ഏട്ടനാണേൽ അമ്മയോട് ഒരു പ്രത്യേക സ്നേഹം ആണ് അതുകൊണ്ട് അമ്മയെ എതിർത്തു പറയാറില്ല അവരുടെ സ്വകാര്യ നിമിഷങ്ങളിൽ ഏട്ടൻ അത് തീർക്കാറുണ്ടാവും അതുകൊണ്ട് മാത്രമാണ് ആ സാധു ഇവിടെ ജീവിച്ചു പോകുന്നത്. കല്യാണം ആലോചിച്ചപ്പോൾ തൊട്ട് അമ്മക്ക് പറ്റിയ ഒരാളെ തിരിഞ്ഞു നടന്നതും ഏട്ടത്തി യെ പോലെ ഉള്ള ഒന്നിന് വേണ്ടി ആണ്
എന്തായാലും ഇവിടെക്ക് പറ്റിയ ഒരു മരുമകളെ തന്നെയാണ് കിട്ടിയതെന്ന് അവന് മനസിലായി. അമ്മ അവളെ പിടിച്ചു കയറ്റുക ഒന്നുമില്ലെന്ന് മനസിലായി അതുകൊണ്ട് വാ ന്നു പറഞ്ഞു കൈ പിടിച്ചു നന്ദൻ കയറ്റി…
മധുരം കൊടുക്കുന്ന ചടങ് ഒക്കെയും ഹാളിൽ തന്നെ കഴിഞ്ഞിരുന്നു ഹരി യുടെ ബന്ധുക്കൾ ആരും വരാത്തത് കൊണ്ട് ആയിരുന്നു അങ്ങനെ തീരുമാനം എടുത്തത്. എന്നാലും വീട്ടിൽ ആദ്യമായ് കയറി വരുന്നത് കൊണ്ട് മധുരം കൊടുത്തു സ്വീകരിക്കാൻ പായസം ഒക്കെ ഉണ്ടായിരുന്നു. അർച്ചന ഗ്ലാസിൽ ആക്കി പായസം കൊണ്ട് വന്നു അമ്മയുടെ കയ്യിൽ കൊടുത്തു ഒരു കൊട്ടയുണ്ട് മുഖം.
പേരിന് ഒരിത്തിരി കൊടുത്തു അവർ അകത്തേക്ക് പോയി…
നന്ദനും പോയി എങ്ങോട്ടോ ബന്ധുക്കൾ ആരൊക്ക്വയോ എന്തൊക്കെയോ പറയുന്നു യാത്ര ചോദിക്കുന്നു ഹരി കട്ട പോസ്റ്റായി അവിടെ തന്നെ ഇരുന്നു. റൂമിൽ എങ്കിലും എത്തി കിട്ടിയാൽ മതിയായിരുന്നു. ഫോണിൽ എങ്കിലും തോണ്ടി ഇരിക്കയിരുന്നു ഇതിപ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടൽ. “”തള്ളയുടെ മുഖം കണ്ടിട്ടാണെൽ “”അവൾ മനസ്സിൽ വിചാരിച്ചു.
കുറെ കഴിഞ്ഞതും ആരോ പറയുന്നത് കേട്ടു ആ കൊച്ചു എത്ര നേരമായി അവിടെ കുത്തി ഇരിക്കുന്നു എന്ന്.
ഞാൻ അവരെ റൂമിൽ കൊണ്ടക്കീട്ട് വരാമെന്നു പറഞ്ഞു ” കൃഷ്ണപ്രിയ”‘..
ശുഭയുടെ ആങ്ങള യുടെ മകളാണ്. നീ പോകേണ്ട അർച്ചനെ അവൾക്ക് മുറി ഒന്ന് കാണിച്ചു കൊടുക്ക് പറഞ്ഞു അമ്മ.
“”‘അതേയ് ഒരുപാട് മുറികൾ ഉള്ള ഹോസ്റ്റൽ ഒന്നും അല്ലല്ലോ ഇത് ആരും കൊണ്ടാക്കണമെന്നില്ല പ്രത്യേകിച്ച് അവർ. ഒന്നാമത് അവർ ഗർഭിണി ആണ് കാലിൽ ഒക്കെ നീര് വന്നിട്ടുണ്ട്. ഇവിടെ എത്തിയപ്പോൾ പോലും അവരൊന്നു റസ്റ്റ് എടുത്തത് ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് ഞാൻ പോയ്ക്കോളാം”””
കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.
പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ ??
ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ ??
???
Kollam
?
Super
Thanks
രസമുണ്ട്
Thanks?
സൂപ്പർ
❤❤❤
♥️♥️♥️
കൊള്ളാം എന്ന് പറയാം
??
Kollaam kollaamm …..??❤️❤️
???
Full comedy ആണല്ലോ?❤️
പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്??
ശ്രദ്ധിക്കാം ?