ഹരിനന്ദനം.5 146

വാക്കുകൾ കിട്ടാതെ മേഘ വിക്കി കൊണ്ട് ഹരി യെ കെട്ടിപ്പിടിച്ചു..

അയ്യ മോളുടെ ഒരു ആഗ്രഹം. നീ ഇതൊക്കെ അച്ചന്റെ കയ്യിൽ കൊടുക്കണം എന്തായാലും ഞാൻ പെട്ടെന്ന് തിരിച്ചു വരും അപ്പോൾ സ്വർണം ഒന്നും എടുക്കാൻ പറ്റിയില്ലേൽ വലിയ നഷ്ടം ആവും സ്വർണത്തിനൊക്കെ എന്താ വില..

ഇതെന്തു ജീവി എന്നുള്ള അർത്ഥത്തിൽ മേഘ ഹരിയെ ഒന്ന് ഇരുത്തി നോക്കി. കയ്യിലുള്ളത് അവൾക്ക് കൊടുത്തുകൊണ്ട് “” മുക്കരുത് പ്ലീസ് “” എന്ന് പറഞ്ഞു..

“”ആഹാ എന്ത് നല്ല വിശ്വാസം “”

ആ അല്ലെങ്കിൽ വേണ്ട എന്നും പറഞ്ഞു കൊണ്ട് ഫോൺ എടുത്തു കയ്യിൽ സ്വർണം പിടിച്ചു കൊണ്ട് നിൽക്കുന്ന മേഘ യുടെ ഫോട്ടോ എടുത്തു..

എടീ നീ എന്നെ മോഷണ കുറ്റത്തിന് പോലീസിൽ പിടിപ്പിക്കുമോ. ഹരി ആയത് കൊണ്ട് അവൾക്ക് അത്ര ഉറപ്പ് പോരായിരുന്നു.

ഹരി അവളുടെ മനസ് വായിച്ചത് പോലെ കൂടെ നിന്ന് നന്നായി ചിരിച്ചു കൊണ്ട് ഒരു സെൽഫി എടുത്തു. പിന്നെ വേഗം തന്നെ ഓടിപ്പോയി അവർക്ക് കയറാനുള്ള വണ്ടിയിൽ പോയി കയറി. അച്ഛനും അമ്മയും കിളി പോയത് പോലെ നിൽക്കുന്നുണ്ട്. യാത്ര പറച്ചിലും കരച്ചിലും ഒക്കെ നേരത്തെ കഴിഞ്ഞത് കൊണ്ട് പിന്നെ അതിനൊന്നും നിൽക്കേണ്ടല്ലോ.

ഓടി പിടിച്ചു വന്ന്‌ കാറിലേക്ക് കയറുന്നത് കണ്ടിട്ട് നന്ദന് നല്ലോണം ചിരി വന്നു അവൻ അത് കടിച്ചു പിടിച്ചു കൊണ്ടാണ് എല്ലാവരോടും യാത്ര പറഞ്ഞു വണ്ടിയിൽ കയറിയത്..

 

അടുത്തിരിക്കുന്ന ഹരി യെ നോക്കാൻ അവന് ഒരു പ്രയാസം തോന്നി..

 

വീട്ടിൽ വേഗത്തിൽ വധൂ വരന്മാരെ സ്വീകരിക്കാൻ ഉള്ളത് കൊണ്ട് ഹരി യുടെ അമ്മ നേരത്തെ വീട്ടിൽ പോയിരുന്നു. ഹരി വൈകിയത് കൊണ്ട് ഒരു വിധം എല്ലാവരും തന്നെ വണ്ടിയിൽ കയറി ഇരുന്നിരുന്നു…

വീടെത്തി ഹരിയും നന്ദനും ഇറങ്ങിയതും അവിടെ ഉള്ളവർ ഹരിയെ ഏതോ വിചിത്ര ജീവിയെ കാണുന്നത് പോലെ നോക്കി നിന്നു. ഹരി യുടെ ബന്ധുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല അവർക്ക് മറ്റൊരു ദിവസം വിരുന്നു നൽകാൻ ആയിരുന്നു തീരുമാനം. അവൾ ആരെയും മൈൻഡ് ചെയ്യാതെ അമ്മ കൊണ്ട് വരുന്ന നിലവിളക്ക് നോക്കി നില്കാൻ തുടങ്ങി. നിലവിളക്കുമായി വന്ന അമ്മയുടെ കാലൊന്നു ഇടറിയോ എന്നൊരു സംശയം നമ്മുടെ ഹരിയുടെ കോലം കണ്ടിട്. ചുറ്റും ഉള്ളവരെയൊക്കെ ഒന്ന് നോക്കിയിട്ട് കയ്യിലുള്ള വിളക്ക് അവളുടെ കയ്യിൽ കൊടുത്തു പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ആഭരണങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടാണ് അമ്മയുടെ ഈ മാറ്റം എന്ന് നന്ദന് നന്നായി മനസിലായതാണ്. ആഭരണങ്ങൾ ഒന്നും ഇല്ലാതെ ഒരു കുട്ടിയെ കൂട്ടി വരണം എന്ന് നന്ദൻ ആഗ്രഹിച്ചതാണ്
കാരണം മറ്റൊന്നും അല്ല നിറയെ ആഭരണങ്ങൾ ധരിച്ചാണ് ഏട്ടത്തി ഈ വീടിന്റെ പടി കയറിയത്. ഈ വീട്ടിൽ ഉള്ള പണികൾ മുഴുവനും അവരാണ് ചെയ്യുന്നത് പോരാത്തതിന് ഗർഭിണിയും ഇതുവരെ അമ്മ നല്ലൊരു വാക്ക് അവരോടു പറയുന്നത് നന്ദൻ കേട്ടിട്ടില്ല.

17 Comments

  1. കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
    കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.

    പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ ??
    ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ ??

    1. ഇബ്രാഹിം

      ???

    1. ഇബ്രാഹിം

      ?

  2. Super

    1. ഇബ്രാഹിം

      Thanks

  3. സൂര്യൻ

    രസമുണ്ട്

    1. ഇബ്രാഹിം

      Thanks?

  4. സൂപ്പർ

  5. ❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. കൊള്ളാം എന്ന് പറയാം

    1. ഇബ്രാഹിം

      ??

  7. °~?അശ്വിൻ?~°

    Kollaam kollaamm …..??❤️❤️

    1. ഇബ്രാഹിം

      ???

  8. Full comedy ആണല്ലോ?❤️
    പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്??

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

Comments are closed.