മോനെ ഹരിത അവൾ അറിയാതെ അമ്മ നിന്ന് വിക്കാൻ തുടങ്ങി.
സാരമില്ല അമ്മേ എന്നിട്ടു എവിടെ പോയി അമ്മയുടെ ഹരിക്കുട്ടൻ.
വന്നപ്പോൾ തൊട്ട് കയറി കിടക്കുന്നതാ എത്ര വിളിച്ചിട്ടും തുറക്കുന്നില്ല..
വാതിൽ തുറക്കുന്നില്ല പറഞ്ഞപ്പോൾ നന്ദൻ ഒന്ന് ഞെട്ടി എങ്കിലും അവിവേകം ഒന്നും അവൾ കാണിക്കില്ല എന്ന് അവന് ഉറപ്പായിരുന്നു..
അങ്ങനെ അവൾ മറിക്കാൻ ഒക്കെ നോക്കുകയാണെങ്കിൽ തന്റെ അമ്മയെ കൂടി എങ്കിലും കൊണ്ട് പോകും അതോർത്തപ്പോൾ അവൻ അറിയാതെ ചിരിച്ചു പോയി. പിന്നെ ഡോറിൽ തട്ടി.
ആദ്യം ഒന്നും പ്രതികരണം ഇല്ലായിരുന്നു പക്ഷെ രണ്ടാമത്തെ വട്ടം എന്താ ചോദിച്ചു കൊണ്ട് വാതിൽ തുറക്കപ്പെട്ടു..
മുന്നിൽ നിൽക്കുന്ന ആൾക്ക് ഹരി യുടെ രൂപം പോലുമില്ലായിരുന്നു. മുഖം ആകെ വീർത്തു കെട്ടി കണ്ണൊക്കെ കുഴിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് തന്നെ അവളാകെ കോലം കെട്ടത് പോലെ തോന്നിപ്പോയി നന്ദന്. മുടിയുടെ കോലം കണ്ടാൽ അറിയാം തലയിട്ട് ബെഡിൽ ഉരക്കുകയായിരുന്നു എന്ന്..
അവൾ നന്ദനെ കണ്ടപ്പോൾ റൂമിലേക്ക് തന്നെ കയറിപ്പോയി.
നന്ദൻ അവളുടെ പുറകിൽ കൂടി പോയി ഹരീ ന്ന് വിളിച്ചു കൊണ്ട് ഷോൾഡറിൽ പിടിച്ചപ്പോൾ അലറി കരഞ്ഞു കൊണ്ടാണ് അവൾ അവന്റെ ദേഹത്തേക്ക് വീണത്. ഒന്ന് അന്തിച്ചു പോയെങ്കിലും അവൻ അവളുടെ തലയിൽ തലോടി ക്കൊണ്ട് ആശ്വസിപ്പിക്കാൻ തുടങ്ങി. കരച്ചിലിന്റെ ശക്തി കുറഞ്ഞതും അവളെ ബെഡിൽ ഇരുത്തി മുടി ഒന്നാകെ മുകളിലേക്ക് കെട്ടാൻ നോക്കി. പക്ഷെ അവന് കഴിഞ്ഞില്ല. ആകെ ഉള്ളത് ഇച്ചിരി മുടി അതക്കെ ചുരുണ്ടു കൂടി കിടക്കുന്നത് കൊണ്ട് അവന് അതൊന്നും സാധിച്ചില്ലായിരുന്നു..
ഇതെങ്ങനാ ഡി ഒന്ന് കെട്ടി വെക്കുന്നത് ചോദിച്ചപ്പോൾ അവൾ ചീപ്പ് എടുത്തു ചീകി. അവൻ മുകളിൽ ആക്കി കെട്ടി കൊടുത്തു. കുഞ്ചി പോലെ ഉള്ള തുമ്പിൽ അവൻ പതിയെ വിടർത്തി ഇടുന്നത് പോലെ കാണിച്ചു..
ഹരി നന്ദന്റെ വയറിലേക്ക് മുഖം വെച്ച് കൊണ്ട് ഇരിക്കാൻ തുടങ്ങിയപ്പോൾ അവൻ അവളെ ബാത്‌റൂമിലേക്ക് പറഞ്ഞു വിട്ടു….
അച്ഛൻ ഒരു പ്ലേറ്റിൽ ഫ്രൂട്സും കേക്കും ഒക്കെ ആയിട്ട് വന്നു. മോൻ ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞിട്ടാണ് ഇതൊക്കെ കൊണ്ട് വന്നതെന്ന് പറഞ്ഞു കൊണ്ട് ഒരു കപ്പിൽ എന്തോ കലക്കിയതും ആയിട്ട് അമ്മയും വന്നു..
