അവനൊന്നു ഞെട്ടിക്കൊണ്ട് ഉള്ള ജീവനും കൊണ്ട് അവിടെ നിന്ന് പോയി..
കൃഷ്ണ യെ തന്നെ എല്ലാവരും നോക്കി നിന്നപ്പോൾ അവളും അവിടെ നിന്ന് മെല്ലെ നടക്കാൻ തുടങ്ങി..
അവർ മൂന്നാളും പരസ്പരം ഒന്ന് നോക്കിയിട്ട് പൊട്ടി ചിരിച്ചു. അമ്മ അപ്പോഴേക്കും കൃഷ്ണ യുടെ അടുത്തേക്ക് പോയി..
ഒന്ന് നിൽക്ക്.
അമ്മായി പുറകിൽ വന്നത് അവൾ കണ്ടില്ലായിരുന്നു. നാണം കെട്ടാലും വേദന ഒന്നും പറ്റിയില്ലല്ലോ എന്നോർത്ത് ആശ്വസിച്ചതാണ് പക്ഷെ അമ്മായി പുറകിൽ..
അവർ ഒന്നും പറയാൻ നിക്കാതെ അവളുടെ കരണം പുകയുന്ന പോലെ ഒന്ന് കൊടുത്തു..
ഔ എന്ന് പറഞ്ഞു കൊണ്ടവൾ പുറകിലേക്ക് വേച്ചു പോയി..
ഇനി എന്തെങ്കിലും ചെയ്യാൻ വിചാരിക്കുന്നതിനു മുമ്പ് പൊന്നുമോൾ ഇത് ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും അതും പറഞ്ഞു കൊണ്ട് അവർ അടുക്കളയിലേക്ക് പോയി അവൾ പുറത്തേക്കും..
നടന്നു പോകുമ്പോൾ അവൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന മൂന്നു ജോഡി കണ്ണുകളെ…
ഹരി ആലോചനയിൽ ആയിരുന്നു..
അടുക്കളയിൽ ഇരുന്നു ആലോചിക്കുന്ന അവളെ കുറെ നേരമായി അർച്ചന ശ്രദ്ധിക്കുന്നു..
എന്താ ഹരീ ആലോചന.
എന്തിനാവോ ചേച്ചി അവൾ എന്റെ പുറകിൽ ഇങ്ങനെ നടക്കുന്നത്..
നിന്റെ പുറകിൽ ആണെന്ന് ആരാ പറഞ്ഞത്. അവൾ നന്ദന്റ പുറകിൽ അല്ലെ നടക്കുന്നത്..
നന്ദന്റ പുറകെയോ.
ഒരു ഞെട്ടൽ ആയിരുന്നു ഹരിക്ക്.
അതിന് നീ ഇങ്ങനെ ഞെട്ടണ്ട. അവൾ പുറകിൽ നടക്കുന്ന കാര്യം നന്ദന് പോലും അറിയില്ല….
അമ്മാവൻ കല്യാണ ആലോചനയുമായി വന്നിരുന്നു. പക്ഷെ അമ്മക്ക് താല്പര്യമില്ല എന്ന് പറഞ്ഞു. അമ്മക്ക് ഇഷ്ടം ഉള്ള ഒരു കുട്ടി മതീന്ന് നന്ദൻ ആദ്യം തന്നെ തീരുമാനം എടുത്തതാണ്…
നന്ദന് അറിയില്ല എന്നുള്ളത് സത്യം ആണോ ചേച്ചി..
ആണ് സത്യം ആണ്
പഠിക്കുന്ന സമയത്തു അവന്റെ ഫ്രണ്ട്സ് ഒക്കെ ഇവിടെ സ്ഥിരമായി ഉണ്ടാവാറുണ്ടായിരുന്നു. കൃഷ്ണ യും ഇവിടെത്തെ സ്ഥിരം ആളായിരുന്നു. അവരുടെ കൂടെ വാല് പോലെ ഉണ്ടാവും..
കൂട്ടത്തിൽ ആരോടോ അവൾക്ക് ഒരു പ്രേമം..
അതും കൊണ്ട് പിടിച്ച പ്രേമം
പക്ഷെ മറ്റൊരുത്തന്റെ കൂടെ അവളെ രാത്രി കണ്ടു..
അന്ന് അവൾക്ക് വയറ് നിറച്ചു കിട്ടിയതാണ്..
എല്ലാവരോടും.
അന്ന് നന്ദന്റ ഫ്രണ്ട്സ് നും അവൾക്കും ഈ വീട്ടിൽ നിന്ന് വിലക്ക് കിട്ടി. അവൾ പക്ഷെ ഒരു ഉളുപ്പും ഇല്ലാതെ ഇവിടെ കയറി ഇറങ്ങാൻ തുടങ്ങി..
♥️♥️♥️♥️
വായിക്കാൻ രസമുണ്ട്
Polichu ??
Super?
Kollam nannayittund
❤❤❤
❤️❤️❤️
Super