ഹരിനന്ദനം.10 [Ibrahim] 238

രാത്രി സമയം കുറെ ആയിട്ടും അകത്തേക്ക് കയറാത്ത മകളെ ഒരല്പം ദേഷ്യത്തിൽ തന്നെ ആണ് ഗംഗ വിളിച്ചത്..

 

ഹാ അവൾ അവിടെ നിന്നോട്ടെ ന്നെ.

 

എന്തിനു.

അവൻ വരില്ല പറഞ്ഞത് ഞാനും കൂടി കേട്ടതല്ലേ പിന്നെ എന്തിനാ അവൾ..

പറഞ്ഞു മുഴുവൻ ആക്കുന്നതിന് മുമ്പ് തന്നെ ഗേറ്റ് കടന്നു കൊണ്ട് വണ്ടി മുറ്റത്തെക്ക് എത്തിയിരുന്നു.
വണ്ടിയുടെ ലൈറ്റിൽ അവൻ കണ്ടു ഹരിയെ.. അവളെ കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത സന്തോഷം തോന്നി. വരില്ല പറഞ്ഞിട്ടും തനിക് വേണ്ടി കാത്തിരിക്കുന്നവൾ..

വരേണ്ട വിചാരിച്ചതാണ് പിന്നെ വീട്ടിൽ നില്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അമ്മ ഒന്നും മിണ്ടാതെ തന്നെ കണ്ടപ്പോൾ എഴുന്നേറ്റു പോയി. റൂമിൽ കയറി ഫ്രഷ് ആയിട്ട് കുറച്ചു സമയം കിടന്നു. താഴെ ചെന്നപ്പോൾ അമ്മയെ അവിടെ ഒന്നും കണ്ടില്ല ഇന്നലെ ഹരി യുടെ വീട്ടിൽ പോയതിനുള്ള പ്രധിഷേധം ആവാനും ചാൻസ് ഉണ്ട്. പിന്നെ അവിടെ നില്കാൻ തോന്നിയില്ല ഇറങ്ങി പോന്നു.

നന്ദൻ മനസ്സിൽ വരാനുണ്ടായ സാഹചര്യം ഓർത്തു കൊണ്ട് വണ്ടി സൈഡിൽ നിർത്തി ഹരി ക്ക് വേണ്ടി വാങ്ങിയ ഫ്രൂട്സ് ഒക്കെ വണ്ടിയിൽ നിന്നെടുത്തു..

അവളുടെ നേർക്ക് നീട്ടുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ തോന്നിപ്പോയി അവനു. അതുപോലെ ഉള്ള ഒരു ഡ്രെസും ആണ് ഇട്ടത്..

അവന്റെ കയ്യിൽ തൂങ്ങി വരുന്ന മകളെ കണ്ടപ്പോൾ അവരുടെ രണ്ടു പേരുടെയും മനസ് ഒരുപോലെ നിറഞ്ഞു.

നന്ദൻ കൊണ്ട് വന്നതൊക്കെ ഒരു പ്ലേറ്റിൽ ആക്കി അവൾ ടേബിളിൽ വെച്ചു. അവർ ഭക്ഷണം കഴിക്കാൻ തുടങ്ങിയതേ ഉള്ളായിരുന്നു അതുകൊണ്ട് അവനെയും കൂടെ ഇരുത്തി…

കുറെ ഒന്നും ഇല്ലെങ്കിലും വന്നാലോ വിചാരിച്ചു കുറച്ചു ഐറ്റംസ് ഒക്കെ ഗംഗ തയാറാക്കി വെച്ചിട്ടുണ്ടായിരുന്നു…

ഗംഗ വിളമ്പി കൊടുത്തു മാറി നിന്നപ്പോൾ ഇനി ഭക്ഷണം തികയാതെ വരുമോ എന്നോർത്തിട്ടാണോ അവരു മാറി നിൽക്കുന്ന എന്നോർത്ത് അവൻ ഹരിയോട് പറഞ്ഞിട്ടാണ് അവരെയും കൂടെ ഇരുത്തിയത്..

മകനെ പോലെ ഉള്ള ഒരു മരുമകൻ അതെല്ലാവരുടെയും സ്വപ്നം തന്നെ ആണ്….