അയ്യോ അമ്മേ എനിക്ക് ഒന്നും വേണ്ട നിങ്ങൾ പോയി കിടന്നോ..
മോൻ കഴിക്കണം എന്നാലേ അവളും കഴിക്കൂ. ഈ പാല് മോനും കുടിക്കണം അവളെ ക്കൊണ്ട് കുടിപ്പിക്കുകയും വേണമെന്ന് പറഞ്ഞു കൊണ്ട് കയ്യിൽ ഉള്ളതൊക്കെ അവർ അവിടെ വെച്ചിട്ടു പോയി.
ഹരിക്ക് വേണ്ടി താൻ ഒന്നും വാങ്ങിയില്ലല്ലോ എന്നോർത്തപ്പോൾ അവന് വിഷമം തോന്നി..
ഹരിയോട് അതൊക്കെ കഴിക്കാൻ പറഞ്ഞപ്പോൾ വേണ്ട വിശപ്പില്ല എന്നൊക്കെ പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും കഴിക്കാൻ പറഞ്ഞു നന്ദൻ നിർബന്ധം പിടിച്ചപ്പോൾ അവൾ നല്ല കുട്ടി ആയി ഒക്കെ കഴിക്കാൻ തുടങ്ങി…
രാവിലെ നന്ദൻ ആണ് ആദ്യം എഴുന്നേറ്റത്. ചേർന്ന് കിടക്കുന്ന ഹരിയുടെ നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചിട്ട് എഴുന്നെല്കാൻ നോക്കിയതും ഹരി അവനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് കിടന്നു..
എടീ എനിക്ക് ഓഫിസിൽ പോകേണ്ടതാണ് പറഞ്ഞു കൊണ്ട് ഒന്നും കൂടി നന്ദൻ അവളെ അമർത്തിപിടിച്ചു…
നന്ദൻ ഓഫിസിൽ പോകുമ്പോൾ ഹരിയെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു. നാളെ ഓഫിസ് ലീവായത് കൊണ്ട് നാളെ വരാമെന്നു പറഞ്ഞു പോയി..
നാളെ വരൂ പറഞ്ഞുവെങ്കിലും വൈകുന്നേരം മുതൽ നന്ദനെയും നോക്കി ഇരിക്കുകയാണ് ഹരി.
ഇത്രയും സിമ്പിൾ ആയി പ്രോബ്ലം സോൾവ് ചെയ്ത ആളെ കുറിച്ച് ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല… ???
??
??
ഭാര്യക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കണം അല്ലെങ്കിൽ അവൾ ഭദ്രകാളി ആകും. പിന്നെ ജീവിതം കോഞ്ഞാട്ട ആകും. അതു സാമ്പത്തികമായാലും സ്നേഹം ആയാലും അവർക്കു കിട്ടുന്നതിന് കണക്കു അവർ വയ്ക്കും. കൊടുക്കുന്ന നമ്മളുടെ കയ്യിൽ ഒരു കണക്കും കാണുകയും ഇല്ല. അവസാനം നിങ്ങൾ എന്ത് തന്നു എന്ന ചോദ്യവും വരും.
???
ഭാര്യ യെയും കെട്ടിപ്പിടിച്ചു കൊണ്ട് കൊതി തീരെ കിടക്കാൻ പറ്റുന്നത് ഭാര്യവീട്ടിൽ വരുമ്പോൾ മാത്രമാണല്ലോ…
100% ശെരിയാണ് ??
?
?
???
❤❤❤❤❤
♥️♥️♥️
Bro nannayitt und punne imotanal okk nannayi ❣️❣️❣️❣️
Thanks?
അത്രെയേ ഉള്ളു. അടുത്ത ആളെ ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ നമ്മുടെ ഒക്കെ ഇടയിലുള്ള ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാക്കാം ?
എന്തായാലും ഈ പാർട്ടും കൊള്ളാമായിരുന്നു bro
എല്ലാ പ്രാവശ്യത്തെയും പോലെ വീണ്ടും waiting for അടുത്ത ഭാഗം ?
പിന്നല്ല ?
വ്യത്യസ്ത രീതിയിൽ ഉള്ളൊരു problem solving ?❤️
Ya ya ?
Kollam nannayittund
Thanks?
❤️❤️❤️
Waiting aarunnu
Thanks ??