സുൽത്വാൻ 3 [ജിബ്രീൽ] 417

“ഷാനു…. എത്ര നാളായടാ …… “ശബ്ദത്തിന്റെ ഉടമയെ മനസ്സിലാക്കിയ അവൻ അത്ഭുതത്തോടെ ചോദിച്ചെഴുന്നേറ്റു 

 

 “എടാ ഞാനിവിടെ സേലത്തെ ഹോസ്പിറ്റലിലുണ്ട് എൻറെ കൂടെയുള്ള ഒരാൾക്ക് കുറച്ചുപേർ ചേർന്ന് മോർഫിൻ ഇൻജെക്റ്റ് ചെയ്തു ഇവരെന്തു പറഞ്ഞിട്ടും ചികിത്സ കൊടുക്കുന്നില്ല നീ ഒന്ന് പറയ് “; എന്നുപറഞ്ഞ് അവൻ ഫോൺ കൈമാറി അവൻ റാഹിയുടെ അടുത്തു ചെന്നിരുന്ന്  

 

  അപ്പുറത്തുനിന്ന് ആ പെൺകുട്ടി സോറി സാർ സോറി സാർ എന്ന് പറയുന്നതവന് കേൾക്കാമായിരുന്നു 

 

പെട്ടെന്ന് തന്നെ ആ പെൺകുട്ടി ഓടിവന്ന് മൊബൈൽ അവൻറെ കയ്യിൽ കൊടുത്ത് അവളുടെ പൾസ് ചെക്ക് ചെയ്യാൻ തുടങ്ങി 

അറ്റൻഡർമാരെ കൈക്കാട്ടി വിളിച്ചു 

അവർ റാഹിയെ സ്ട്രെച്ചറിൽ കിടത്തി തൊട്ടപ്പുറത്തുള്ള ചെറിയ ഐ സി യുവിലേക്ക് മാറ്റി അവളും കൂടെ കേറിപ്പോയി 

 

ഐ സി യുവിനു പുറത്തുള്ള കസേരയിലേക്ക് അവൻ ചാഞ്ഞിരുന്നു

 

അവൻറെ മനസ്സിൻറെ ഒരു വശത്ത് പേരറിയാത്ത ഒരു വെപ്രാളം നിറയുന്നത് അവനു മനസ്സിലാകുന്നുണ്ടായിരുന്നു ആദ്യമായ് കാണുന്ന ഈ പെൺകുട്ടിയെക്കുറിച്ച് താനെന്തിനാണ് ഇത്ര ആദി പെടുന്നതെന്ന് അവൻ ആശ്ചര്യപ്പെട്ടു 

 

അൽപ സമയത്തിനു ശേഷം അവന്റെ തോളിലൊരു കൈമർന്നു

 അവൻ തലയുയർത്തി നോക്കി 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.