ഹരിനന്ദനം.5 146

നന്ദൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു ഒന്നും ആരെയും കണ്ടില്ല. റൂമിൽ കയറിയപ്പോൾ അവളുണ്ട് അതേ ഡ്രെസ്സിൽ ഒരേ ഇരുപ്പ് ഇരിക്കുന്നു. പാവം തോന്നി അവന്. ആദ്യമായവും വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്നത്. ഇനി ഞാൻ ഇല്ലേ എന്ന് രണ്ടു തോളിലും അമർത്തി പിടിച്ചു പറയാനാണ് തോന്നിയത് പിന്നെ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് ഒന്നും ചെയ്തില്ല.

നന്ദൻ ഫ്രഷ് ആയി വന്നിട്ടും ഹരി അതേ ഇരുപ്പ് തന്നെ ആയിരുന്നു.

” താൻ എന്താടോ ഇങ്ങനെ ഇരിക്കുന്നത് പോയി ഫ്രഷ് ആയി വാ രാവിലെ ഇട്ടത് അല്ലെ ഇതൊക്കെ വേണ്ടതൊക്കെ ദേ അതിലുണ്ട് “” എന്നും പറഞ്ഞു കൊണ്ട് അവനൊരു ഡ്രോ ക്ക് നേരെ വിരൽ ചൂണ്ടി..

അവൾ എണീറ്റു പോയി ഡ്രോ യിൽ നിന്ന് ഒരു ബനിയനും ട്രാക് സ്യുട്ടും വലിച്ചൂരി എടുത്തു ബാത്‌റൂമിൽ പോയി.

ഒർണമെന്റ്സ് ഒന്നും ഇല്ലാഞ്ഞത് കൊണ്ട് തന്നെ പണി എളുപ്പമായിരുന്നു. തലയിൽ കെട്ടി വെച്ചതൊക്കെ മുടിയോടെ എടുത്തു വേസ്റ്റ് ബിന്നിൽ ഇട്ടു. അപ്പോൾ തന്നെ ഒരു പത്തു കിലോ കുറഞ്ഞത് പോലെ തോന്നി. പിന്നെ മുഖം നന്നായി തേച്ചുരച്ചു കഴുകി പെയിന്റ് ഒക്കെ പോയപ്പോൾ മുഖത്ത് ഒരു പ്രകാശം വന്നത് പോലെ തോന്നി അവൾക്ക്.

പിന്നെ സാരി ഒക്കെ അഴിച്ചു ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ നിന്നു. ഉള്ളിൽ ഉണ്ടായിരുന്ന കനലുകളൊക്കെ കെട്ടു പോകുന്നത് പോലെ തോന്നിപ്പോയി..

കുളിക്കുമ്പോൾ താലി മാല കണ്ടപ്പോൾ അത് ഒത്തിരി വലുതാണോ എന്ന് തോന്നിപ്പോയി ഹരിക്ക്. കഴുത്തിൽ ആകെ ഉള്ളത് ഒരു കുഞ്ഞു ചെയിനാണ് അര പവൻ എങ്ങാനും ആണെന്ന് അമ്മ പറഞ്ഞത് അവൾക്കോർമ്മ വന്നു താലി ഊരി ആ മാലയിൽ കൊരുത്തിട്ടു.

കുളി കഴിഞ്ഞു പുറത്തിറങ്ങിയ ആളെ കണ്ടു നന്ദൻ ആദ്യം ഒന്ന് നോക്കി പിന്നെ ഞെട്ടി ക്കൊണ്ട് ഒന്നും കൂടി നോക്കി. തരിച്ചു നിന്നതല്ലാതെ അനങ്ങാൻ പോലും കഴിഞ്ഞില്ല ഹരി മാല കാബോഡിൽ വെച്ചു താഴേക്കു പോയതൊന്നും അവൻ അറിഞ്ഞില്ല. പിന്നെ എന്തോ ഒരു ഞെട്ടലിൽ ചുറ്റും നോക്കി. പിന്നെ ബാത്‌റൂമിൽ കയറി നോക്കി അതിനുള്ളിൽ നിന്ന് ആളെങ്ങാനും മാറിപ്പോയോ എന്നൊരു തോന്നൽ പിന്നെ അയ്യോ എന്റെ അമ്മ എന്നും പറഞ്ഞു കൊണ്ട് താഴേക്ക് ഓടി…

ഹരിനന്ദനം.10

 

നന്ദൻ ഓടി താഴെ ഇറങ്ങുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കുകയാണ് ടേബിളിന് ചുറ്റും. ഹരി ആണെങ്കിൽ ഓ എന്തൊരു ബഹുമാനം എന്നതുപോലെയാണ് തീറ്റ. ചപ്പാത്തി പ്ലേറ്റിലേക്ക് ഇട്ടുകൊണ്ട് എന്താണ് ഈ ഉണക്ക ചപ്പാത്തി ആണോ കഴിക്കാൻ ഉള്ളത് എന്ന് അവൾ മനസ്സിൽ ഓർത്തു. എന്നിട്ട് ചപ്പാത്തി പ്ലേറ്റിൽ ഇടുമ്പോൾ ആണ് ചുറ്റുമുള്ളവരെ നോക്കുന്നത്. അപ്പോഴേക്കും നന്ദൻ അവളുടെ അടുത്ത് ഇരുന്നിരുന്നു.

17 Comments

  1. കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
    കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.

    പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ ??
    ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ ??

    1. ഇബ്രാഹിം

      ???

    1. ഇബ്രാഹിം

      ?

  2. Super

    1. ഇബ്രാഹിം

      Thanks

  3. സൂര്യൻ

    രസമുണ്ട്

    1. ഇബ്രാഹിം

      Thanks?

  4. സൂപ്പർ

  5. ❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. കൊള്ളാം എന്ന് പറയാം

    1. ഇബ്രാഹിം

      ??

  7. °~?അശ്വിൻ?~°

    Kollaam kollaamm …..??❤️❤️

    1. ഇബ്രാഹിം

      ???

  8. Full comedy ആണല്ലോ?❤️
    പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്??

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

Comments are closed.