സുൽത്വാൻ 3 [ജിബ്രീൽ] 417

മുഴങ്ങി കേട്ട അലർച്ചെക്കൊപ്പം ഇടിമിന്നലുകൾ ആകാശത്ത് പൊട്ടി ചിതറി താൽക്കാലിക ശമനമുണ്ടായിരുന്ന മഴ പൂർവ്വാധികം ശക്തിയോടെ ഭൂമിയിലേക്ക് പതിച്ചു 

 

അവൻ്റെ നീലക്കണ്ണുകൾ ഒന്നുകൂടി തിളങ്ങി 

 

പെട്ടന്നു മണിയൻ വായുവേഗത്തിലോടി വന്നുഉയർന്നു ചാടി തൻറെ വലതു കൈവിരലുകൾ രണ്ടും വിടർത്തിപ്പിടിച്ച് ഷാനുവിൻ്റെ കണ്ഠനാളം ലക്ഷ്യമാക്കി കുത്തി പക്ഷേ ഷിബിൻ തൻറെ കൈപ്പത്തി അവൻ്റെ വിരലുകൾക്കിടയിൽ വച്ച് അതിനെ തടുത്തിരുന്നു 

വളരെ മികച്ച അഭ്യാസികൾ പോലും പതറിപ്പോകുന്ന ആ വിദ്യയെ ഷാനു നിഷ്പ്രയാസം തടുത്തത് കണ്ട മണിയൻ്റെ ചങ്കിലെ വെള്ളം വറ്റി  

 

തടഞ്ഞ വിരലുകളെ അവൻ അതേ നിമിഷം മടക്കി പൊട്ടിച്ചു 

അആഅആആആ…………….” വേദന കൊണ്ട് അലറിയ മണിയൻ ഇടത്തെ കൈ ഷാനുവിൻ്റെ നെഞ്ചിലേക്ക് ഇടിച്ചു

 

ശരവേഗത്തിൽ വലത്തോട്ട് മാറി ഷിബിൻ രണ്ടു കൈക്കൊണ്ട് മണിയന്റെ ഇരു ചുമലിൽ ആഞ്ഞു വെട്ടി 

 

തന്റെ ഇരു കരങ്ങളും തോളോട് ചേർത്തു മുറിച്ചു മാറ്റപ്പെട്ട പോലെ മണിയനലറി കരഞ്ഞു  

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.