സുൽത്വാൻ 3 [ജിബ്രീൽ] 417

ബസ്റ്റോപ്പിലെത്തി തന്റെ പോകറ്റിൽ കൈ വച്ച ഷാനുവിനു തന്റെ പേഴ്സു കാണാനില്ലെന്നു മനസ്സിലായി

 വരുന്ന വഴി പോകറ്റിൽ നിന്നെടുത്ത് തിരികെ വച്ചപ്പോഴായിരിക്കും വീണതെന്നവനു മനസ്സിലായി 

“എൻ്റെ പേഴ്സ് വഴിയിൽ വീണു പോയി സ്ഥലമെനിക്കറിയാം നമുക്കൊന്നു പോയി എടുത്തു വന്നാലോ ” അവൻ വളരെ ശാന്തമായി ച്ചോദിച്ചു 

 

“ഞാനില്ല, നീ പോയി എടുത്തു വാ “

 

“അല്ല ഇവിടെ ഒറ്റക്കെങ്ങനെയാ………. “

 

“ഒറ്റക്കായാ ആരെങ്കിലും എന്നെ പിടിച്ചു വിഴുങ്ങോ ” അവനെ പൂർത്തിയാക്കാൻ സമ്മദിക്കാതെയവൾ ദേശ്യപ്പെട്ടു 

 

അതു കേട്ട് അവൻ അവന്റെ ബാഗവിടെ വെച് വേഗത്തിൽ വന്ന വഴി തിരിച്ചു പോയി 

 


അവൻ പോയി കുറച്ചു സമയത്തിനു ശേഷം ഒരു മഹീന്ദ്ര താർ വളരെ വേഗത്തിലവളെ മറികടന്നു പോയി

 

മുന്നോട്ടു പോയ വണ്ടി റിവേഴസെടുത്തു അവളുടെ മുന്നിൽ വന്നു നിർത്തി 

 

അതിൽ നിന്നും ഏഴോളം പേർ പുറേത്തേക്കിറങ്ങി 

 

“എങ്കെ പോകിറെ ചെല്ലം .” അതിലൊരുത്തൻ ചോദിച്ചു 

 

“കോയമ്പത്തൂർ ” അവൾ പറഞ്ഞു 

**********

“എന്നെ ഇവളോ അവസരൊ ഇന്ത നൈറ്റ് എങ്കെ കൂടെ വാങ്കെ നാളെ കാലയിലെ പോകലാം (എന്താ ഇത്ര ദൃതി ഇന്നു രാത്രി ഞങ്ങളുടെ കൂടെ വാ നാളെ രാവിലെ പറഞ്ഞു വിടാം )

 

എന്നു പറഞ്ഞ് അവൻ അവളുടെ കൈയ്യി കേറി പിടിച്ചു  

 

ഠേ ……..എന്നൊരു ശബ്ദമവിടെ മുഴങ്ങി

 

 അവളുടെ കൈയിൽ പിടിച്ചവൻ മുഖംപൊത്തി താഴെ ഇരുന്നു ഒട്ടും സമയം കളയാതെയവളവളുടെ കാലവന്റെ ചെന്നിയിൽ പതിച്ചു 

 

അവൻ തെറിച്ചു വീണു 

 

അതു കണ്ട ഒരാളൊഴികെ ബാക്കി എല്ലാവരും അവളുടെ അടുത്തേക്കു ഓടി വന്നു ആ അഞ്ചു പേർ അവളെ വളഞ്ഞു 

 

ഓടിവരാത്തവൻ വണ്ടിയിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു അവൻറെ കയ്യിലെ ഹാൻഡ്സിന്റെ പാക്ക് പൊട്ടിച്ച് അവൻ വായയിൽ കമത്തി 

 

അവളെ വളഞ്ഞവരുടെ കൂട്ടത്തിലെ ഒരുത്തൻ അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു അതു തന്റെ ഇടതു കൈ കൊണ്ട് തടഞ്ഞവൾ തൻറെ വലതു കൈമുട്ട്കൈമുട്ട് മടക്കി അടിക്കാൻ വന്നവന്റെ നെഞ്ചത്ത് കുത്തി തുടർന്ന് സമയം ഒട്ടും പാഴാക്കാതെ കാലുയർത്തി അവനെ ചവിട്ടി വീഴ്ത്തി

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.