ഹരിനന്ദനം 3
Author : Ibrahim
ഹരി ഒരു കസേര വലിച്ചു കൊണ്ട് അവരുടെ അടുത്തായി ഇരിക്കാൻ ഒരുങ്ങിയതും യാത്ര പോലും പറയാതെ അവർ അങ്ങ് ഇറങ്ങി പോയി…
ശോ കഷ്ടായി എന്നും പറഞ്ഞു കൊണ്ട് അവൾ പലഹാരങ്ങൾ കഴിക്കാൻ തുടങ്ങി…
“”എന്ത് പണിയാ മോളെ കാണിച്ചതെന്ന് “” അച്ഛൻ ചോദിച്ചപ്പോഴേക്കും കയ്യിലൊരു വടിയുമായിട്ട് “”നിങ്ങൾ അങ്ങോട്ട് മാറി നില്ക്കു മനുഷ്യ ഇങ്ങനെ ഒന്നും അല്ല അവളോട് ചോദിക്കേണ്ടതെന്നും”” പറഞ്ഞു കൊണ്ട് ഗംഗ അയാളെ മാറ്റി ഹരിയുടെ അടുത്തേക്ക് അടുത്തതും കയ്യിൽ കിട്ടിയതും കൊണ്ട് അവൾ റൂമിലേക്കോടി.
റൂമിലെത്തി കണ്ണാടിയിൽ നോക്കി കുറെ ചിരിച്ചു അതിന് ശേഷം ഫോണും നോക്കി അതൊക്കെ കഴിച്ചു തീർത്തു. തത്കാലം താഴെക്ക് ഇറങ്ങേണ്ട എന്ന് തീരുമാനിച്ചു…
ജാനകി യുടെ ഫോൺ ബെല്ലടിച്ചപ്പോൾ ജാനകി ഭദ്രനെ നോക്കി ഫോൺ എടുത്തു..
ആ നാത്തൂനേ നാത്തൂൻ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രദീക്ഷിച്ചില്ല എന്നുള്ള അവരുടെ മറുപടിയിൽ ഭദ്ര ന്റെ വണ്ടി ചെറുതായൊന്നു പാളി. അയാൾ പെട്ടെന്ന് തന്നെ വണ്ടി സൈഡിൽ ഒതുക്കി..
അപ്പോഴേക്കും കാൾ കട്ടായിരുന്നു.
“” എന്ത് പണിയാ ജാനകി നീ കാണിച്ചത്. എന്തിനാ പെങ്ങളെ പറ്റിച്ചത്. ആ കുട്ടിയുടെ സ്വഭാവ രീതികളൊന്നും പെങ്ങൾക്ക് ഇഷ്ടപെടില്ല..
ഒരു പെങ്ങൾ സ്നേഹം. ആങ്ങള യോടുള്ള സ്നേഹം കൊണ്ടായിരിക്കും സ്വന്തം മോളെ നന്ദന കൊണ്ട് കെട്ടിക്കാം എന്ന ഒരു ആശയം വെച്ചപ്പോൾ അതൊന്നും വേണ്ട എന്ന് പറഞ്ഞത്…
എന്തായാലും നിങ്ങളെ പെങ്ങള് ഈ കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിടും അപ്പോൾ രണ്ടാംകെട്ട് കാരനായ നന്ദന് നമ്മളെ മോളെ തന്നെ ആയിരിക്കും ചേരുക..
എന്തോ എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞുകൊണ്ട് അയാൾ വണ്ടിയെടുത്ത് പോയി…
അമ്മ വന്ന് കതകിൽ തട്ടിയപ്പോൾ ആണ്ഹരി ഉണർന്ന് തന്നെ..
ഡോർ തുറന്നപ്പോൾ അമ്മയുണ്ട് വാതിൽക്കൽ നിനക്ക് വിശക്കുന്നുല്ലെടി എന്ന് ചോദിച്ചു അമ്മ താഴേക്ക് തന്നെ പോയി.വേഗം തന്നെ താഴെ പോയി ഭക്ഷണം കഴിക്കുമ്പോൾ ആണ് വന്നത്. അച്ഛൻ വന്നു കഴിഞ്ഞാൽ പിന്നെ നമ്മളെ ഒന്നും മൈൻഡ് ചെയ്യില്ല അതുകൊണ്ട് ഹരി ഭക്ഷണത്തിൽ കോൺസെൻട്രേറ്റ് ചെയ്തു.
അവരെ വിളിച്ചിട്ട് എന്താ കൃഷ്ണേട്ടാ പറഞ്ഞത് എന്ന് ചോദിച്ചപ്പോഴാണ് ഹരി അക്കാര്യം ആലോചിക്കുന്നത്..
നിശ്ചയത്തിന്റെ ഡേറ്റ് അവർ വിളിച്ച് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്..
അച്ഛന്റെ വാക്കുകൾ ഒരു നടുക്കത്തോടെ കൂടിയാണ് അവൾ കേട്ടത്. ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ടും എന്നെപ്പോലെ ഒരു പെണ്ണിനെ അവർക്ക് വേണമെങ്കിൽ ഇവിടെ വന്നവർ തന്നെയായിരിക്കും ആ വീട്ടുകാരുടെ ഏറ്റവും വലിയ ശത്രു..
കല്യാണ നിശ്ചയം വേഗം തന്നെ തീരുമാനിക്കപ്പെട്ടു…
അല്ലെങ്കിൽ ഹരി യുടെ മനസ് മാറുമോ എന്നൊരു ഡൌട്ട്…
കൊള്ളാം ❤️
പേജ് കുറച്ച് കൂട്ടിയാൽ നന്നായിരുന്നു?
ഇത് എന്താ ഇങ്ങനെ
എങ്ങനെ
Page valare kuravan bro vayichu thudangumbilekum theernupokunnu
Page kootan shramikkam