സ്ത്രീപുരുഷസമത്വം [Jacki] 104

സ്ത്രീപുരുഷസമത്വം

Author : Jacki

 

ഞാൻ ഈ സൈറ്റിൽ പുതിയ വ്യക്തിയാണ്  ?‍♂️

എന്നെ പിന്തുണയ്ക്കൂ 

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്, വേദകാലത്ത്, ഈ സമൂഹത്തില്‍ പുരുഷനും സ്ത്രീക്കും വലിയ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു, എല്ലാ കാര്യങ്ങളിലും പുരുഷനും സ്ത്രീക്കും പങ്കുണ്ടായിരുന്നു.

ജനകന്‍റെ രാജസഭയില്‍ യാജ്ഞവല്‍ക്യര്‍ എന്ന മഹാപണ്ഡിതനും മൈത്രേയി എന്ന സ്ത്രീയും ആദ്ധ്യാത്മിക കാര്യങ്ങളെ സംബന്ധിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന വാക്കു തര്‍ക്കം ഉണ്ടായി. യാജ്ഞവല്‍ക്യരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മൈത്രേയിക്ക് മറുപടി കൊടുക്കാന്‍ സാധിച്ചു. പക്ഷേ യാജ്ഞവല്‍ക്യര്‍ക്ക് മൈത്രേയിയുടെ ചില സൂക്ഷ്മമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായി. അപമാനഭാരത്തോടെ മൈത്രേയിയുടെ പാദങ്ങളില്‍ വീണ് യാജ്ഞവല്‍ക്യര്‍ തന്നെ ശിഷ്യനായി കരുതണമെന്ന് അപേക്ഷിച്ചു എന്ന് പുരാണം പറയുന്നു

സ്ത്രീകള്‍ക്ക് അത്രത്തോളം മഹത്വമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ഒരു പുരുഷനു മനസ്സിലാക്കാന്‍ കഴിയാത്ത ചില സൂക്ഷ്മമായ വികാരങ്ങള്‍ ഒരു സ്ത്രീക്ക് മനസ്സിലാക്കാന്‍ കഴിയും. പുരുഷന്‍ സ്വന്തം ബുദ്ധികൊണ്ട് നിയന്ത്രിക്കപ്പെടുന്നു, സ്ത്രീയാണെങ്കിലോ സ്വന്തം ഉള്ളിലുള്ള ബോധം (സഹജജ്ഞാനം) കൊണ്ട് നിയന്ത്രിക്കപ്പെടുന്നു.

ബുദ്ധി എന്നു പറയുന്നതു പുറത്തു നിന്ന് ശേഖരിക്കപ്പെട്ടതാണ്. ഏതു തരത്തിലാണോ ലഭിച്ചത് ആ തരത്തിലേ അതു പ്രവര്‍ത്തിക്കൂ. ഉള്‍ബോധം എന്നത് പുറത്തുള്ള അഴുക്കുകള്‍ കൊണ്ടു വൃത്തികേടാക്കപ്പെടാത്തതും പരിശുദ്ധമായതും ബുദ്ധിയേക്കാളും ഉയര്‍ന്നതുമാണ്.

ഏതു കാലഘട്ടത്തിലായാലും ശാരീരിക പ്രകൃതിയില്‍ പുരുഷന്‍ സ്ത്രീയേക്കാളും ബലംകൂടിയവനായി കാണപ്പെടുന്നു. ഒരു നാട്ടില്‍ പുറത്തുള്ളവര്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ആദ്യം സ്ത്രീകളെയാണ് അവര്‍ ആക്രമിക്കാന്‍ തുടങ്ങുന്നത്. ശാരീരികമായി ദുര്‍ബലരായ സ്ത്രീകളെ സംരക്ഷിക്കേണ്ട ചുമതല സ്വാഭാവികമായും പുരുഷന്‍റെ ചുമലുകളില്‍ വീണു. സ്ത്രീകളെ പുറത്തുവിടാതെ അകത്തളങ്ങളില്‍ അടച്ചിടുന്ന ശീലം അപ്പോഴാണുണ്ടായത്.

പുരുഷനെ കേന്ദ്രീകരിച്ചു സമൂഹനിയമങ്ങള്‍ രൂപം പ്രാപിച്ചു. അധികാരത്തിന്‍റെ രുചിയറിഞ്ഞ പുരുഷന്മാര്‍ സമൂഹനീതികളില്‍ മാറ്റം കൊണ്ടുവരാന്‍ ഇഷ്ടപ്പെട്ടില്ല. ഒരു പെണ്‍കുഞ്ഞ് ജനിക്കും മുമ്പുതന്നെ അവളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രീതിയില്‍ ശാസ്ത്രങ്ങള്‍ പുരുഷന്‍ എഴുതിവച്ചു. ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്‍റെ പല ഭാഗങ്ങളിലും പുരുഷന്‍ സ്വന്തം മേല്‍ക്കോയ്മയ്ക്കു വേണ്ടി ചെയ്ത തന്ത്രങ്ങള്‍ക്ക് സ്ത്രീ ബലിയാടായി. നൂറോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ചില ഏഷ്യന്‍ രാജ്യങ്ങളില്‍ പുരുഷനെ കൊന്നാല്‍ മരണശിക്ഷയും സ്ത്രീയെ കൊന്നാല്‍ ശിക്ഷയില്ല എന്ന രീതിയില്‍പോലും നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഇങ്ങനെയുള്ള നിയമങ്ങള്‍ പുരുഷന്മാര്‍ ഉണ്ടാക്കിയതെന്തിനാണ്?
അടിസ്ഥാനപരമായി, സ്ത്രീ തന്നേക്കാളും താഴ്ന്നവളാണെന്ന ചിന്ത തന്ന ധൈര്യത്തിലല്ല മറിച്ച് സ്ത്രീ തന്നേക്കാളും മേന്മയുള്ളവളാണെന്ന സത്യത്തെ മനസ്സിലാക്കിയതു മൂലമുണ്ടായ ഭയത്താലാണ്.

എന്തിനാണ് പുരുഷന്‍ സ്ത്രീയെ കണ്ടു ഭയപ്പെടുന്നത്?

Updated: March 11, 2021 — 8:29 am

10 Comments

  1. loved it

  2. മന്നാഡിയാർ

    Nice ❤❤❤❤❤

  3. നിധീഷ്

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️

  5. ❤️

Comments are closed.