ്റ് കയ്യിൽ ഇരിക്കുമ്പോൾ അവൾ പാത്രങ്ങൾ എടുക്കാറില്ലായിരുന്നു. കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെല്ലാം അർച്ചന എടുത്തു വെക്കാൻ തുടങ്ങുമ്പോൾ നിന്റെ കാലിൽ നീര് വന്നത് ഞങ്ങൾ ശ്രദ്ധിക്കുന്ന അതിന് മുമ്പ് തന്നെ ശ്രദ്ധിച്ച് ഒരാൾ ഉണ്ട് അതുകൊണ്ട് നീ ഇനി ഒന്നും ചെയ്യേണ്ട ബാക്കിയുള്ളതൊക്കെ അവൾ ചെയ്യും നീ പോയി റസ്റ്റ് എടുത്തോ എന്ന് അമ്മ പറഞ്ഞു….
ആ പറഞ്ഞത് തന്നെക്കുറിച്ച് ആണല്ലോ എന്നോർത്ത് ഹരി അമ്മയെ നോക്കി. വേണ്ട അമ്മേ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞ് അർച്ചന കഴിച്ച പാത്രങ്ങൾ എല്ലാം എടുത്ത് വയ്ക്കാൻ തുടങ്ങി. നിന്നോടല്ലേ പറഞ്ഞത് ഒന്നും ചെയ്യേണ്ട എന്ന് എന്താ ഒന്നും മനസ്സിലാവില്ല പറഞ്ഞാൽ എന്ന് കടുപ്പിച്ച് അമ്മ പറഞ്ഞപ്പോൾ അവൾ ഹരിയെ നോക്കി ഹരിയാണെങ്കിൽ ഞാൻ ചെയ്തോളാം എന്നുള്ള രീതിയിൽ അവളെ നോക്കി കണ്ണു ചിമ്മി.
കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.
പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ ??
ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ ??
???
Kollam
?
Super
Thanks
രസമുണ്ട്
Thanks?
സൂപ്പർ
❤❤❤
♥️♥️♥️
കൊള്ളാം എന്ന് പറയാം
??
Kollaam kollaamm …..??❤️❤️
???
Full comedy ആണല്ലോ?❤️
പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്??
ശ്രദ്ധിക്കാം ?