ഒളിച്ചു നിന്ന് അവരുടെ സംഭാഷണം കേട്ട കൃഷ്ണ എല്ലാം കൂടി തന്റെ തലയിലേക്കാണ് വരുന്നത് എന്നറിഞ്ഞപ്പോൾ അവിടെ നിന്ന് മെല്ലെ സ്കൂട്ടാവാൻ തുടങ്ങി..
കൃഷ്ണ യുടെ പേര് അവന്റെ നാവിൽ നിന്ന് വീണതും കിച്ചു അവളെ കൂട്ടി വരാനായി പോകുമ്പോൾ കണ്ടത് വളരെ തിടുക്കത്തിൽ അവിടെ നിന്ന് പോകുന്നവളെയാണ്…
ഡീ അവൻ ഉറക്കെ വിളിച്ചതും അവൾ അവിടെ തന്നെ നിന്നു…
കണ്ണുകളിൽ ഭയം ആയിരുന്നു. പേടി കൊണ്ടാവും ഉമിനീർ ഇറക്കുന്നത്.
അവനെ തന്നെ നോക്കി നില്കുമ്പോഴേക്കും സ്പീഡിൽ വന്നു അവളുടെ കയ്യിൽ പിടിച്ചു മുകളിൽക്ക് പോയി..
അവൾ തടയാൻ ഒന്നും ശ്രമിച്ചില്ല എന്ന് തന്നെ പറയാം അല്ലെങ്കിലും അതിൽ കാര്യമില്ല എന്ന് തോന്നി..
റൂമിൽ എത്തിയതും അവൾ എല്ലാവരെയും ഭാവ വ്യത്യാസം ഇല്ലാതെ നോക്കി…
എന്താ അമ്മായീ.
ഓ ഒന്നും അറിയാത്ത ഒരു പാവം ആരാ ഡീ ഇത് കിച്ചുവാണ്..
ആര് എനിക്കൊന്നും അറിയില്ല…
അല്ലെങ്കിലും ഇവിടെ ആരെങ്കിലും വന്നു എന്ന് കരുതി എനിക്കറിയാൻ പറ്റോ ആരാണെന്നു..
എന്റെ ഈശ്വരാ..
നീ എന്തിനാ കൃഷ്ണ വേണി ഇങ്ങനെ കള്ളo പറയുന്നത്..
ഇവിടെ വന്നു ഹരി വിളിച്ചിട്ട് വന്നതാണ് പറഞ്ഞാൽ ആശയെ സെറ്റ് ആക്കി തരാമെന്നു പറഞ്ഞിട്ടല്ലേ ദുഷ്ടത്തി ഞാൻ ഇതിന് കൂട്ട് നിന്നത്..
അവിടെ വലിഞ്ഞു കേറീട്ട് മനിഷ്യന്റെ കയ്യുടെ കാര്യത്തിൽ ഒരു തീരുമാനം ആയതാണ് അതിന്റെ കൂടെ ദേ ഈ നിക്കുന്ന പിശാചിന്റെ കയ്യിന്ന് കണക്കിന് എനിക്ക് കിട്ടി. അല്ലെങ്കിലും ഇനി നീ ആശ യെ സെറ്റ് ആക്കി തന്നിട്ടും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല കാര്യമായിട്ടുള്ളത് മൊത്തത്തിൽ ഇവൾ അടിച്ചു കലക്കിയിട്ടുണ്ട് അതും പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് നടക്കാൻ തുടങ്ങി..
വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു..
എടീ ഒന്ന് താങ്ങേടീ ഒന്നും ഇല്ലെങ്കിലും നീ ഒരു കാര്യം പറഞ്ഞ ഉടനെ തന്നെ മേലും കീഴും നോക്കാതെ നിന്റെ കൂടെ ഇറങ്ങി തിരിച്ചതല്ലേ ഞാൻ..
ദേ അമലേ നീ ഇങ്ങനെ ഓരോന്ന് വിളിച്ചു പറയുന്നത് കേട്ടാൽ ഇവരൊക്കെ വിചാരിക്കും അത് സത്യം ആണെന്ന് അല്ലെങ്കിൽ തന്നെ എന്റെ പേരിൽ എന്തെങ്കിലും കാര്യം കിട്ടാൻ കാത്തിരിക്കുന്നവരാണ് ഇവിടെ ഉള്ളത്..
എനിക്ക് നിന്നെ അറിയുക കൂടി ഇല്ലെന്ന് നീ തന്നെ പറഞ്ഞു കൊടുക്ക്..
കൊള്ളാം എടാ അമലേ എനിക്ക് നിന്നെ അറിയില്ല എന്ന്..
എന്തൊരു ഊളയാടീ നീ..
അതേയ് നിങ്ങളോട് എല്ലാവരോടും ഒരു കാര്യം എനിക്ക് പറയാനുണ്ട് അതും പറഞ്ഞു കൊണ്ട് അവൻ അവർക്ക് നേരെ തിരിഞ്ഞു…
ഹരി എന്ന് പറയുന്നത് ഒരു ആണ് ആണെന്ന് വിചാരിചാണ് ഞാൻ ഇതിന് കൂട്ട് നിന്നത്…
അതും അവന്റെ ഏതെങ്കിലും കൂട്ട് കെട്ടിൽ നിന്ന് ഒഴിവാക്കാനോ മറ്റൊ ആണെന്ന് വിചാരിച്ചു. പക്ഷെ ഒരു അവിഹിതം മണത്തത് ഞാൻ അറിഞ്ഞില്ല..
അപ്പോ ഞാൻ അങ്ങട്.
ഹരി യെ നോക്കി അവൻ പോട്ടെ പെങ്ങളെ എന്ന് പറഞ്ഞപ്പോൾ ഹരി അവന് നേർക്ക് ഒരു ഉമ്മ എറിഞ്ഞു കൊടുത്തു…
♥️♥️♥️♥️
വായിക്കാൻ രസമുണ്ട്
Polichu ??
Super?
Kollam nannayittund
❤❤❤
❤️❤️❤️
Super