ഹരിനന്ദനം.15 [Ibrahim] 176

ഇപ്പൊ വേണ്ട ഏട്ടത്തി..

എന്താ ഹരി

അവൻ ചോദിച്ചിട്ടും ഹരി ഒന്നും മിണ്ടാതെ വന്നപ്പോൾ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് റൂമിൽ ക്ക് പോയി..

 

അവൾ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടപ്പോൾ നന്ദന് വിഷമം തോന്നി..

മീറ്റിംഗ് ന് പോകുന്ന കാര്യം പറഞ്ഞു സമ്മതിപ്പിക്കാൻ ആയിട്ട് വന്നതായിരുന്നു. പക്ഷെ ഹരി യുടെ മുഖം കണ്ടപ്പോൾ അവന്റെ വിഷമം ഒന്ന് കൂടി കൂടി….

 

 

ഹരി നനന്റെ നെഞ്ചിൽ തല ഉരുട്ടി ഉരുട്ടി കളിക്കുകയാണ്..

എന്റെ ഹരി ഒന്ന് മാറിക്കെ എനിക്കൊന്ന് കുളിച്ചു റെഡി ആകണം അല്ലെങ്കിൽ ട്രെയിൻ മിസ്സാവും..

ട്രൈനോ നന്ദൻ എവിടെ പോകുന്നു…

മുഖം ചുള്ക്കികൊണ്ടാണ് ചോദിക്കുന്നത് തന്നെ..
അത് കണ്ടപ്പോൾ നന്ദന് ചിരി ആണ് വന്നത്..

 

എനിക്ക് മീറ്റിംഗ് ന് പോയെ പറ്റുള്ളൂ ഒഴിവാക്കാൻ ഒരുപാട് നോക്കി പക്ഷെ പറ്റിയില്ല..

ഞാൻ വിടൂല പറഞ്ഞു കൊണ്ട് അവൾ നന്ദനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി..

നന്ദൻ അവളെ പിടിച്ചു നേരെ നിർത്തി…
കരയുന്നത് ആദ്യം ആയിട്ട് കാണുകയാ…

എല്ലാ പെൺകുട്ടികളും കല്യാണത്തിന് എങ്കിലും കരയും ഈ സാധനത്തിന് അന്ന് വേറെ എന്തൊക്കയൊ ഒപ്പിക്കാനുള്ള തിരക്കിൽ അല്ലായിരുന്നോ..

നന്ദൻ ഒന്നും പറയുന്നില്ല എന്ന് കണ്ടതും അവൾ അവനെ നോക്കി..

അവൻ ചിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സങ്കടം മാറി ദേഷ്യം വരാൻ തുടങ്ങി. ഇതുവരെ സെന്റി അടിച്ചു നിന്നവളുടെ മാറ്റം കണ്ടിട്ട് അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി..

പോ അവിടെന്ന് ഞാൻ മിണ്ടൂല പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നിന്നു..

ദേ ആ കിച്ചു ഏട്ടൻ എങ്ങാനും കണ്ടാൽ നിന്റെ മാനം കപ്പല് കയറും..

കിച്ചു വിന്റെ പേര് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു ചിരി വന്നു..

അവൻ വേഗം ഫ്രഷ് ആവാൻ പോയി അല്ലെങ്കിൽ ട്രെയിൻ മിസ്സാവും…

നന്ദൻ ഡ്രസ്സ്‌ മാറുമ്പോഴും പാക്ക് ചെയ്യുമ്പോഴും ഹരി ഒന്നും മിണ്ടിയിരുന്നില്ല…
പോകാൻ നേരം അവളുടെ മുഖം നിറയെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു കൊണ്ടാണ് അവൻ യാത്ര പറഞ്ഞത്.. ഹരി ഒന്നും പറയുക പോലും ചെയ്യാൻ കഴിയാതെ നിൽക്കുക ആയിരുന്നു. മുന്നേ അറിഞ്ഞിരുന്നുവെങ്കിൽ വീട്ടിൽ പോയി നിൽക്കാമായിരുന്നു എന്നവൾക്ക് തോന്നി…

നന്ദൻ ഒറ്റക്ക് ആകും വിചാരിച്ചു അവരുടെ അടുത്ത് പോയി വരിക മാത്രമാണ് ചെയ്യാറ് അതിലവർക്ക് പരാതിയും ഉണ്ട് ഇന്നത് തീർക്കാമായിരുന്നു..

ഹരീ.

നന്ദന്റെ നീട്ടി യുള്ള വിളി കേട്ടപ്പോൾ അവൾ വേഗത്തിൽ താഴേക്കു ഇറങ്ങി..

ഞാൻ ഇപ്പൊ ചായ എടുക്കാമെന്ന് പറഞ്ഞപ്പോൾ സമയമില്ല ഏട്ടത്തി പറഞ്ഞു കൊണ്ടവൻ എല്ലാവരെയും ഒന്ന് നോക്കി വണ്ടിയും എടുത്തു പോയി..

8 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. സൂര്യൻ

    വായിക്കാൻ രസമുണ്ട്

  3. Polichu ??

  4. Kollam nannayittund

  5. ❤❤❤

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. Super

Comments are closed.