ഹരിനന്ദനം.15
Author :Ibrahim
കിച്ചു പോയിട്ട് കുറെ സമയമായിട്ടും കാണാതെ വന്നപ്പോൾ അവരെല്ലാവരും ചായ കുടിക്കാൻ തുടങ്ങി. അച്ഛൻ വരുന്നത് കാത്തിരുന്ന ഹരി ഇന്ന് അതൊന്നും കാത്തിരിക്കാൻ ക്ഷമ കാണിച്ചില്ല…
കാരണം മറ്റൊന്നുമല്ല നല്ല മൊരിഞ്ഞ പഴം പൊരി ഉണ്ടാക്കിയിട്ടുണ്ട് അർച്ചന…
മാവ് ഉണ്ടാക്കിയതൊക്കെ അമ്മയാണ്. പഴം നുറുക്കി ഇട്ടത് ഹരി യും…അർച്ചന അതൊന്നു പൊരിച്ചു കോരുക മാത്രമാണ് ചെയ്തത്….
അത് ഉണ്ടാക്കിയപ്പോൾ തുടങ്ങിയതാണ് ഹരി ചായ കുടിക്കാം എന്നും പറഞ്ഞു കൊണ്ട്. കിച്ചു വരട്ടെ പറഞ്ഞു കാത്തു നില്കുകയായിരുന്നു…
ഇനിയും കാത്തു നില്കാൻ വയ്യെന്ന് പറഞ്ഞു കൊണ്ട് അവൾ ചായ ഉണ്ടാകാൻ പോയി..
അവള് ഉണ്ടാക്കുന്ന ചായ വായിൽ വെക്കാൻ കൊള്ളില്ല എന്ന് അവൾ തന്നെ പറഞ്ഞു പുകഴ്ത്തിയത് കൊണ്ട് അർച്ചന വേഗം തന്നെ ചായ ഇടാനായി പോയി..
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കിച്ചു വന്നത്..
അവിടെ തന്നെ അവനെ നോക്കി ചായ കുടി തുടർന്നു ഹരി..
ഇങ്ങോട്ട് വാടീ ന്നു പറഞ്ഞു കൊണ്ട് അവൻ വിളിച്ചപ്പോൾ ആണ് അവൾ പുറത്ത് ഇറങ്ങിയത്..
ഡിക്കി തുറന്നപ്പോൾ ആണ് പുതിയ വാഷിംഗ് മെഷീൻ അവൾ കണ്ടത്..
ചിരിച്ചു കൊണ്ടാണ് അത് എടുക്കാൻ അവൾ കൂടിയത്..
അത് കൊണ്ട് വെച്ചപ്പോൾ അമ്മ പറഞ്ഞത് കേട്ടു…
മുമ്പ് കേടായപ്പോഴും ഇവനെ കൊണ്ട് അലക്കിച്ചാൽ മതിയായിരുന്നു എന്നാ ഞാൻ അച്ഛനെ കൊണ്ട് വാങ്ങിക്കണ്ടായിരുന്നു എന്ന്..
കിച്ചു അത് കേൾക്കാത്ത മട്ടിൽ അവിടെ ഇരുന്നു ചായ കുടിക്കാൻ തുടങ്ങി..
പിറ്റേന്ന് രാവിലെ തന്നെ ഒരുങ്ങി ഇറങ്ങി വരുന്ന കിച്ചു വിനെ ആണ് എല്ലാവരും കാണുന്നത്…
ഏട്ടത്തിയുടെ പ്രസവം കഴിയുന്നത് വരെ ഏട്ടൻ ലീവിൽ ആണെന്ന് പറഞ്ഞിട്ട്..
മ്മ് ലീവെടുത്തു വീട്ടിൽ ഇരുന്നാൽ എന്റെ കൊച്ചിന് അച്ഛൻ ഇല്ലാതായിപ്പോകുമെടാ
പണി എടുപ്പിച്ചു കൊല്ലും നിന്റെ ഭാര്യ
ഒന്നും അറിയില്ലെങ്കിലും മറ്റുള്ളവരെ കൊണ്ട് പണി എടുപ്പിക്കാൻ അവൾക്ക് നന്നായി അറിയാം
അതുകൊണ്ട് ഞാൻ ലീവ് ക്യാൻസൽ ചെയ്തു..
ഏട്ടൻ വീട്ടിൽ ആണുങ്ങൾ ആരും ഉണ്ടാവില്ല പറഞ്ഞിട്ടല്ലേ ലീവ് എടുത്തത്. ഇവിടെ യും ആരും ഇല്ലല്ലോ..
ഹയ്യോ പ്രത്യേകിച്ച് ആണുങ്ങളുടെ ഒരു ആവശ്യവുമില്ല നിന്റെ അനിയത്തി ഇങ്ങനെ ഉരുക്കു പോലെ നിൽകുമ്പോൾ. അതുകൊണ്ട് ആ കാര്യത്തിൽ എനിക്ക് പേടി ഇല്ല. ഇനി ഇപ്പൊ നിനക്ക് എന്തെങ്കിലും വയ്യായ്ക വന്നാലും ബംഗാളികളെ വിളിച്ചു കൊണ്ട് നിന്നെ തലയിൽ എടുപ്പിച്ച് അവൾ ഹോസ്പിറ്റലിൽ എത്തിക്കും…
അതും പറഞ്ഞു കൊണ്ട് കിച്ചു ഭക്ഷണം കഴിച്ചു ഓഫിസിൽ പോയി..
ദിവസങ്ങൾ കടന്നു പോയി..
അർച്ചന ഹോസ്പിറ്റലിൽ പോകുന്നത് കിച്ചു വിന്റെ വീട്ടിൽ നിന്നാണെന്ന് തീരുമാനം എടുത്തു. അവളുടെ അച്ഛനും അമ്മയും എതിർത്തുവെങ്കിലും അവളുടെ വാശിക്ക് മുന്നിൽ മുട്ട് മടക്കി..
അവളുടെ അച്ഛനും അമ്മയും ഏട്ടനും പിന്നെ ഹരി യുടെ അമ്മയും അച്ഛനും ഇടക്ക് വരാറുണ്ട്..
മകളെ നന്നാക്കാൻ കല്യാണം കഴിപ്പിച്ചു വിട്ടിട്ട് അവളുടെ താളത്തിനൊത്തു തുള്ളുന്ന വീട്ടുകാർ ആണെന്ന് ഹരി യുടെ അമ്മ ഇടക്ക് പറയാറുണ്ട്. നന്ദൻ ഓകെ പക്ഷെ അവന്റെ അമ്മയെ എങ്ങനെ അവൾ കുപ്പിയിൽ ആക്കി എന്നത് അവർക്ക് മനസിലായില്ല..
♥️♥️♥️♥️
വായിക്കാൻ രസമുണ്ട്
Polichu ??
Super?
Kollam nannayittund
❤❤❤
❤️❤️❤️
Super