ഹരിനന്ദനം.3 [Ibrahim] 123

ഹരിയെ ഒരുക്കാനായി അമ്മയുടെ ആങ്ങളയുടെ മകൾ മേഘ ലാൻഡ് ചെയ്തു..

സ്വയംപ്രഖ്യാപിത ബ്യൂട്ടിഷനും മോഡലും സർവ്വോപരി ഒരു ഡിസൈനറും ആണ് മേഘ..

ആദ്യം തന്നെ അവൾ ഹരി യെ പിടിച്ചു കസേര യിൽ ഇരുത്തി. മേഘ ക്ക് അല്ലാതെ മറ്റാർക്കും ഹരി യെ പിടിച്ചു നിർത്താൻ കഴിയില്ല എന്ന് ഗംഗ ക്ക് അറിയാമായിരുന്നു..

കൊണ്ട് വന്ന പെട്ടി തുറന്നു അതിലുള്ള സാധനങ്ങൾ കണ്ടപ്പോൾ ഹരി ചോദിച്ചു എന്തോന്നെടേയ് ഇത് സഞ്ചരിക്കുന്ന പെയിന്റ് കടയോ എന്ന്..

ദേ എന്റെ വായിലിരിക്കുന്ന മുഴുവനും കേൾക്കണ്ട എങ്കിൽ അടങ്ങി എവിടെലും നിന്നോ.

നിന്റെ അമ്മ ഒരാളാണ് ഇഷ്ടപ്പെട് ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രഫഷനിൽ നില്കാൻ കഴിയാത്തത്…

എന്താ നീ ഇഷ്ടപ്പെട് തെരഞ്ഞെടുത്ത പ്രൊഫഷൻ ഈ പെയിന്റ് അടിയോ…

പോടീ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞു കൊണ്ട് മേഘ ഹരിയെ ഒരുക്കാൻ തുടങ്ങി

 

 

 

ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ ഹരി അവളോട്‌ ചോദിച്ചു പോയി ഇതാരാ എന്ന്.

 

അത് നിന്റെ കുഞ്ഞമ്മ എടുത്ത വഴിക്ക് ആയിരുന്നു മറുപടി..

പോടീ ശരിക്കും ചോദിച്ചതാ..

ഇത് നീ തന്നെ ആണെന്റെ

ഹരി

ഒരു കോലവും ഇല്ലാതെ ആണ് നടക്കുക അതെങ്ങനെ അമ്മായിക്ക് മകളെ ഒട്ട് നടത്താനും അറിയില്ല ബാക്കി ഉള്ളവർ മെനക്ക് നടക്കുന്നത് ഒട്ട് ഇഷ്ടവുമില്ല അതും പറഞ്ഞു കൊണ്ട് അവൾ മുഖം ചുളുക്കി…

 

മേഘ ക്ക് മുടി ഒക്കെ അല്പം കളർചെയ്തു ഇത്തിരി ലിപ്സ്റ്റിക് ഒക്കെ ഇട്ട് നടക്കണതാണ് ഇഷ്ടം വീട്ടിൽ വലിയ വിഷയം അല്ലെങ്കിലും കുടുമ്പത്തിൽ അതൊക്കെ വലിയ വിഷയം ആണ്. ഹരി എങ്ങനെ നടന്നാലും നിങ്ങൾക്ക് ഒന്നുമില്ലല്ലോ എന്ന് ഇടക്ക് അവൾ പറയാറുണ്ട് ഹരിക്ക് അത് അറിയില്ല എന്ന് മാത്രം..

 

ഹരി കണ്ണാടിയുടെ മുന്നിൽ തന്നെ ആയിരുന്നു. കടും പച്ച നിറത്തിലുള്ള ലോങ്ങ്‌ മിഡി ആയിരുന്നു. നിറയെ സ്വീക്ൻസ് വർക്ക്‌ ചെയ്തിട്ടുണ്ട്. മഞ്ഞ നിറത്തിൽ ഉള്ള ടോപ്പും. ബ്ലൗസ് എന്ന് പറയാൻ പറ്റില്ല കുറച്ചു കൂടി ഇറക്കം ഉണ്ട് എന്ന കൂടുതൽ ഒട്ട് ഇല്ല താനും. റൗണ്ട് പഫ് ആയിട്ടുള്ള കുഞ്ഞി കയ്യും അതിലൊക്കെ സ്വീഖൻസും. പച്ച കളറിൽ തന്നെ ഉള്ള നെറ്റ് ഷാളും. ഷാൾ പ്ലീറ്റ് എടുത്തു ഒരു ഭാഗത്ത്‌ മാത്രം ആയിട്ട് പിൻ ചെയ്തു വെച്ചിട്ടുണ്ട്..

5 Comments

  1. കൊള്ളാം ❤️
    പേജ് കുറച്ച് കൂട്ടിയാൽ നന്നായിരുന്നു?

  2. സൂര്യൻ

    ഇത് എന്താ ഇങ്ങനെ

    1. ഇബ്രാഹിം

      എങ്ങനെ

  3. Page valare kuravan bro vayichu thudangumbilekum theernupokunnu

    1. ഇബ്രാഹിം

      Page kootan shramikkam

Comments are closed.