സ്നേഹത്തിന്റെ അർത്ഥം [രുദ്ര] 103

എന്നാണ് തന്നോടുള്ള എന്റെ പ്രണയം തുടങ്ങിയതെന്ന് എനിക്ക് തന്നെ ഓർമയില്ല… ഒരുപക്ഷെ അതിന് എന്റെ പ്രായത്തോളം കാലപ്പഴക്കമുണ്ടാകും…. ഒരിക്കലും ത
ന്റെ കണ്ണ് നിറയുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല… പക്ഷെ ഞാൻ കാരണം തന്റെ കണ്ണുകൾ നിറഞ്ഞു…. ആ കണ്ണുനീർ ഇന്നും എന്റെ ഉറക്കം കെടുത്തുന്നു… തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും എന്നേ ഭർത്താവായി കാണാൻ സാധിക്കില്ലെന്നും പറഞ്ഞിട്ടുണ്ടെങ്കിലും എന്നെങ്കിലും എന്നെ മനസിലാക്കൻ തനി

ക്ക് സാധിക്കുമെന്നുള്ള എന്റെ വിശ്വാസമാണ് ഒറ്റപെട്ടു പോയപ്പോളും എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്…. എന്നാൽ ഇന്ന്…..
ചെയ്തത് തെറ്റാണെന്ന് അറിയാം … മറ്റൊരാളുടെ സ്വകാര്യത ചൂഴ്ന്നു നോക്കാനുള്ള താല്പര്യം കൊണ്ടല്ല… പക്ഷെ ഇന്ന് താൻ ലോക്ക് ചെയ്യാതെ വാട്സ്ആപ്പ് ഓണാക്കി ഫോൺ റൂമിൽ വച്ചിട്ടുണ്ട് പോയപ്പോൾ ഞാൻ അത് എടുത്തു നോക്കിയിരുന്നു….തന്റെ കാമുകനുമായുള്ള ചാറ്റ് ഞാൻ കണ്ടു…. അതിൽ ഉണ്ടായിരുന്ന മെസ്സേജിന് എന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കാനുള്ള കരുത്തുണ്ടായിരുന്നു…. ഞാൻ നിനക്ക് വിഷം വാങ്ങി തരാം.. അത് നിന്റെ ഭർത്താവിന് കൊടുത്ത് കൊന്നുകള… നമ്മുക്ക് അയാളുടെ സ്വത്തുകൊണ്ട് സുഖമായി ജീവിക്കാമെന്നുള്ള അവന്റെ മെസ്സേജ്…. അതിനുള്ള തന്റെ മൗനം…. ആ മൗനം ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന എനിക്ക് തന്നു….

ചതിക്ക് മറുപടി മരണമാണെന്നാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്…. പക്ഷെ തന്നെ കൊല്ലാൻ എനിക്കാവില്ലല്ലോ… അവസാനം ഞാൻ തീരുമാനത്തിൽ എത്തി…. എനിക്ക് ഒരിക്കലും തന്നെ കൊല്ലാൻ പോയിട്ട് ഉപദ്രവിക്കാൻ പോലും കഴിയില്ല… പക്ഷെ തനിക്കുവേണ്ടി മരിക്കാൻ എനിക്ക് സാധിക്കും… എന്റെ രക്തം ഒരിക്കലും തന്റെ കൈകളിൽ പറ്റരുത്… അതിന് ഈ തീരുമാനം തന്നെയാണ് ശെരി…. താൻ ഈ ലെറ്റർ വായിച്ചു തീരുമ്പോളേക്കും ഞാൻ ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാകും…. ഞാൻ ചിലപ്പോൾ സ്വാർത്ഥനാകാം… പക്ഷെ എന്റെ പ്രണയം സത്യമായിരുന്നു…. അടുത്ത ജന്മത്തിലെങ്കിലും എന്റെ സ്വന്തമാകുമെന്ന പ്രേതീക്ഷയോടെ….
താൻ വെറുക്കുന്ന തന്റെ ഭർത്താവ്… ”

ലെറ്റർ വായിച്ചു തീർന്നതും വര്ണക്കടലാസുകൾ വാരിയെറിഞ്ഞ് ലെറ്ററും ചുരുട്ടി പിടിച്ചവൾ ഡൈനിങ്ങ് റൂമിലേക്ക് ഓടി… അവിടെ അവളെ കാത്ത് അവൻ ഉണ്ടായിരുന്നു…. സെറ്റിയിൽ തലയും ചാരി ജീവനറ്റ് കിടക്കുമ്പോളും അവന്റെ മുഖത്ത് നിർവൃതിയുടെ ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു….
അവൻ വിഷം ഒഴിച്ച് കഴിച്ച ഭക്ഷണത്തിന്റെ ബാക്കി പ്ലേറ്റിൽ ടേബിളിൽ തന്നെയിരുന്നു….

