മഹാപണ്ഡിതനായ ഒരാള്‍ക്ക് ഒരു സ്കൂളിലെ ചെറിയ കുട്ടികളുടെ അദ്ധ്യാപകനാകാനുള്ള ജോലിയാണ് കിട്ടിയത്. ക്ലാസില്‍ ഒരു ദിവസം “ഈ ഭൂഗോളത്തിന്‍റെ ഭാരം എത്രയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?” എന്ന് അയാള്‍ ചോദിച്ചു. കുട്ടികള്‍ മാതാപിതാക്കളെ ശല്യം ചെയ്തു. പകുതിപേര്‍ക്കും ശരിയായ ഉത്തരം അറിയില്ലായിരുന്നു. അവര്‍ക്കറിയാവുന്ന ഉത്തരം അവര്‍ പറഞ്ഞുകൊടുത്തു. അടുത്ത ദിവസം കുട്ടികള്‍ ഓരോരുത്തരും ഓരോ ഉത്തരം പറഞ്ഞു.
“എല്ലാം തെറ്റാണ്” എന്നു പറഞ്ഞിട്ട് പണ്ഡിതന്‍ ബ്ലാക്ക്ബോര്‍ഡില്‍ കുറച്ച് അക്കങ്ങള്‍ എഴുതി “ഇതാണ് ഭൂമിയുടെ ഭാരം” എന്നു പറഞ്ഞു. “സര്‍, എനിക്ക് ഒരു സംശയം,’ ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞു. ‘താങ്കള്‍ പറഞ്ഞ ഭാരം ഭൂമിയില്‍ വസിക്കുന്ന ജനങ്ങളെയും ചേര്‍ത്താണോ അല്ലാതെയാണോ?” പണ്ഡിതന് ഉത്തരം മുട്ടി. അയാള്‍ തല കുനിച്ചു നിന്നു.
ബുദ്ധി എത്രതന്നെ അറിവുള്ള ആള്‍ ആയാലും മനസ്സിലാക്കാന്‍ സാധിക്കാത്ത പല കാര്യങ്ങള്‍ ഭൂമിയിലുണ്ട്.
എത്രതന്നെ അറിവുള്ള ആള്‍ ആയാലും മനസ്സിലാക്കാന്‍ സാധിക്കാത്ത പല കാര്യങ്ങള്‍ ഭൂമിയിലുണ്ട്. അവയില്‍ പ്രധാനമാണ് സ്ത്രീ! ലോകത്തിലെ പല വിഷയങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തു മനസ്സിലാക്കാന്‍ പുരുഷന് കഴിവുണ്ട്. പക്ഷേ അവന്‍റെ അടുത്തുതന്നെ ഇരിക്കുന്ന സ്ത്രീയുടെ സൂക്ഷ്മഭാവങ്ങളെ മനസ്സിലാക്കാന്‍ പറ്റുന്നില്ല. മനസ്സിലാക്കാന്‍ പറ്റാത്തതിനെ സ്വാഭാവികമായും മനുഷ്യന്‍ ഭയപ്പെടും.
ഭയം കാരണം സ്ത്രീയെ നിവര്‍ന്നു നോക്കാന്‍ സമ്മതിക്കാതെ തന്‍റെ പൗരുഷം കാണിച്ചു താഴ്ത്തി വച്ചു. തന്‍റെ ശാരീരികബലം ഉപയോഗിച്ചും, ബുദ്ധിപൂര്‍വ്വമായ തന്ത്രങ്ങളുപയോഗിച്ചും സ്ത്രീയെ തന്‍റെ നിഴലില്‍ നിര്‍ത്താന്‍ വേണ്ടി ചെയ്യാനുള്ളതൊക്കെ പുരുഷന്‍ ചെയ്തു. സ്ത്രീകളാകട്ടെ ധൈര്യസമേതം ഇതിനെ എതിര്‍ത്തുമില്ല.
സ്വയമേ ഒരു ജീവിതം ജീവിക്കുന്നതിനെക്കാളും പുരുഷന്‍റെ നിഴലില്‍ സൗകര്യമായി ജീവിക്കുന്നത് സ്ത്രീകള്‍ക്കും സ്വീകാര്യമായി. സത്യത്തില്‍ പുരുഷനു സ്ത്രീയോ, സ്ത്രീക്ക് പുരുഷനോ താഴ്ന്നവര്‍ അല്ല. സ്ത്രീ, പുരുഷന്‍ എന്ന് വ്യത്യസ്തത പുലര്‍ത്തേണ്ട ആവശ്യമേയില്ല. രണ്ടുപേരും ഇല്ലാതെ കുടുംബമോ സമൂഹമോ, ലോകമോ പൂര്‍ണ്ണമാവില്ല.
loved it
?
Nice ❤❤❤❤❤
?
❤
????
❤️?❤️
??
❤️
?