ഹരിനന്ദനം.15 [Ibrahim] 176

നന്ദന്റെ വണ്ടി രാത്രി പുറത്ത് പോകുന്നത് കണ്ടപ്പോൾ കൃഷ്ണ ക്ക് മനസിലായി അവൻ മീറ്റിംഗ് ന് പോവുകയാണെന്ന്. അവന്റെ ഓരോ നീക്കങ്ങളും അവൾക്കു മനപ്പാടം ആയിരുന്നു..

ഉടനെ തന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു അവൾ ….

 

സമയം രാത്രി ആകുന്ന അനുസരിച്ചു ഹരി ക്ക് വിഷമം കൂടി കൂടി വന്നു…

ബാൽക്കണി യിൽ ദൂരേക്ക് നോക്കി നിൽകുമ്പോൾ മനസ്സിൽ ആശ്വാസം തോന്നിയത് കൊണ്ട് തന്നെ മണിക്കൂറുകളോളം ആ നിൽപ് തന്നെ തുടർന്നു..

ഫോൺ ബെൽ കേട്ടിട്ടാണ് ഹരി റൂമിലേക്ക് വന്നത്..

ബാൽക്കണി യിൽ അവൾ വന്നു നിൽക്കുന്നതും വാതിൽ അടക്കാതെ പോകുന്നതും കൃഷ്ണ വ്യക്തമായി തന്നെ കണ്ടിരുന്നു.. അതുകൊണ്ടാണ് അവൾ ആഗ്രഹിച്ച പ്ലാൻ അവിടെ നടപ്പിലാക്കാൻ അവളെ സഹായിച്ചതും..

നന്ദൻ ആയിരുന്നു വിളിച്ചത്..

ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കിയ അവളെ
നന്ദൻ ഒരുപാട് നേരം സംസാരിച്ചു മൂഡ് ശരിയാക്കിയിട്ടാണ് കാൾ കട്ടാക്കിയത്..

അച്ഛൻ വീട്ടിൽ ഇല്ലാത്ത കൊണ്ട് തന്നെ അമ്മയുടെ കൂടെ കിടക്കാൻ അവൻ അവളെ പറഞ്ഞു വിടുകയാണ് ചെയ്തത്.. അതുവരെ ഉണ്ടായിരുന്ന വിഷമം ഒക്കെ മാറിയത് പോലെ തോന്നി. അല്ലെങ്കിൽ തന്നെ ഒരു ദിവസത്തെ കാര്യം അല്ലെ നാളെ നന്ദൻ ഇങ്ങു വരില്ലേ അവൾ അവളോട് തന്നെ ചോദിച്ചു കൊണ്ടേ ഇരുന്നു..

നന്ദന്റെ പില്ലോ യും എടുത്തു കൊണ്ട് അമ്മ കിടക്കുന്ന റൂമിന്റെ മുന്നിൽ ചെന്നു നിന്നു..

ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞിരുന്നു. അമ്മ കിടന്നിട്ടുണ്ട് അർച്ചന അടുക്കളയിൽ പാത്രങ്ങൾ ഒതുക്കുകയാണ്..

ഒതുക്കാൻ ആയി ഒന്നും ഉണ്ടാവാറില്ല ഹരി വൈകിട്ടു തന്നെ എല്ലാo ഒതുക്കാറുണ്ട്..

കിച്ചു അർച്ചന ക്ക് ഒപ്പം അടുക്കളയിൽ ആണ്.
അമ്മ നേരത്തെ കിടന്നത് അച്ഛൻ ഇല്ലാഞ്ഞിട്ടാവും…

വാതിൽക്കൽ ഒരു പില്ലോ യും കെട്ടിപിടിച്ചു നിൽക്കുന്നവളെ കണ്ടു അമ്മക്ക് ചിരി ആണ് വന്നത്..

വാ ഇന്നു നമുക്ക് രണ്ടാൾക്കും കൂടി ഇവിടെ കിടക്കാം..

അത് കേൾക്കേണ്ട താമസം ഓടി അവൾ ബെഡിൽ കയറി കിടന്നു..

ഡീസന്റ് ആവമെന്ന് വിചാരിച്ചു ആ ബെഡിന്റെ അറ്റത്താണ് കിടന്നത്..

നന്ദന്റെ അടുത്താകുമ്പോൾ അവനോട് എത്ര ചേർന്ന് കിടന്നാലും മതിയാകാതെ തന്നോട് അടുപ്പിച്ചു കിടത്താറുള്ളതാണ് അത് ഓർത്തപ്പോൾ അവൾക്കു ചിരി വന്നു..

പില്ലോ യിൽ മുഖം അമർത്തിയപ്പോൾ നന്ദന്റെ സ്മെല് അവൾക്ക് അരിയാൻ കഴിഞ്ഞു..

അവന്റെ അടുത്ത് കിടക്കുന്ന പോലെ തന്നെ തോന്നിയത് കൊണ്ട് വേഗത്തിൽ ഉറങ്ങി പോയി..

രാവിലെ അമ്മ അവളുടെ കാല് ദേഹത്ത് നിന്നു മാറ്റിയപ്പോളാണ് ഉറക്കം മുറിഞ്ഞത്.. പെട്ടെന്ന് തന്നെ സ്ഥലം മനസിലായില്ലെങ്കിലും പിന്നെ ഓർത്തെടുത്തു. അമ്മ എഴുന്നേറ്റു പോയപ്പോൾ പിന്നെ അവിടെ കിടക്കാൻ തോന്നിയില്ല. പില്ലോ യും എടുത്തു മുകളിലേക്ക് പോയി..

റൂമിൽ ഒന്ന് കൂടി കിടന്നിട്ടു ഉറക്കം മതിയാക്കി വരാമെന്നു വിചാരിച്ചു..

റൂമിൽ ക്ക് കടക്കാൻ ഒരുങ്ങിയതും പുതച്ചു മൂടി കിടക്കുന്ന ആളെ കണ്ട് ചെറുതായ് ഒന്ന് ഞെട്ടി..

8 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. സൂര്യൻ

    വായിക്കാൻ രസമുണ്ട്

  3. Polichu ??

  4. Kollam nannayittund

  5. ❤❤❤

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. Super

Comments are closed.