കുറേ നേരം ഭ്രാന്തിയെപ്പോലെ വായിട്ടവൾ നിലവിളിച്ചു…. അവന്റെ കാലുകളിൽ താങ്ങി നിലത്തിരുന്ന് കരഞ്ഞു… അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൾ എഴുന്നേറ്റു…

അവൻ ബാക്കി വച്ച വിഷം ചേർത്ത ഭക്ഷണം നിർവൃതിയോടെ കഴിച്ചശേഷം അവന്റെ മൂർദ്ധാവിൽ ചുംബിച്ച് അവന്റെ നെഞ്ചിൽ തലചായ്ച്ച് അവൾ കിടന്നു…

അപ്പോൾ മൊബൈൽ ഫോണിൽ അവൾ തന്റെ കാമുകന് രാവിലെ അയച്ചിരുന്ന മെസേജ് അവളുടെ ഉള്ളിൽ തെളിഞ്ഞു വന്നു …

” ഞാൻ നിന്നോട് എന്നെ ശല്യപെടുത്തരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്… എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യനാണ് എന്റെ ഭർത്താവ്… ഈ ലോകത്തിൽ ഒന്നിനുവേണ്ടിയും ഞാൻ അദ്ദേഹത്തെ ഉപേക്ഷിക്കില്ല… ഇത് ആ മുഖത്ത് നോക്കി പറയാനുള്ള ചമ്മലും വിഷമവും കാരണം ഞാൻ ഇത് വരെ പറഞ്ഞിട്ടില്ല… ഇന്ന് ഞാൻ എന്തായാലും പറയും… ഞങ്ങൾക്ക് ജീവിക്കണം… ഇനിയും എന്നേ ശല്യം ചെയ്താൽ ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യും ”

അവനോടൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാൻ ‘LET’S BEGIN OUR LIFE ‘ എന്ന് വടിവൊത്ത അക്ഷരത്തിൽ അവൾ എഴുതിവച്ചിരുന്ന ഗ്രീറ്റിങ് കാർഡും അതിനോടൊപ്പം കരുതിയ ചുവന്ന റോസാ പുഷ്പവും അവൻ അവന്റെ അവസാന കത്ത് പൊതിഞ്ഞു വച്ചിരുന്ന വർണക്കടലാസുകൾക്കൊപ്പം വിധിയെ നോക്കി എന്തിനോ വേണ്ടി കണ്ണുനീർ വാർത്തു…..

പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കൈയിലെ പണം പോലെ ഉപയോഗ ശൂന്യമാണ്… തെറ്റിദ്ധാരണകൾ ജീവിതം തന്നെ ഇല്ലാതാക്കും… അപ്പോൾ സ്നേഹത്തിന്റെ അർത്ഥം പതിയെ മരണമായി മാറും

ഈ ജന്മം അവർക്ക് ഒന്നിക്കാൻ മരണം വേണ്ടി വന്നു….. പക്ഷെ ഇനി ഒരായിരം ജന്മങ്ങളിൽ ഒരു നൂറു വർഷം ഒന്നിക്കാൻ അവർ പുനർജനിക്കട്ടെ എന്ന പ്രാർത്ഥനയോടെ…….

രുദ്ര

Updated: September 16, 2021 — 10:48 pm

13 Comments

  1. പലപ്പോഴും മനസ്സിൽ ഉള്ളതു തുറന്നു പറയാന്‍ താമസിക്കുന്നത് നഷ്ടങ്ങള്‍ മാത്രമേ nalkarullu…

    കുഞ്ഞു കുറിപ്പ് ഇഷ്ടമായി…??

  2. ??????

  3. കൈലാസനാഥൻ

    രുദ്ര
    ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഹൃദയത്തിൽ നടുക്കം സൃഷ്ടിച്ചു. സ്നേഹം ഒരിക്കലും വില കൊടുത്ത് വാങ്ങാൻ പറ്റുന്നതല്ല അതോടൊപ്പം അങ്ങനെ ഒരു വികാരം ഉടലെടുക്കാൽ അത് പ്രകടിപ്പിക്കുക തന്നെ വേണം മറിച്ചായാൽ ദുരന്തം വരുത്തി വെക്കും എന്നുള്ള പാഠം ഓർമ്മിപ്പിക്കുന്നു. മറ്റൊരു പാഠം ” ശരീരത്തിൽ മുറിവേറ്റാൽ അത് സഹിക്കാം പക്ഷേ ഹൃദയത്തിന് മുറിവേറ്റാൽ സഹിക്കാനാവില്ല ” . സസ്നേഹം കൈലാസനാഥൻ

    1. Thankyouu….എപ്പോളോ മനസ്സിൽ തോന്നിയ കഥയാണിത്….. ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം കൈലാസനാഥാ… ?

  4. വിശ്വനാഥ്

    ????

  5. I too lost someone….
    Just because I was afraid…
    I know it’s late…
    But….

    ഇത് വായിച്ചപ്പോൾ ഒന്ന് പുറകിലേക്ക് സഞ്ചരിക്കാൻ പറ്റിയെങ്കിൽ എന്ന് വീണ്ടും തോന്നി…

    1. സോറി… ?

  6. ജോൺ ഹോനായി

    പ്രകടമാക്കത്തെ സ്നേഹം എന്നും ഒരു കണ്ണുനീർ മാത്രം ആയിരിക്കും ❤

    1. അതേ… ??

Comments are closed.