 

ഹരി നന്ദൻ കൊണ്ട് വന്നത് കഴിക്കുകയാണ്. അവൾക്കുള്ള പ്ലേറ്റ് എടുത്തിട്ടില്ല എന്ന് നന്ദൻ ശ്രദ്ധിച്ചു.
ഗംഗ ക്ക് മകൾക്ക് വാരി കൊടുക്കാൻ എന്തോ മടി തോന്നി. ഇന്നലെ ഉണ്ടായിരുന്നുവെങ്കിലും അവർ കഴിക്കുന്ന സമയത്ത് കഴിക്കാൻ വരാത്തത് കൊണ്ട് വാരി കൊടുത്തില്ലായിരുന്നു. ഹരി പോയപ്പോൾ അതൊക്കെ വല്ലാതെ മിസ്സ്‌ ചെയ്തത് ആയിരുന്നു എന്നിട്ടും അവന്റെ മുന്നിൽ അവൾക്ക് വാരി കൊടുക്കാൻ ഒരു ചമ്മല് പോലെ തോന്നി. ഗംഗ ആലോചിച്ചു നിൽക്കുമ്പോഴേക്കും ഹരി കൃഷ്ണൻ ആദ്യത്തെ ഉരുള തന്നെ വായിലേക്ക് വെച്ച് കൊടുത്തിരുന്നു..

പിന്നെ ആണ് നന്ദൻ ഇരിക്കുന്നത് കണ്ടത്. ചിരിയോടെ അവന്റെ ആദ്യ ഉരുളയും അവൾക്ക് നേരെ നീട്ടിയപ്പോൾ എല്ലാവരുടെയും ആശങ്ക അകന്നു പോയിരുന്നു..

……,

നന്ദന് ലീവായിരുന്നത് കൊണ്ട് തന്നെ രാവിലെ പത്തു മണി ആയപ്പോൾ ആണ് രണ്ടാളും എഴുന്നേറ്റത് തന്നെ…

അല്ലെങ്കിലും ഭാര്യ യെയും കെട്ടിപ്പിടിച്ചു കൊണ്ട് കൊതി തീരെ കിടക്കാൻ പറ്റുന്നത് ഭാര്യവീട്ടിൽ വരുമ്പോൾ മാത്രമാണല്ലോ…

എഴുന്നേറ്റു ഭക്ഷണം കഴിച് രണ്ടാളും പുറത്തേക്കിറങ്ങി. ഒരു സിനിമ ഒക്കെ കണ്ടു പുറത്ത് നിന്ന് ഉച്ചക്ക് ഒരു ബിരിയാണി ഒക്കെ തട്ടി ബീച്ചിൽ ക്ക് പോയി..

22 Comments

  1. നിധീഷ്

    ഇത്രയും സിമ്പിൾ ആയി പ്രോബ്ലം സോൾവ് ചെയ്ത ആളെ കുറിച്ച് ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല… ???

  2. സൂര്യൻ

    ??

    1. ഇബ്രാഹിം

      ??

  3. ഭാര്യക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കണം അല്ലെങ്കിൽ അവൾ ഭദ്രകാളി ആകും. പിന്നെ ജീവിതം കോഞ്ഞാട്ട ആകും. അതു സാമ്പത്തികമായാലും സ്നേഹം ആയാലും അവർക്കു കിട്ടുന്നതിന് കണക്കു അവർ വയ്ക്കും. കൊടുക്കുന്ന നമ്മളുടെ കയ്യിൽ ഒരു കണക്കും കാണുകയും ഇല്ല. അവസാനം നിങ്ങൾ എന്ത് തന്നു എന്ന ചോദ്യവും വരും.

    1. ഇബ്രാഹിം

      ???

  4. ഭാര്യ യെയും കെട്ടിപ്പിടിച്ചു കൊണ്ട് കൊതി തീരെ കിടക്കാൻ പറ്റുന്നത് ഭാര്യവീട്ടിൽ വരുമ്പോൾ മാത്രമാണല്ലോ…
    100% ശെരിയാണ് ??

    1. ഇബ്രാഹിം

      ?

  5. ഇബ്രാഹിം

    ???

  6. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  7. Bro nannayitt und punne imotanal okk nannayi ❣️❣️❣️❣️

    1. ഇബ്രാഹിം

      Thanks?

  8. Man with Two Hearts

    അത്രെയേ ഉള്ളു. അടുത്ത ആളെ ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ നമ്മുടെ ഒക്കെ ഇടയിലുള്ള ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാക്കാം ?
    എന്തായാലും ഈ പാർട്ടും കൊള്ളാമായിരുന്നു bro

    എല്ലാ പ്രാവശ്യത്തെയും പോലെ വീണ്ടും waiting for അടുത്ത ഭാഗം ?

    1. ഇബ്രാഹിം

      പിന്നല്ല ?

  9. വ്യത്യസ്ത രീതിയിൽ ഉള്ളൊരു problem solving ?❤️

    1. ഇബ്രാഹിം

      Ya ya ?

  10. Kollam nannayittund

    1. ഇബ്രാഹിം

      Thanks?

  11. °~?അശ്വിൻ?~°

    ❤️❤️❤️

    1. °~?അശ്വിൻ?~°

      Waiting aarunnu

      1. ഇബ്രാഹിം

        Thanks ??

Comments are closed.