ഹരിനന്ദനം.15 [Ibrahim] 176

പക്ഷെ അത് കൃഷ്ണ ആണെന്ന് വിചാരിച്ചു അവിടെ ഉണ്ടായിരുന്ന വലിയൊരു വടി കൊണ്ട് തന്നെ ആഞ്ഞടിച്ചു..

കരച്ചിൽ പുറത്ത് വന്നിട്ടും അവൾ അടി നിർത്തിയില്ല…

പിടഞ്ഞെണീറ്റു കൊണ്ട് പുതപ്പ് മാറ്റി ആ ആള് അവളുടെ കയ്യിൽ ഉണ്ടായിരുന്ന വടിയിൽ പിടിച്ചു..

ഒരു ചെക്കൻ കണ്ടാൽ ഇരുപത് വയസ്സ് തോന്നിക്കും ആരാ എന്നറിയാതെ വായും പൊളിച്ചു ഹരി അവനെ നോക്കുമ്പോൾ ആണ് ശബ്ദം കേട്ട് എല്ലാവരും ഓടി എത്തിയത്..

 

നിലവിളിക്കുന്ന ശബ്ദം കേട്ട് നന്ദന്റെ റൂമിനു നേരെ ഉള്ള റൂമിൽ കാത്തിരുന്നു ഉറങ്ങിപോയ കൃഷ്ണ ഞെട്ടി ഉണർന്നു..

നിലവിളിക്കുമല്ലോ അതാണ് വേണ്ടത്..

അവനെ അവൾ നന്ദേട്ടൻ ഇല്ലാത്തപ്പോൾ വിളിച്ചു വരുത്തിയതാണ് എന്ന് എല്ലാവരും കരുതിക്കോളും..

ആരും അറിയാതിരിക്കാൻ അവൾ നിലവിളിക്കുന്നതാണ് എന്ന് ഞാൻ അങ്ങ് തെളിയിച്ചു കൊടുക്കും ..

ബാൽക്കണി യിൽ അവൾ നിൽക്കുന്ന ഫോട്ടോ എന്റെ അടുത്തുണ്ട്. അവൾ വിളിച്ചു വരുത്തിയതാണെന്നും മറ്റും ഞാൻ അങ്ങ് തെളിയിക്കും മോളെ അത് പറഞ്ഞു കൊണ്ടവൾ വേഗത്തിൽ നന്ദനത്തിലേക്ക് ഓടി കയറി..

 

കിച്ചു വും അമ്മയും അർച്ചന യും ഓടി വന്നപ്പോൾ ഒരു ചെക്കൻ റൂമിൽ ഇരുന്നു കരയുന്നുണ്ട്…

ഹരി വടിയുമായി അടുത്തുമുണ്ട്..

 

എന്താ എന്ത്‌ പറ്റി

കൃഷ്ണ പറയാൻ ഏൽപ്പിച്ച കാര്യങ്ങൾ ഒക്കെയും അവൻ മറന്നു പോയിരുന്നു. രാത്രി അവൾ റൂമിലേക്ക് കയറുമ്പോൾ ചിലപ്പോൾ ഒന്ന് രണ്ടെണ്ണം കിട്ടുമെന്ന് പറഞ്ഞുവെങ്കിലും ഇത് പോലെ ജീവൻ പോകുന്ന അടി അതും ഒരു പെണ്ണ് തന്നെ തല്ലുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

ഡോറും ചാരി പെണ്ണ് വരണതും നോക്കി നിന്ന അവൻ എപ്പോഴാ ഉറങ്ങി പോയതെന്നും അവനോർമയില്ല..

അത് ഞാനും ഹരി യും ഇഷ്ടത്തിലാണ്. ഞങ്ങൾ രണ്ടാളും ഒരുമിച്ചു ഈ റൂമിലാണ് കിടന്നത്..

ഹരി എന്ന് പറയുന്ന സാധനം ആണാണോ പെണ്ണാണോ എന്ന് പോലും അറിയാതെ അവൻ താഴേക്കു നോക്കിയാണ് പറഞ്ഞത്..
അവന്റെ നിൽപ്പും ഭാവവും കണ്ടാൽ അറിയാം കാര്യത്തിന്റെ കിടപ്പ്..

ഹരീ കിച്ചു നീട്ടി വിളിച്ചു..

 

അർച്ചന ശബ്ദം ഇല്ലാതെ ചിരിച്ചു..

ഹരി വരുന്നുണ്ടോ എന്ന് നോക്കിയ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഹരി എല്ലാവരോടും ആയിട് പറഞ്ഞു

ഇത് കാർത്തിക് എന്റെ കാമുകൻ ആണ് ഞാൻ ഇന്നലെ ഇവനോടൊപ്പം ആയിരുന്നു എല്ലാവരും ക്ഷമിക്കണം ഞാൻ ഇവന്റെ കൂടെ പോവുകയാണ്. അത് പറഞ്ഞു കൊണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി..

അയ്യോ എന്ന് പറഞ്ഞു പോയി അവൻ അത്രയും വേദന ഉണ്ടായിരുന്നു.

നീ ഏതാ പെണ്ണെ മാറി നിക്ക് ഹരി യെ ആണ് എനിക്ക് കാണേണ്ടത്..

 

ഞാൻ അല്ലെ ഡാ നിന്റെ ഹരി ചോദിച്ചു കൊണ്ട് അവൾ പിന്നെയും അവന്റെ കയ്യിൽ പിടിച്ചു..

അയ്യേ ദേ ഈ പെണ്ണ് പറയുന്നത് വിശ്വസിക്കരുത്..

ഞാൻ കൃഷ്ണ വേണി പറഞ്ഞിട്ട് വന്നതാണ്.. ദേ ആ കാണുന്നത് അല്ലെ അവളുടെ വീട് വിളിച്ചു കൊണ്ട് വാ സത്യം ഞാൻ പറയിക്കാം..

8 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. സൂര്യൻ

    വായിക്കാൻ രസമുണ്ട്

  3. Polichu ??

  4. Kollam nannayittund

  5. ❤❤❤

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. Super

Comments are closed.