ഹരിനന്ദനം.15 [Ibrahim] 176

അന്ന് ഹരി ക്ക് മനസ്സിൽ ഒരു സന്തോഷം ഇല്ലാത്ത ദിവസം ആയിരുന്നു…

എന്തൊക്കെയൊ ഒരു വല്ലായ്മ തോന്നി. അർച്ചന ക്ക് ഡേറ്റ് അടുക്കാനായത് കൊണ്ടാവും എന്നു കരുതി അവൾ. അർച്ചന യെ കാണുമ്പോൾ ശരിക്കും ശ്വാസം മുട്ടുന്നത് ഹരി ക്ക് ആയിരുന്നു. അർച്ചന യെ കൊണ്ട് അവൾ കൂടുതൽ ജോലി ഒന്നും ചെയ്യിക്കാറില്ലായിരുന്നു…

എന്നാലും സോഫയിൽ അവൾ ഇരിക്കുമ്പോൾ അവളുടെ മടിയിൽ കിടന്നു കൊണ്ട് കുഞ്ഞിനെ ഉമ്മ കൊടുക്കലും സംസാരിക്കലുമാണ് ഹരി യുടെ മെയിൻ പരിപാടി.

അമ്മയുടെ കാലിന്റ പ്ലാസ്റ്റർ ഒക്കെ വെട്ടിയത് കൊണ്ട് അമ്മ ഉണ്ടാവും അടുക്കളയിൽ. പുറത്തുള്ള പണിക്കു ഒരു ചേച്ചി ഇടവിട്ട് ദിവസങ്ങളിൽ വരും ഹരിക്ക് അത്രയും മടി ആണ് മുറ്റം തൂക്കാൻ ഒക്കെ. ഇനി ഇപ്പൊ അതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട വിചാരിച്ചു നന്ദൻ തന്നെ ആണ് അവർക്ക് പൈസ കൊടുക്കുന്നത്..

 

അർച്ചന അടുത്ത് വന്നിട്ടും ഹരി അറിഞ്ഞില്ലായിരുന്നു
.
നീ എന്താ ആലോചിക്കുന്നത്

ഏഹ് എന്താ ചേച്ചി

നീ ഇവിടെ ഒന്നും അല്ലെ ഹരി എന്ത് പറ്റി

ഏയ്‌ ഒന്നുല്ല ചേച്ചി ആകെ ഒരു ഉഷാർ ഇല്ലാത്ത പോലെ..

മ്മ് എനിക്കും ഒരു വല്ലായ്മ. വലിയച്ഛന് എന്തോ പറ്റിന്ന് അച്ഛൻ പോയിരിക്കുവാ..

ഏഹ് എന്താ പറ്റിയ അച്ഛൻ മാത്രേ പോയുള്ളു…

അച്ഛൻ പോയിട്ട് വരാമെന്നു പറഞ്ഞു..

അതായിരിക്കും എനിക്ക് എന്തോ ഒരു വിഷമം..

അതൊന്നും സാരമില്ല നീ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാതെ വന്നേ പറഞ്ഞു കൊണ്ട് അർച്ചന അവളെയും കൂട്ടി മുറ്റത്തൊക്കെ ഒന്ന് നടന്നു..

ഹരി ക്ക് വല്ല വിശേഷവും ഉണ്ടായിട്ടാണോ ഇങ്ങനെ എന്ന് അർച്ചന ഓർക്കാതിരുന്നില്ല. അവളോട്‌ ചോദിച്ചാൽ അതൊന്നും ഇല്ലെങ്കിൽ അവൾക്ക് വിഷമം ആകുമല്ലോ വിചാരിച്ചു അവൾ ചോദിക്കാൻ നിന്നില്ല. വേറെ എന്തെങ്കിലും കാര്യം പറയുന്ന കൂട്ടത്തിൽ ചോദിക്കാമെന്ന് വെച്ചു..

കുറച്ചു സമയം ചുറ്റി തിരിഞ്ഞപ്പോഴേക്കും നന്ദൻ വന്നു. വരാനുള്ള സമയം ആയില്ലല്ലോ വിചാരിച്ചു നിൽകുമ്പോൾ നന്ദൻ ഇന്ന് നേരത്തെ ആണല്ലോ എന്ന് അർച്ചന പറയുകയും ചെയ്തു..

നന്ദനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു കരയാൻ ആണ് തോന്നിയത്..

പീരീഡ് ആകുമ്പോൾ ഒന്നും തനിക്ക് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലലോ എന്നവൾ ഓർക്കുക കൂടി ചെയ്തു…

എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ടാണ് നന്ദൻ അവരുടെ അടുത്തേക്ക് ചെന്നത് തന്നെ..

ഏയ്‌ ഒന്നുല്ല ഞങ്ങൾ ചുമ്മാ ഒന്ന് നടക്കാൻ..

നീ ഇവളെയും കൊണ്ട് ചെല്ല് ഞാൻ അപ്പോഴേക്കും ചായ എടുത്തു വെക്കാം എന്ന് പറഞ്ഞു കൊണ്ട് അർച്ചന കയറി പോകാൻ ഒരുങ്ങി..

8 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. സൂര്യൻ

    വായിക്കാൻ രസമുണ്ട്

  3. Polichu ??

  4. Kollam nannayittund

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. Super

Comments are closed.